Home Entertainment

ചുംബനമേറ്റതാണെന്ന് കരീന; ആ ചിത്രങ്ങൾ നീക്കം ചെയ്യാൻ ആവശ്യപ്പെട്ട് നിരാശരായ ആരാധകർ

61

ബോളിവവുഡിലടക്കമുള്ള നടിമാർ ഇപ്പോൾ മേക്കപ്പില്ലാതെ സ്വാഭാവിക ഭംഗിയുളള ചിത്രങ്ങൾ പങ്കുവെയ്ക്കുന്ന തിരക്കിലാണ്.

കഴിഞ്ഞ ദിവസം നടി കാജൽ അഗർവാൾ പങ്കുവെച്ച ഇത്തരത്തിലുളള ചിത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു.

Advertisements

ബാഹ്യ സൗന്ദര്യമല്ല ഒരാളുടെ വ്യക്തിത്വത്തെ നിർവചിക്കുന്നതെന്ന വലിയൊരു സന്ദേശം പകർന്നു കൊണ്ടുള്ള കുറിപ്പിനൊപ്പമുള്ളതായിരുന്നു ചിത്രം.

ഈ ചിത്രം നിമിഷങ്ങൾക്കകമാണ് സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്. ഇപ്പോൾ ബോളിവുഡ് നടി കരീന കപൂറും സമാന രീതിയിലുളള ചിത്രവുമായി രംഗത്തെത്തിയിരിക്കുകയാണ്.

വെയിലത്ത് വാടിത്തളർന്നു മുഖം നിറയെ ചുവന്ന പാടുകളുമായി നിൽക്കുന്ന കരീന കപൂറിന്റെ സെൽഫിയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത്.

ഭർത്താവ് സെയ്ഫ് അലി ഖാനും മകൻ തയ്മുറിനുമൊപ്പം ഇറ്റലിയിലെ തസ്‌കനിയിൽ അവധി ആഘോഷിക്കുന്ന താരം ഇൻസ്റ്റാഗ്രാമിലൂടെയാണ് തന്റെ ഏറ്റവും പുതിയ ലുക്ക് പങ്കു വെച്ചത്.

ടസ്‌കനിയിൽ വച്ച് സൂര്യന്റെ ചുംബനമേറ്റപ്പോൾ എന്നാണ് ചിത്രത്തിന് താരം അടിക്കുറിപ്പ് നൽകിയിരിക്കുന്നത്.

കരീനയുടെ ചിത്രം കണ്ട് നിരാശരായിരിക്കുകയാണ് ആരാധകർ. താരത്തിന് ഏറെ പ്രായം തോന്നിക്കുന്നവെന്നും ഫോട്ടോ എത്രയും വേഗം നീക്കം ചെയ്യണമെന്നും അവർ അഭ്യർഥിക്കുന്നു.

അതേസമയം പഴയ കരീനയെപ്പോലെ തോന്നുന്നുവെന്നും മെലിഞ്ഞു സുന്ദരിയായിരിക്കുന്നവെന്നും കമന്റുകളുണ്ട്.

Advertisement