Home Entertainment Celebrities

എന്തൊക്കെയോ കാണിക്കുന്നു ; കാമുകനൊപ്പമുള്ള ഡാൻസ് വീഡിയോയുമായും ദിയ കൃഷ്ണ

92

നടൻ കൃഷ്ണകുമാറിന്റെ മക്കളെല്ലാം സോഷ്യൽമീഡിയയിൽ താരങ്ങളാണ്. മക്കളിൽ സിനിമയിൽ മുഖം കാണിയ്ക്കാതെ തന്നെ സെലിബ്രിറ്റി ആയത് മകൾ ദിയ കൃഷ്ണയാണ്. ഡാൻസിൽ മാത്രമല്ല അഭിനയത്തിലും കഴിവുണ്ടെന്ന് ദിയ തെളിയിച്ചിരുന്നു. റീൽസ് വീഡിയോയുമായും സജീവമാണ് ദിയ കൃഷ്ണ.

കാമുകനൊപ്പമുള്ള ഡാൻസ് വീഡിയോയുമായും ദിയ എത്തിയിരുന്നു. ക്ഷണനേരം കൊണ്ട് തന്നെ വീഡിയോ വൈറലായി മാറിയിരുന്നു. സമാന്തയുടെ സൂപ്പർഹിറ്റ് ഗാനത്തിനൊപ്പമായാണ് ദിയയും വൈഷ്ണവും ചുവടുവെച്ചത്. എന്തൊക്കെയോ കാണിക്കുന്നു ഞങ്ങൾ എന്ന ക്യാപ്ഷനോടെയായാണ് ദിയ കൃഷ്ണ വീഡിയോ പോസ്റ്റ് ചെയ്തിരിയ്ക്കുന്നത്.

Advertisements

ALSO READ

ഇത്രയും അഹങ്കാരി ആകരുത്, സെക്യുരിറ്റിയെ കൊണ്ട് അങ്ങനെ ചെയ്യിച്ച രശ്മിക മന്ദാനയ്ക്ക് എതിരെ രൂക്ഷ വിമർശനം

ബിഗ് സ്‌ക്രീനിൽ മുഖം കാണിക്കാതെ തന്നെ താരമായ ദിയയോട് പ്രത്യേകമായൊരു സ്നേഹമുണ്ട് ആരാധകർക്ക്. താൻ പ്രണയത്തിലാണെന്നുള്ള വിവരവും മുൻപ് ദിയ പങ്കുവെച്ചിരുന്നു. സുഹൃത്തായ വൈഷ്ണവുമായി ഇഷ്ടത്തിലാണ് താനെന്നായിരുന്നു ദിയ പറഞ്ഞത്.

കിച്ചു എന്ന് വിളിക്കുന്ന വൈഷ്ണവും ദിയയുടെ വീഡിയോകളിലൂടെയായി പ്രേക്ഷകർക്ക് സുപരിചിതനാണ്. പ്രിയസുഹൃത്ത് എന്റെ പ്രണയിനിയാണെന്ന് കിച്ചു പറഞ്ഞപ്പോൾ പ്രിയപ്പെട്ട കൂട്ടുകാരനുമായി പ്രണയത്തിലാണെന്നായിരുന്നു ദിയ പറഞ്ഞത്.

ALSO READ

നോ ബീഫ് ഒൺലി ഉള്ളിക്കറി, കിടിലൻ ഡയലോഗുകളുമായി ദിലീഷ് പോത്തൻ, മെഗാസ്റ്റാറിന്റെ ഭീഷ്മ പർവ്വം കത്തി കയറുന്നു

ആദ്യമായി സംസാരിച്ചതിനെക്കുറിച്ചും സുഹൃത്തുക്കളായി മാറിയതിനെക്കുറിച്ചുമെല്ലാം പറഞ്ഞ് ഇരുവരും എത്താറുണ്ട്. മാർ ഇവാനിയോസ് കോളേജിൽ ചേർന്ന ദിവസം പകർത്തിയ ഫോട്ടോയെക്കുറിച്ചും ദിയ നേരത്തെ വാചാലയായിരുന്നു.

ആ സമയത്ത് അവന്റെ പേരൊന്നും എനിക്കറിയില്ലായിരുന്നു. എങ്ങനെയോ ആണ് അന്ന് അവനും സുഹൃത്തും പകർത്തിയ ചിത്രം കിട്ടിയത്. മാസ് കമ്മ്യൂണിക്കേഷനിൽ നിന്നും താൻ ഇംഗ്ലീഷിലേക്ക് മാറിയതിനെക്കുറിച്ചും ദിയ പറഞ്ഞിരുന്നു. തന്റെ ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട വ്യക്തികളിലൊരാളായാണ് ദിയ കിച്ചുവിനെ എപ്പോഴും വിശേഷിപ്പിയ്ക്കുന്നത്.

Advertisement