Home Entertainment Celebrities

ഗര്‍ഭിണിയായതുകൊണ്ടല്ല, സീനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ ലൊക്കേഷനില്‍ വിഷം നിറക്കുകയാണ്, സീരിയലില്‍ നിന്നുള്ള പിന്മാറ്റത്തില്‍ പ്രതികരിച്ച് മായ

194

മലയാള സീരിയല്‍ പ്രേമികളുടെ പ്രിയപ്പെട്ട സീരിയലുകളിലൊന്നാണ് കനല്‍പ്പൂവ്. ഇതിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് മായ. എന്നാല്‍ താരം അടുത്തിടെ സീരിയലില്‍ നിന്നും പിന്മാറിയിരുന്നു.

Advertisements

ഇത് ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് മായ. സീനിയര്‍ ആയ സ്ത്രീ ആര്‍ട്ടിസ്റ്റുകള്‍ ലൊക്കേഷനില്‍ വിഷം നിറക്കുന്നുവെന്നും ഒത്തിരി സഹിച്ചുവെന്നും മായ കൂട്ടിച്ചേര്‍ത്തു.

Also Read: ഒരിക്കലും ഞാന്‍ ഇങ്ങനെയല്ല സുഹൃത്തുക്കളെ കാണുന്നത്, തുമ്മിയാല്‍ തെറിക്കുന്ന മൂക്കാണെങ്കില്‍ അങ്ങ് പോട്ടെ, ബിഗ് ബോസ് ഹൗസില്‍ സെറീന റെനീഷ പോര്, ഇടപെട്ട് ലാലേട്ടന്‍

ഇനി സഹിക്കാന്‍ വയ്യ. എല്ലാം അതിര് കവിഞ്ഞുവെന്നും അവര്‍ക്കെല്ലാം ചാനലില്‍ ഇടപാടുള്ളവരായതുകൊണ്ട് അവരുടെ വാക്കുകള്‍ക്കാണ് അവിടെ വിലയെന്നും അതുകൊണ്ടാണ് താന്‍ കനല്‍പ്പൂവില്‍ നിന്നും പിന്മാറിയതെന്നും മായ പറയുന്നു.

താന്‍ എന്തുകൊണ്ടാണ് സീരിയലില്‍ നിന്നും പിന്മാറിയതെന്ന് ചോദിച്ച് ഒത്തരി പേരാണ് എത്തുന്നത്. തന്നെ ഇത്രയും ആളുകള്‍ സ്‌നേഹിക്കുന്നുണ്ടെന്ന് അറിയുന്നതില്‍ സന്തോഷമുണ്ടെന്നും മായ സോഷ്യല്‍മീഡിയയിലൂടെ പറഞ്ഞു.

Also Read: ശാലിനിയെ പോലെ അതിസുന്ദരിയായി മകള്‍, വൈറലായി ചിത്രങ്ങള്‍, സോ ക്യൂട്ട് എന്ന് ആരാധകര്‍

തന്നെ സീരിയലില്‍ കാണാഞ്ഞിട്ട് പലരും പലതുമാണ് പറയുന്നത്. താന്‍ ഗര്‍ഭിണിയായതുകൊണ്ടാണ് പിന്മാറിയതെന്നും അതല്ല, എയര്‍ഹോസ്റ്റസായതുകൊണ്ടാണെന്നൊക്കെയാണ് പറയുന്നതെന്നും എന്നാല്‍ കാരണം മറ്റേതാണെന്നും മായ പറയുന്നു.

Advertisement