ആദ്യ സിനിമയില്‍ എന്നെ വളരെ കംഫര്‍ട്ടബിളാക്കി, ദുല്‍ഖര്‍ അങ്ങനെ ചെയ്യണമെങ്കില്‍ അദ്ദേഹം എത്ര നല്ല നടനായിരിക്കണം, അമല്‍ഡ പറയുന്നു

41

പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ട് തിയ്യേറ്ററുകളില്‍ വിജയം പ്രദര്‍ശനം തുടരുകയാണ് താരരാജാവ് മമ്മൂട്ടി പ്രധാനവേഷത്തിലെത്തിയ ഭ്രമയുഗം. ഭൂതകാലം എന്ന ചിത്രത്തിന് ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ചിത്രമാണിത്. മലയാളത്തിലെ മികച്ച പരീക്ഷണ ചിത്രം കൂടിയാണിത്.

Advertisements

പൂര്‍ണമായും ബ്ലാക്ക് ആന്‍ഡ് വൈറ്റിലാണ് ചിത്രം ഷൂട്ട് ചെയ്തിരിക്കുന്നത്. ഒരു ഹൊറര്‍ ത്രില്ലര്‍ ചിത്രമാണിത്. ഭ്രമയുഗത്തില്‍ മമ്മൂട്ടിയെ പോലെ തന്നെ നടന്‍ അര്‍ജുന്‍ അശോകനും സിദ്ധാര്‍ത്ഥ് ഭരതനും പ്രധാനവേഷങ്ങളെ കൈകാര്യം ചെയ്തിട്ടുണ്ട്.

Also Read:രണ്ടാം വിവാഹമാണെങ്കിലും മൂന്നാമത്തെ റിലേഷന്‍ഷിപ്പ്, എന്റെ ജീവിതത്തില്‍ മൂന്ന് നായികമാരുണ്ട്, വെളിപ്പെടുത്തലുമായി ഷൈന്‍ ടോം ചാക്കോ

ഭ്രമയുഗത്തിലെ ഏകസ്ത്രീ കഥാപാത്രത്തെ അവതരിപ്പിച്ചത് നടി അമല്‍ഡ ലിസ് ആണ്. രാജീവ് രവിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ കമ്മട്ടിപ്പാടത്തിലൂടെയാണ് അമല്‍ഡ മലയാള സിനിമയിലേക്ക് എത്തിയത്. ഇപ്പോഴിതാ ദുല്‍ഖര്‍ സല്‍മാനൊപ്പം അഭിനയിച്ചതിന്റെ ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് അമല്‍ഡ.

ദുല്‍ഖറായിരുന്നു ചി്ത്രത്തിലെ ഡയലോഗുകള്‍ പറയുമ്പോള്‍ തന്നെ സഹായിച്ചിരുന്നത്. ശരിക്കും പറഞ്ഞാല്‍ ദുല്‍ഖറിനെ പോലെ ഉള്ള ഒരു നടന്‍ തുടക്കക്കാരിയായ തന്നോട് അങ്ങനെ ചെയ്യേണ്ടതിന്റെ ആവശ്യമില്ലായിരുന്നുവെന്നും അദ്ദേഹം നല്ലൊരു നടനാണെന്നും അമല്‍ഡ പറയുന്നു.

Also Read:അതെ ഭാര്യയെ അടിക്കാറുണ്ട്, ഞങ്ങള്‍ വഴക്കിടുമ്പോള്‍ പരസ്പരം അടിക്കും, നല്ല രീതിയില്‍ കുടുംബം നോക്കുന്നവര്‍ എന്നെ വിമര്‍ശിക്കില്ല, തുറന്നടിച്ച് അഖില്‍ മാരാര്‍

താന്‍ കൂടെ അഭിനയിച്ച താരങ്ങളെല്ലാം തന്നെ കംഫര്‍ട്ടബിളാക്കിയിരുന്നു. വളരെ നല്ല രീതിയിലായിരുന്നു തന്നോട് പെരുമാറിയിരുന്നതെന്നും അതുകൊണ്ടുതന്നെ എല്ലാവരുമായിട്ടും നല്ല കണക്ഷനായിരുന്നു തനിക്കെന്നും അമല്‍ഡ കൂട്ടിച്ചേര്‍ത്തു.

Advertisement