വിജയ്, അജിത്ത്, രജനി ആരാധകരെല്ലാം പോയ് ഭ്രമയുഗം കാണൂ, നിങ്ങള്‍ക്ക് വലിയ മാറ്റം വരും, ഇവരൊക്കെ എന്ത് സിനിമയാണ് ചെയ്‌തോണ്ടിരിക്കുന്നതെന്ന് തോന്നിപ്പോകും, വൈറലായി തമിഴ് ആരാധകന്റെ വാക്കുകള്‍

163

താരരാജാവ് മമ്മൂട്ടി പ്രധാനവേഷത്തിലെത്തിയ ഭ്രമയുഗം എന്ന ചിത്രം പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ട് തിയ്യേറ്ററുകളില്‍ വിജയം പ്രദര്‍ശനം തുടരുകയാണ് . ഭൂതകാലം എന്ന ചിത്രത്തിന് ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ചിത്രമാണിത്. മലയാളത്തിലെ മികച്ച പരീക്ഷണ ചിത്രം കൂടിയാണിത്.

Advertisements

പൂര്‍ണമായും ബ്ലാക്ക് ആന്‍ഡ് വൈറ്റിലാണ് ചിത്രം ഷൂട്ട് ചെയ്തിരിക്കുന്നത്. ഒരു ഹൊറര്‍ ത്രില്ലര്‍ ചിത്രമാണിത്. ഭ്രമയുഗത്തില്‍ മമ്മൂട്ടിയെ പോലെ തന്നെ നടന്‍ അര്‍ജുന്‍ അശോകനും സിദ്ധാര്‍ത്ഥ് ഭരതനും പ്രധാനവേഷങ്ങളെ കൈകാര്യം ചെയ്തിട്ടുണ്ട്.

Also Read:രണ്ടാം വിവാഹമാണെങ്കിലും മൂന്നാമത്തെ റിലേഷന്‍ഷിപ്പ്, എന്റെ ജീവിതത്തില്‍ മൂന്ന് നായികമാരുണ്ട്, വെളിപ്പെടുത്തലുമായി ഷൈന്‍ ടോം ചാക്കോ

ഭ്രമയുഗത്തിലെ ഏകസ്ത്രീ കഥാപാത്രത്തെ അവതരിപ്പിച്ചത് നടി അമല്‍ഡ ലിസ് ആണ്. ചിത്രം കേരളത്തിന് പുറത്തും മികച്ച അഭിപ്രായങ്ങള്‍ നേടിക്കൊണ്ടിരിക്കുമ്പോള്‍ ഒരു തമിഴ് സിനിമാസ്വാദകന്‍ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.

തമിഴ് സിനിമാ ഗ്രൂപ്പില്‍ വന്ന വോയിസില്‍ ഈ ഗ്രൂപ്പിലുള്ള വിജയ്, അജിത്ത്, രജനികാന്ത്, ശിവകാര്‍ത്തികേയന്‍ എന്നിവരുടെയെല്ലാം ആരാധകര്‍ ദയവുചെയ്ത് ഭ്രമയുഗം എന്ന മമ്മൂട്ടി ചിത്രം കാണണമെന്നും എന്താണ് സിനിമ എന്നത് അത് കണ്ട ശേഷം സംസാരിക്കാമെന്നും വോയ്‌സ് സന്ദേശത്തില്‍ പറയുന്നു.

Also Read:അതെ ഭാര്യയെ അടിക്കാറുണ്ട്, ഞങ്ങള്‍ വഴക്കിടുമ്പോള്‍ പരസ്പരം അടിക്കും, നല്ല രീതിയില്‍ കുടുംബം നോക്കുന്നവര്‍ എന്നെ വിമര്‍ശിക്കില്ല, തുറന്നടിച്ച് അഖില്‍ മാരാര്‍

നിങ്ങള്‍ക്കെല്ലാം ചിത്രം കണ്ടതിന് ശേഷം വലിയൊരു മാറ്റം ഉണ്ടാവുമെന്ന് ഉറപ്പാണ്. നമ്മുടെ സിനിമാക്കാരൊക്കെ എന്ത് സിനിമായാണ് ചെയ്യുന്നതെന്ന് തോന്നിപ്പോകുമെന്നും എത്രത്തോളമാണ് അവര്‍ നമ്മെ പറ്റിക്കുന്നതെന്ന് തോന്നിപ്പോകുമെന്ന് മനസ്സിലാവുമെന്നും വോയ്‌സ് സന്ദേശത്തില്‍ പറയുന്നു.

Advertisement