പുതുമുഖ നടികൾ എന്ത് ധരിക്കണമെന്നും ആർക്കൊപ്പം കിടക്കണമെന്നും വരെ തീരുമാനിക്കുന്നത് അയാളാണ്: കരൺ ജോഹറിന് എതിരെ രംഗോലി

27

ബോളിവുഡ് സംവിധായകൻ കരൺ ജോഹറിനെതിരെ ഗുരുതര ആരോപണവുമായി കങ്കണ റണാവത്തിന്റെ സഹോദരി രംഗോലി ചന്ദേൽ.

ദുരുദ്ദേശത്തോടെയാണ് കരൺ പുതുമുഖങ്ങളെ സിനിമയിലേക്ക് കൊണ്ടു വരുന്നതെന്ന് രംഗോലി ആരോപിക്കുന്നു. നടൻ കമാൽ ആർ ഖാന്റെ ട്വീറ്റ് ആധാരമാക്കിയാണ് രംഗോലിയുടെ ആരോപണം.

Advertisements

ഷാഹിദ് കപൂറിന്റെ സഹോദരൻ ഇഷാൻ ഖട്ടറിനെ കരൺ ജോഹർ, ധർമ പ്രൊഡക്ഷൻ നിർമിക്കുന്ന ചിത്രങ്ങളിൽ നിന്ന് ഒഴിവാക്കി.

ഭാവിയിൽ ഇഷാനൊപ്പം സഹകരിക്കില്ലെന്നും കമാൽ ആർ ഖാൻ ട്വീറ്റ് ചെയ്തു. ഇഷാൻ കരണിനോട് കയർത്ത് സംസാരിച്ചതിന്റെ പരിണിത ഫലമാണിതെന്നും അദ്ദേഹം പറയുന്നു.

തന്റെ സിനിമയിലൂടെ അവതരിപ്പിക്കുന്ന പുതുമുഖങ്ങളുടെ സമ്പാദ്യത്തിന്റെ ഒരു ഭാഗം എടുക്കുക മാത്രമല്ല അവർ എന്തു ധരിക്കണമെന്നും ആർക്കൊപ്പം കിടക്കണമെന്നും തീരുമാനിക്കുന്നത് കരൺ ആണ്.

ഒടുവിൽ അവർ ബലപ്രയോഗത്തിലൂടെ അഭിനേതാക്കളെ ഒതുക്കും. ഇനിയും തുടരും- രംഗോലി ട്വീറ്റ് ചെയ്തു.

അതേസമയം, കോഫി വിത്ത് കരൺ എന്ന ഷോയിൽ കങ്കണ അതിഥിയായി എത്തിയത് മുതലാണ് കങ്കണ കരൺ വാഗ്വാദം ആരംഭിക്കുന്നത്.

രണ്ട് വർഷങ്ങൾക്ക് മുൻപായിരുന്നു സംഭവം. പിന്നീട് രംഗോലിയുടെ ട്വിറ്റർ അക്കൗണ്ടിലൂടെയും നേരിട്ടും കങ്കണ കരണിനെതിരെ രംഗത്ത് വന്നിട്ടുണ്ട്.

Advertisement