കുളി സീന്‍ കൂടി കാണിക്കാമായിരുന്നു ശവം, എന്ന് വീഡിയോക്ക് താഴെ കമന്റ്, കിടിലന്‍ മറുപടിയുമായി അഭയ ഹിരണ്‍മയി, താരം പറഞ്ഞത് കേട്ടോ

113

ഇന്ന് മലയാളികള്‍ക്ക് ഏറെ സുപരിചിതയായ ഗായികയാണ് അഭയ ഹിരണ്‍മയി. തികച്ചും വ്യത്യസ്തമാര്‍ന്ന ശബ്ദത്തിലൂടെ സംഗീതസ്വാദകരെ തന്റെ ആരാധകരാക്കാന്‍ അഭയക്ക് അധികം സമയം വേണ്ടി വന്നിട്ടില്ല. ഒത്തിരി സൈബര്‍ ആക്രമണങ്ങള്‍ നേരിട്ടയാളാണ് അഭയ.

Advertisements

സംഗീത സംവിധായകന്‍ ഗോപി സുന്ദറുമായുള്ള ലിംവിങ് റിലേഷന്‍ഷിപ്പ് അത് വേര്‍പിരിയലുമൊക്കെയാണ് അഭയയെ വാര്‍ത്തകളില്‍ കൊണ്ടുചെന്നെത്തിച്ചത്. താനുമായി വേര്‍പിരിഞ്ഞതിന് ശേഷം ഗോപി സുന്ദര്‍ മറ്റ് പല വിവാദങ്ങളിലും അകപ്പെട്ടുവെങ്കിലും അതിലൊന്നും അഭയ പ്രതികരിച്ചില്ല.

Also Read:ആദ്യ സിനിമയില്‍ എന്നെ വളരെ കംഫര്‍ട്ടബിളാക്കി, ദുല്‍ഖര്‍ അങ്ങനെ ചെയ്യണമെങ്കില്‍ അദ്ദേഹം എത്ര നല്ല നടനായിരിക്കണം, അമല്‍ഡ പറയുന്നു

ഗോപിയെ കുറ്റപ്പെടുത്തി സംസാരിക്കാന്‍ തയ്യാറായിരുന്നില്ല അഭയ. സോഷ്യല്‍മീഡിയയില്‍ ഒത്തിരി സജീവമായ അഭയ തന്റെ വ്യക്തിപരമായ നേട്ടങ്ങളും സന്തോഷങ്ങളുമെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. നിരവധി കമന്റുകളാണ് അഭയയുടെ പോസ്റ്റിന് താഴെ വരുന്നത്.

ഇപ്പോഴിതാ ഒരു കമന്റിന് മറുപടി നല്‍കി രംഗത്തെത്തിയിരിക്കുകയാണ് താരം. ചര്‍മ്മസംരക്ഷണവുമായി ബന്ധപ്പെട്ട് പോസ്റ്റ് ചെയ്ത വീഡിയോക്ക് താഴെ വന്ന കമന്റിനായിരുന്നു അഭയയുടെ പ്രതികരണം. കുളിച്ചുവന്നയുടനെ എടുത്ത അഭയയുടെ ചിത്രങ്ങളാണ് പലരെയും പ്രകോപിപ്പിച്ചത്.

Also Read: അതെ ഭാര്യയെ അടിക്കാറുണ്ട്, ഞങ്ങള്‍ വഴക്കിടുമ്പോള്‍ പരസ്പരം അടിക്കും, നല്ല രീതിയില്‍ കുടുംബം നോക്കുന്നവര്‍ എന്നെ വിമര്‍ശിക്കില്ല, തുറന്നടിച്ച് അഖില്‍ മാരാര്‍

കുളിസീന്‍ കൂടി കാണിക്കാമായിരുന്നു ശവം എന്ന കമന്റിനായിരുന്നു അഭയ മറുപടി നല്‍കിയത്. താന്‍ എന്തൊക്കെ കാണിക്കണമെന്ന് താന്‍ തീരുമാനിക്കും കൊച്ചമ്മ പോയോട്ടെ എന്നായിരുന്നു ഈ കമന്റിന് അഭയ നല്‍കിയ മറുപടി.

അഭയയുടെ കമന്റിനെ അനുകൂലിച്ച് എത്തിയവരുമുണ്ട്. നേരത്തെ ബ്രേക്കപ്പിനെ കുറിച്ച് അഭയ പറഞ്ഞ വാക്കുകളും വൈറലായിരുന്നു. തനിക്ക് തന്റേതായ കാര്യങ്ങള്‍ ചെയ്യണമെന്നും തനിക്ക് വളരണമെന്ന് ആഗ്രഹമുണ്ടെന്നും അങ്ങനെ ചെയ്യണമെങ്കില്‍ ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നും അഭയ പറയുന്നു.

Advertisement