ഒരിക്കല്‍ ഞാനും ഇതുപോലെ ഒരു സിനിമയെടുക്കും’; കുമ്പളങ്ങിയെ പുകഴ്ത്തി കാര്‍ത്തി

99

മികച്ച വിജയം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ് മധു സി നാരായണന്റെ കുമ്പളങ്ങി നൈറ്റ്‌സ്. പ്രമുഖര്‍ ഉള്‍പ്പടെ നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ച്‌ രംഗത്തെത്തിയത്.

Advertisements

ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെ തേടി തമിഴ്‌നാട്ടില്‍ നിന്ന് വരെ പ്രശംസ എത്തിയിരിക്കുകയാണ്. തമിഴ് നടന്‍ കാര്‍ത്തിയാണ് കുമ്പളങ്ങി നൈറ്റ്‌സിനെ വാനോളം പുകഴ്ത്തിയിരിക്കുന്നത്.

മനസില്‍ തൊടുന്ന മികച്ച ചിത്രമാണ് കുമ്പളങ്ങി നൈറ്റ്‌സെന്നും ഒരിക്കല്‍ ഇതുപോലെ ഒരു ചിത്രം സംവിധാനം ചെയ്യണമെന്ന് തനിക്ക് ആഗ്രഹമുണ്ടെന്നുമാണ് കാര്‍ത്തി തന്റെ ട്വിറ്ററിലൂടെ പറഞ്ഞത്. ‘കുമ്പളങ്ങി നൈറ്റ്‌സ് എത്ര മനോഹരമായ സിനിമയാണ്.

ഇടതടവില്ലാതെ ഇങ്ങനെ ഒഴുകുന്ന ഒരു ചിത്രം.. അതേ സമയം ഹൃദയത്തില്‍ തട്ടുന്നതും തമാശ നിറഞ്ഞതും.. എന്നെങ്കിലും ഇതുപോലൊരു സിനിമ ചെയ്യണമെന്ന് ഞാനും ചെയ്യുമെന്നാശിച്ചു പോകുന്നു..’. കാര്‍ത്തിയുടെ ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്‌.

ശ്യാം പുഷ്‌കരന്റെ തിരക്കഥയില്‍ ഒരുങ്ങിയ ചിത്രത്തില്‍ സൗബിന്‍, ഷെയ്ന്‍ നിഗം, ഫഹദ് ഫാസില്‍, അന്ന ബെന്‍ തുടങ്ങിയവരാണ് പ്രധാന വേഷത്തില്‍ എത്തിയിരിക്കുന്നത്.

കുമ്പളങ്ങിയിലെ നാല് സഹോദരന്മാരുടെ ജീവിതം പറയുന്ന ചിത്രം ആരാധകരുടെ മനസ് കീഴടക്കി കഴിഞ്ഞു.

Advertisement