കണ്ണോ നിലാക്കായൽ, ഒരു യമണ്ടൻ പ്രേമകഥയിൽ സൂപ്പർ റൊമാന്റിക് ഗാനം പുറത്ത്, വീഡിയോ

38

നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളത്തിന്റെ കുഞ്ഞിക്ക ദുൽഖർ സൽമാൻ നായകനായി പുറത്തിറങ്ങിയ ഒരു യമണ്ടൻ പ്രേമകഥ തിയ്യേറ്ററുകളിൽ വിജയകരമായി മുന്നേറുകയാണ്. ആന്റോ ജോസഫാണ് സിനിമ നിർമ്മിച്ചിരുന്നത്.

ഒരിടവേളയ്ക്ക് ശേഷം പുറത്തുവന്ന ദുൽഖർ ചിത്രത്തിന്റെ റിലീസ് ആരാധകർ ഒന്നടങ്കം ആഘോഷമാക്കി മാറ്റിയിരുന്നു. തിയ്യേറ്ററുകളിലെല്ലാം നിറഞ്ഞ സദസുകളിലാണ് യമണ്ടൻ പ്രേമകഥ പ്രദർശനം തുടരുന്നത്.

Advertisements

ഹാസ്യത്തിനും പ്രണയത്തിനു പ്രാധാന്യം നൽകിയൊരുക്കിയ ചിത്രം ബിസി നൗഫലായിരുന്നു സംവിധാനം ചെയ്തിരുന്നത്. യമണ്ടൻ പ്രേമകഥയിലെ പുതിയൊരു പ്രണയഗാനം സമൂഹ മാധ്യമങ്ങളിൽ പുറത്തിറങ്ങിയിരുന്നു.

ചിത്രത്തിലെ കണ്ണോ നിലാക്കായൽ എന്നു തുടങ്ങുന്ന പാട്ടിന്റെ വീഡിയോ ആണ് പുറത്തിറങ്ങിയിരിക്കുന്നത്.

ദുൽഖർ സൽമാനും നിഖില വിമലും ഉൾപ്പെടുന്ന ഗാനരംഗമാണ് വന്നിരിക്കുന്നത്. നാദിർഷയുടെ സംഗീതത്തിൽ നജീം അർഷാദാണ് ഈ പാട്ട് പാടിയിരിക്കുന്നത്.

വിഷ്ണു ഉണ്ണികൃഷ്ണൻ ബിബിൻ ജോർജ്ജ് ടീമായിരുന്നു ഇത്തവണ ദുൽഖർ ചിത്രത്തിനു വേണ്ടി തിരക്കഥയൊരുക്കിയിരുന്നത്. എഴുത്തിനു പുറമെ കഥാപാത്രങ്ങളായും ഇരുവരും എത്തിയിരുന്നു.

സലീംകുമാർ, രൺജി പണിക്കർ, കോട്ടയം പ്രദീപ്, സൗബിൻ ഷാഹിർ, സുരാജ് വെഞ്ഞാറമൂട്, ധർമ്മജൻ ബോൾഗാട്ടി, അരുൺ കുര്യൻ, ചാള മേരി തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.

Advertisement