പല സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നു; നടാഷയെ പ്രണയിക്കുമ്പോള്‍ ഉണ്ടായിരുന്ന ബന്ധങ്ങളെ കുറിച്ച് വരുണ്‍ ധവാന്‍

535

ബോളിവുഡിലെ വിവാദങ്ങളും രസകരമായ സംഭവങ്ങളും നിറഞ്ഞതാണ് കോഫി വിത്ത് കരണ്‍ പ്രോഗ്രാം. സംവിധായകനും നിര്‍മ്മാതാവുമൊക്കെയായ കരണ്‍ ജോഹര്‍ ആണ് ഷോയുടെ അവതാരകന്‍. ബോളിവുഡ് താരങ്ങളുടെ സാന്നിധ്യം കാരണം ശ്രദ്ധേയമാണ് ഷോ. ഇതാ നീണ്ടൊരു ഇടവേളയ്ക്ക് ശേഷം കോഫി വിത്ത് കരണ്‍ വീണ്ടും എത്തിയിരിക്കുകയാണ്.

മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് എഴാം സീസണുമായി കരണ്‍ എത്തിയിരിക്കുന്നത്. ആലിയ ഭട്ടും രണ്‍വീര്‍ സിംഗുമായിരുന്നു ആദ്യത്തെ എപ്പിസോഡിലെ അതിഥികള്‍. അക്ഷയ് കുമാര്‍, സമാന്ത, കത്രീന കൈഫ്, ജാന്‍വി കപൂര്‍, സാറ അലി ഖാന്‍, ആമിര്‍ ഖാന്‍, കരീന കപൂര്‍, സോനം കപൂര്‍, അര്‍ജുന്‍ കപൂര്‍, തുടങ്ങിയ താരങ്ങള്‍ ഈ ഷോയില്‍ എത്തിയിരിക്കുകയാണ്.

Advertisements

ഇപ്പോഴിതാ കോഫി വിത്ത് കരണിന്റെ ഏറ്റവും പുതിയ എപ്പിസോഡില്‍ അതിഥികളായി എത്തിയത് അനില്‍ കപൂറും വരുണ്‍ ധവാനുമായിരുന്നു. കരണ്‍ നിര്‍മ്മിച്ച പുറത്തിറങ്ങിയ ജുഗ് ജുഗ് ജിയോയിലെ നായകന്മാരാണ് അനിലും വരുണും. ഇരുവരും തങ്ങളുടെ എനര്‍ജി കൊണ്ട് ഓഫ് സ്‌ക്രീനിലും ഓണ്‍ സ്‌ക്രീനിലും ഒരുപോലെ കയ്യടി നേടുന്നവരാണ്. ഇക്കാരണത്താല്‍ ഷോ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്.

ALSO READ- വിദേശത്തേയ്ക്ക് പറന്ന് കല്യാണി; കണ്ണീരോടെ യാത്രയാക്കി സായികുമാറും ബിന്ദുപണിക്കറും, ദൃശ്യങ്ങൾ വൈറലാകുന്നു

ഷോയില്‍ വരുണ്‍ നടത്തിയ വെളിപ്പെടുത്തല്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. വിവാഹത്തിന് മുമ്പ് തനിക്ക് ഉണ്ടായിരുന്ന ബന്ധങ്ങളെ കുറിച്ചാണ് വരുണിന്റെ വെളിപ്പെടുത്തല്‍. ഭാര്യയായ നടാഷയുമായി തനിക്കുണ്ടായിരുന്ന ബന്ധത്തെക്കുറിച്ചും വരുണ്‍ പറയുന്നുണ്ട്.

അതേസമയം, വിവാഹത്തിലേക്ക് എത്തുന്നതിന് മുമ്പ് തങ്ങള്‍ പലപ്പോഴായി അകന്നിട്ടുണ്ട്. തന്റെ ബാല്യകാല സുഹൃത്തായിരുന്ന നടാഷ ദലാലാണ് വരുണിന്റെ ഭാര്യ. 2021 ജനുവരി 24 നായിരുന്നു വിവാഹം. വരുണ്‍ ഇന്ന് വിവാഹിതനാണെങ്കിലും നേരത്തെ പല പെണ്‍കുട്ടികളുമായി വരുണിന് ബന്ധമുണ്ടായിരുന്നുവെന്ന് കരണും പറയുന്നു.

ALSO READ- മുന്നോട്ട് എങ്ങനെയാകും എന്നൊന്നും അറിയില്ല; പുതിയ വിശേഷം ആരാധകരെ അറിയിച്ച് നടി ഭാമ

വിവാഹ ജീവിതം മനോഹരമാണ്. എന്റെ ജീവിതത്തില്‍ നടന്ന ഏറ്റവും നല്ല കാര്യമാണത്. എന്റെ ജീവിതത്തിലെ ബാലന്‍സിംഗ് ഫാക്ടര്‍ ആണ് അവള്‍. അവള്‍ക്ക് ഡിമാന്റുകളൊന്നുമില്ല. എന്റെ സമയം മാത്രം മതി. അവള്‍ നല്ലവളാണെന്നായിരുന്നു കവരുണ്‍ ധവാന്‍ പറഞ്ഞത്.

Advertisement