മുന്നോട്ട് എങ്ങനെയാകും എന്നൊന്നും അറിയില്ല; പുതിയ വിശേഷം ആരാധകരെ അറിയിച്ച് നടി ഭാമ

479

2007ൽ പുറത്തിറങ്ങിയ നിവേദ്യം എന്ന ചിത്രത്തിലൂടെ പപ്പടം വിൽപ്പന നടത്തി ജീവിക്കുന്ന പെൺകുട്ടിയുടെ വേഷത്തിലെത്തി മലയാളി മനസിലേയ്ക്ക് ഇടിച്ചുകയറിയ നടിയാണ് ഭാമ. ഉണ്ടക്കണ്ണുകളും ശാലീന സൗന്ദര്യവും അഭിനയ മികവുകൊണ്ടും താരം ഒരുപാട് ആരാധകരെ സമ്പാദിച്ചു. നിവേദ്യത്തിന് ശേഷം ഒട്ടനവധി ചിത്രങ്ങൾ നടിയെ തേടിയെത്തി. ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമാ ലോകത്ത് ഉറപ്പുള്ള ഇടം താരം ഒരുക്കി.

Advertisements

2020 ൽ വിവാഹിതയായതോടെ നടി സിനിമാ ലോകത്ത് നിന്ന് വിട്ടുനിന്നു. അരുൺ ആണ് താരത്തിന് മിന്നു ചാർത്തിയത്. സിനിമയിൽ നിന്ന് മാറിനിൽക്കുകയാണെങ്കിലും ഭാമ സോഷ്യൽമീഡിയയിൽ സജീവമാണ്. ഗൗരി എന്ന മകളും നടിക്കുണ്ട്. അപൂർവ്വമായാണ് നടി കുടുംബ ചിത്രം സോഷ്യൽമീഡിയയിൽ പങ്കിടാറുള്ളത്. പങ്കുവെയ്ക്കുന്ന ചിത്രമാകട്ടെ ഞൊടിയിടയിലാണ് വൈറലാകുന്നതും.

Also read; ആദ്യ ദിനം മുതൽ ഒന്ന്; മുൻ കാമുകന് പിറന്നാൾ ആശംസകൾ നേർന്ന് ജാൻവി കപൂർ, പോസ്റ്റ് വൈറലാകുന്നു

കുട്ടിയുടെ ഒന്നാം പിറന്നാളിന് ശേഷമാണ് മകൾ ഗൗരിയുടെ ചിത്രം ഭാമ ആദ്യമായി പങ്കുവെച്ചത്. വളരെ പ്രത്യേകതയുള്ള ദിവസങ്ങളിൽ മാത്രമാണ് താരം കുഞ്ഞിന്റെ ചിത്രങ്ങൾ പങ്കിടാറുള്ളത്. ഇപ്പോൾ, തന്റെ പുതിയ അഭിമുഖത്തിൽ തന്റെ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ഭാമ. 2016ൽ മറുപടി എന്ന സിനിമയിലാണ് താരം ഒടുവിലായി അഭിനയിച്ചത്. എന്നാൽ ആഗ്രഹിക്കുന്ന പോലുള്ള പ്രൊജക്ടുകൾ ലഭിക്കാത്തതിനാൽ സിനിമാ ലോകത്ത് നിന്ന് മാറി നിന്നതെന്ന് ഭാമ പറയുന്നു.

ഇപ്പോൾ തന്റെ കുടുംബ ജീവിതവുമായി സന്തോഷത്തിലാണ് നടി. ഒറ്റയ്ക്കും കുടുംബത്തിനൊപ്പവുമൊക്കെ യാത്രകൾ നടത്തിയെന്ന് താരം പറയുന്നു. സ്ഥലങ്ങൾ കാണുന്നതിനപ്പുറം ആ നാടിന്റെ സ്വഭാവവും സംസ്‌കാരവും ആളുകളെയുമൊക്കെ അറിയുക എന്നതൊക്കെ മനോഹരമായ അനുഭവമാണെന്നും നടി കൂട്ടിച്ചേർത്തു. യാത്രയിലൂടെ നേടുന്ന അറിവും വളരെ വലുതാണെന്നും ഭാമ പറയുന്നു.

മകളുടെ വരവോടെ തന്റെ ജീവിതത്തിൽ വലിയ മാറ്റങ്ങളാണ് സംഭവിച്ചതെന്ന് ഭാമ പറയുന്നു. മുന്നോട്ടുള്ള നിമിഷങ്ങൾ ഇനി അവൾക്കുവേണ്ടി മാത്രമുള്ളതാണെന്നും ഭാമ കൂട്ടിച്ചേർത്തു. കുഞ്ഞിന്റെ കാര്യങ്ങൾ, വീട്ടിലെ കാര്യങ്ങൾ അങ്ങനെ തിരക്കിന്റെ ലോകത്തായിരുന്നു. മോൾക്ക് ഇപ്പോൾ ഒരു വയസും ഒമ്പത് മാസവുമായി. ഇപ്പോൾ പുതിയ സംരംഭത്തിലേയ്ക്ക് കാലെടുത്ത് വെയ്ക്കുകയാണ് നടി.

Also read; വളരെ കയറിയിട്ടുള്ള ഈ നെറ്റി കിട്ടിയത് അമ്മാവൻ ശങ്കരാടിയിൽ നിന്നാണ്; ഈ ബന്ധത്വം എന്റെ ഭാഗ്യമാണ്, ലക്ഷ്മി നക്ഷത്ര പറയുന്നു

ഞാൻ പതിയെ സ്‌ക്രീനിലേക്കും എന്റെ സ്വപ്നങ്ങളിലേക്കും മടങ്ങാനുള്ള തയാറെടുപ്പിലാണ്. ഈ ഓണക്കാലത്ത് എന്റെ ഏറ്റവും വലിയ സ്വപ്നം പൂർത്തിയാവുകയാണ്. വാസുകി ബൈ ഭാമ എന്ന ടൈറ്റിലോടെ കാഞ്ചിപുരം സാരി കലക്ഷൻ തുടങ്ങി. വാസുകി എന്ന പേര് എനിക്ക് ഒരുപാട് പ്രിയപ്പെട്ടതാണ്. മുന്നോട്ട് എങ്ങനെയാകും എന്നൊന്നും അറിയില്ലെന്നും ഭാമ തന്റെ സ്വപ്നത്തെ കുറിച്ച് പറഞ്ഞു. ഇനിയും നല്ല പ്രോജക്ട് വന്നാൽ ഞാൻ ചെയ്യുമെന്നും നടി അറിയിച്ചു.

Advertisement