വളരെ കയറിയിട്ടുള്ള ഈ നെറ്റി കിട്ടിയത് അമ്മാവൻ ശങ്കരാടിയിൽ നിന്നാണ്; ഈ ബന്ധത്വം എന്റെ ഭാഗ്യമാണ്, ലക്ഷ്മി നക്ഷത്ര പറയുന്നു

4386

ഇംഗ്ലീഷും മലയാളവും കൂട്ടിക്കലർത്തി അവതരണം ചെയ്ത് പ്രേക്ഷകരെ രജിനി ഹരിദാസ് കൈയ്യിലെടുത്തപ്പോൾ, തൃശ്ശൂർ ഭാഷയിലും ചിരിയിലൂടെയും അവതരിപ്പിച്ച് ആരാധകരെ സമ്പാദിച്ച അവതാരികയാണ് ലക്ഷ്മി നക്ഷത്ര. സ്റ്റാർ മാജിക് എന്ന പരിപാടിയിലാണ് താരം അവതാരികയായി എത്തുന്നത്. ഒറ്റ പരിപാടിയിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരികയായി മാറാൻ തൃശ്ശൂർ കൂർക്കഞ്ചേരി സ്വദേശിനിയായ ലക്ഷ്മിക്ക് സാധിച്ചു.

Advertisements

അവതാരികയ്ക്ക് പുറമെ, ലക്ഷ്മി നല്ലൊരു ഗായിക കൂടിയാണ്. മലയാള സിനിമയിലെ അഭിനയ കുലപതികളിൽ ഒരാളായ ശങ്കരാടി എന്ന ചന്ദ്രശേഖരമേനോൻ താരത്തിന്റെ വകയിലെ അമ്മാവൻ കൂടിയാണ്. ലക്ഷ്മി തന്നെയാണ് തന്റെ അമ്മാവനാണ് ശങ്കരാടി എന്ന് വെളിപ്പെടുത്തിയത്. ആരാധകരും ഞെട്ടലോടെയാണ് ഈ വാക്കുകളെ കേട്ടത്. ഇപ്പോൾ ഈ ബന്ധത്തെ കുറിച്ചും നെറ്റി കയറിയ തലമുടിയെ കുറിച്ചും പറയുകയാണ് ലക്ഷ്മി.

Also read; മദ്യപിച്ച് ലക്കുകെട്ട് നീ ഡേറ്റ് തരില്ലേടീ എന്ന് ആക്രോശിച്ചു; ഉർവ്വശിയെ അപമാനിച്ചത് പരസ്യമായി, പഴികേട്ടത് മറ്റൊരാളും, സംഭവം ഇങ്ങനെ

ലോകത്ത് നിന്ന് വിടപറഞ്ഞുവെങ്കിലും മലയാള സിനിമാ ലോകവും ആരാധകരും നെഞ്ചിലേറ്റുന്ന അത്യുല്യ പ്രതിഭയാണ് ശങ്കരാടി. നാടക രംഗത്ത് നിന്നാണ് ശങ്കരാടി സിനിമയിലേയ്ക്ക് ചേക്കേറിയത്. മികച്ച സ്വഭാവനടനുള്ള സംസ്ഥാന പുരസ്‌കാരം തുടർച്ചയായ മൂന്ന് വർഷം നേടിയ നടൻ കൂടിയാണ് ശങ്കരാടി. ഇതിനെല്ലാം പുറമെ, അനശ്വര കലാകാരനായ പ്രേം നസീറിനൊപ്പം മുന്നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചെന്ന പ്രത്യേകതയും ശങ്കരാടിക്ക് ഉണ്ട്.

1980-ൽ അമ്പത്തിയാറാം വയസ്സിലാണ് അദ്ദേഹം ശാരദയെ വിവാഹം കഴിച്ചത്. ഈ വേളയിലാണ് ലക്ഷ്മി തന്റെ ബന്ധത്തെ കുറിച്ച് വെളിപ്പെടുത്തിയത്. എന്റെ തലമുടി ചുരുണ്ടതാണെന്നു പറഞ്ഞാൽ ആരും വിശ്വസിക്കില്ലെന്നും മുടിയുടെ അവസ്ഥ വളരെ ദയനീയമാണെന്നും പറഞ്ഞ ലക്ഷ്മി, ഇത് പാരമ്പര്യമായി കിട്ടിയതാണെന്നും വെളിപ്പെടുത്തി. പണ്ട് സ്‌കൂളിലും കോളേജിലുമെല്ലാം കുട്ടികൾ ചകിരിയെന്നാണ് വിളിച്ച് കളിയാക്കിയിരുന്നതെന്നും ലക്ഷ്മി പറയുന്നു.

എന്നാൽ ഈയൊരു ഇൻഡസ്ട്രിയിലെത്തിയപ്പോൾ നിലനിൽപിന്റെ പ്രശ്നംകാരണം മുടി സ്മൂത്ത് ചെയ്യുകയായിരുന്നുവെന്നും ലക്ഷ്മി കൂട്ടിച്ചേർത്തു. കൂടാതെ തന്റെ മുടിയെ കുറിച്ച് മാത്രമല്ല തന്റെ നെറ്റിയെ കുറിച്ചും പലരും പറയാറുണ്ട്. വളരെ കയറിയിട്ടുള്ള ഈ നെറ്റി കിട്ടിയത് തന്റെ അമ്മാവൻ കൂടിയായ നടൻ ശങ്കരാടിയിൽ നിന്നാണെന്നുമാണ് ലക്ഷ്മി പറയുന്നു.

Also read; ആദ്യ ദിനം മുതൽ ഒന്ന്; മുൻ കാമുകന് പിറന്നാൾ ആശംസകൾ നേർന്ന് ജാൻവി കപൂർ, പോസ്റ്റ് വൈറലാകുന്നു

ശങ്കരാടി തന്റെ അമ്മയുടെ വകയിലുള്ളൊരു അമ്മാവനാണ്. അമ്മയുടെ വീട്ടുപേര് ശങ്കരാടിയിൽ ഹൗസ് എന്നാണെന്നും, ഇതെല്ലാം കൂട്ടിച്ചേർത്ത് ആളുകൾ ശങ്കരാടി നെറ്റിയെന്നാണ് പലരും പറയാറുണ്ടെന്നും ലക്ഷ്മി കൂട്ടിച്ചേർത്തു. ഈ ബന്ധത്വം വളരെ ഭാഗ്യമായി താൻ കാണുന്നുവെന്നും ലക്ഷ്മി നക്ഷത്ര കൂട്ടിച്ചേർത്തു.

Advertisement