കാണാനൊക്കെ കൊള്ളാം; പക്ഷേ ആ ടീഷര്‍ട്ട് എന്റേതല്ലേ; മകന്‍ ആര്യന്‍ ഖാന്റെ ചിത്രത്തെ ട്രോളി ഷാരൂഖ് ഖാന്‍; ഏറ്റുപിടിച്ച് ആരാധകര്‍

304

സിനിമകൡ അഭിനയിച്ചിട്ടില്ലെങ്കിലും താരപുത്രന്‍ ആര്യന്‍ ഖാന് ആരാധകര്‍ നിരവധിയാണ്. ആഡംബര കപ്പലിലെ ലഹരിപാര്‍ട്ടി കേസില്‍ അറസ്റ്റിലായതോടെയാണ് ആര്യന്‍ കൂടുതല്‍ മാധ്യമശ്രദ്ധ ആകര്‍ഷിച്ചത്. ബോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങുന്നതിനിടെയാണ് ഷാരൂഖിന്റെ പുത്രന്‍ ജയിലിലായത്. പിന്നീട് കുറ്റമുക്തനായ ആര്യന്‍ ഫോട്ടോഷൂട്ടുകളിലും സജീവമാണ്.

സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ സജീവമാണ് താരപുത്രന്‍. കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ മൂന്ന് കിടിലന്‍ ഫോട്ടോ ആര്യന്‍ ഷെയര്‍ ചെയ്തിരുന്നു. കാഷ്വല്‍ വസ്ത്രങ്ങള്‍ ധരിച്ചുള്ള ഫോട്ടോഷൂട്ടായിരുന്നു അത്. ചിത്രങ്ങള്‍ അതിവേഗത്തിലാണ് വൈറലായത്.

Advertisements

ഈ ചിത്രത്തിന് താഴെ ആര്യന്റെ പിതാവ് ഷാരൂഖ് ഖാന്‍ നല്‍കിയ കമന്റും അതിന് ആര്യന്‍ നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചാവിഷയം. ‘ കാണാനൊക്കെ കൊള്ളാം, പക്ഷേ ആ ചാരക്കളറിലുള്ള ടീഷര്‍ട്ട് എന്റേതല്ലേ? എന്നാണ് കിങ് ഖാന്റെ കമന്റ്.

ALSO READ- കഥാന്ത്യത്തില്‍ ഒരു ഒന്നൊന്നര ഞെട്ടല്‍; സീതാ രാമം കോപ്പിയടിയെന്ന സംശയവുമായി ബാലചന്ദ്രമേനോന്‍; തേച്ചു ഒട്ടിക്കല്‍ ശ്രമമല്ലേ എന്ന് പ്രേക്ഷകര്‍

സോഷ്യല്‍മീഡിയയില്‍ ആര്യന്‍ പങ്കുവെച്ച അവസാന ചിത്രത്തില്‍, കറുപ്പ് ട്രാക്ക് പാന്റും മഞ്ഞ ജാക്കറ്റിനൊപ്പെ ചാരനിറത്തിലുള്ള ഷര്‍ട്ടാണ് ധരിച്ചിരിക്കുന്നത്. ഈ ചിത്രത്തിന് ഷാരൂഖ് നല്‍കിയ കമന്റിന് മറുപടിയുമായി ആര്യനും രംഗത്ത് എത്തി. ”അതെ, നിങ്ങളുടെ ടീഷര്‍ട്ടും ജീന്‍സും ഹഹ” എന്നായിരുന്നു ആര്യന്‍ നല്‍കിയ ഉത്തരം.

‘മേന്‍ ഹൂ നാ’ എന്ന ചിത്രത്തിലെ ഒരു ഫോട്ടോ ഷാരൂഖ് ഖാന്‍ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. ഇതിന് താഴെ ഷാരൂഖിന്റെ ഭാര്യ ഗൗരി ഖാന്‍ ആര്യന്‍ പങ്കുവെച്ച അതേ പോസിലുള്ള ചിത്രം പോസ്റ്റ് ചെയ്യുകയും ചെയ്തു. ഈ ചിത്രങ്ങളെല്ലാം ആരാധകര്‍ക്കിടയില്‍ വന്‍ ഹിറ്റാണ്.

ALSO READ- പെങ്ങളുടെ കല്യാണത്തിന് ആരതി വരാത്തതിന് പിന്നിലെ കാരണമിതാണ്; ടോം ഇമമട്ടിയുമായി പിണങ്ങിയത് വ്യക്തിപരമായ പ്രശ്‌നങ്ങള്‍ കൊണ്ടെന്നും റോബിന്‍

ഒരു വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ആഗസ്റ്റിലാണ് ആര്യന്‍ ഖാന്‍ ഇന്‍സ്റ്റഗ്രാമില്‍ ആദ്യമായി ചിത്രം പോസ്റ്റ് ചെയ്യുന്നത്. തന്റെ സഹോദരങ്ങളായ സുഹാന, അബ്രാം ഖാന്‍ എന്നിവര്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് ആര്യന്‍ ‘ഹാട്രിക്’ എന്ന അടിക്കുറിപ്പും നല്‍കിയിരുന്നു.

‘എന്തുകൊണ്ട് ഈ ചിത്രങ്ങള്‍ എനിക്കില്ല ഇപ്പോള്‍ എനിക്ക് അയച്ചുതരൂ എന്നായിരുന്നു ഷാരൂഖ് കമന്റ് ചെയ്തത്. ‘അടുത്ത തവണ ഞാന്‍ പോസ്റ്റുചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് അയച്ചുതരാം. ചിലപ്പോള്‍ ഒരുവര്‍ഷം കഴിഞ്ഞേക്കും എന്നാണ് ആര്യന്‍ ഈ ആവശ്യത്തിന് നല്‍കിയ മറുപടി.

ഇതിനിടെ, ആര്യന്‍ തിരക്കഥയെഴുതുന്ന വെബ് സീരിയസ് അണിയറിയില്‍ പുരോഗമിക്കുന്നു എന്നാണ് സൂചന. ഷാരൂഖ് ഖാനാകട്ടെ പത്താന്‍, ജവാന്‍ എന്നിങ്ങനെ നിരവധി ചിത്രങ്ങളുടെ ഭാഗമാവുകയാണ്.

Advertisement