കുറെ വർഷങ്ങൾ മക്കളില്ലാതെ ഒരുപാട് സങ്കടപ്പെട്ടതാണ് ഞങ്ങൾ; പന്ത്രണ്ട് വർഷത്തിന് ശേഷമാണ് മകളെ കിട്ടിയത്; പിരിഞ്ഞിരിക്കാനാവില്ല: കാർത്തിക കണ്ണൻ

677

വളരെ അധികം വർഷങ്ങളായി സീരിയലുകളിലും സിനിമകളിലുമായി തിളങ്ങി നിൽക്കുന്ന നടിയാണ് കാർത്തിക കണ്ണൻ. പതിമുന്നോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും സീരിയലുകളിലൂടെയാണ് നടി ആരാധകർക്ക് സുപരിചിതയായി മാറിയത്.

ഇപ്പോൾ മലയാളി മിനിസ്‌ക്രീൻ ആരാധകരുടെ പ്രിയപ്പെട്ട താരമാണ് കാർത്തിക കണ്ണൻ. ഭർത്താവും മകളും ഉൾപ്പെട്ട കൊച്ചു കുടുംബമാണ് കാർത്തികയുടേത്. ഛായാഗ്രഹകൻ ആയ കണ്ണൻ ആണ് കാർത്തികയുടെ ഭർത്താവ്. കാർത്തിക പലപ്പോഴും തന്റെ ജീവിതത്തെ പറ്റി അഭിമുഖങ്ങളിൽ താരം വ്യക്തമാക്കിയിട്ടുണ്ട്.

Advertisements

താരം ഇന്നും അഭിനയത്തിൽ സജീവമാണ് താരം. ഒപ്പം ബിസിനസും താരം ചെയ്യുന്നുണ്ട്. സഹ വേഷങ്ങളിലും വില്ലൻ വേഷങ്ങളിലുമൊക്കെ കാർത്തിക അഭിനയിക്കാറുണ്ട്. മിക്ക സീരിയലുകൡലെയും പരിചിത മുഖമാണ് കാർത്തികയുടേത്.

ALSO READ- എന്റെ ജീവിതത്തിൽ കയറി അല്ലേ കളിച്ചത് അതുകൊണ്ട് വെറുതെ വിടണം എന്ന് തോന്നിയില്ല, കേസ് കൊടുത്തു; വിവാഹശേഷം നടന്നത് വിശദീകരിച്ച് അശ്വതിയും രാഹുലും

അതേസമയം, താൻ മുപ്പത് വർഷത്തിലേറെയായി ഈ മേഖലയിൽ സജീവമാണെന്നും അഭിനയത്തിനൊപ്പം ജീവിതത്തിനും പ്രാധാന്യം കൊടുക്കുന്ന വ്യക്തിയാണെന്നും താരം പറയുന്നുണ്ട്. ഏറെ നാൾ പ്രണയിച്ചതിന് ശേഷമാണ് കാർത്തിക കണ്ണൻ വിവാഹിതയായത്. ഭർത്താവാണ് തനിക്ക് എല്ലാത്തിനും പിന്തുണ നൽകുന്നതെന്ന് പറയുകയാണ് കാർത്തിക.

ഇപ്പോൾ രണ്ട് സീരിയലുകളാണ് ചെയ്യുന്നത്. നിലവിൽ മുപ്പത് ദിവസവും ഷൂട്ടിങ്ങുണ്ടെന്ന് കാർത്തിക പറയുന്നു. പല സിനിമകളിൽ നിന്നും തനിക്കിപ്പോൾ അവസരം വരാറുണ്ട്. എന്നാൽ മകളെ വിട്ടു നിൽക്കാൻ കഴിയില്ലാത്തതിനാൽ താൻ പോകുന്നില്ലെന്ന് തീരുമാനിച്ചു. മകളെ പിരിയുന്നതിൽ വളരെ ബുദ്ധിമുട്ടുള്ള അമ്മയാണ് ഞാൻ. വിവാഹം കഴിഞ്ഞിട്ട് കുറെ വർഷങ്ങളായിട്ടും മക്കളില്ലാതെ ഒരുപാട് സങ്കടപ്പെട്ടതാണ് ഞങ്ങൾ. പന്ത്രണ്ട് വർഷത്തിന് ശേഷമാണ് മകളെ ഞങ്ങൽക്ക് കിട്ടിയതെന്ന് കാർത്തിക പറയുന്നു.

ALSO READ- നല്ല ആണത്തമുള്ള ശിൽപം! മികച്ച ഏഷ്യൻ നടനായ അവാർഡ് കിട്ടിയ ടൊവിനോയ്ക്ക് രമേഷ് പിഷാരടിയുടെ പ്രശംസ; വൈറൽ

മകളെ സിനിമയുടെ ഷൂട്ടിങിന് പോകുമ്പോൾ കൂടുതൽ ദിവസം പിരിഞ്ഞിരിക്കേണ്ടി വരും. സീരിയലാവുമ്പോൾ എവിടെയും തങ്ങേണ്ടി വരില്ല. അതുകൊണ്ടാണ് സിനിമയിൽ നിന്ന് അവസരം വന്നിട്ടും താൻ വലിയ പ്രാധാന്യം നൽകാത്തതെന്നു കാർത്തിക പറയുന്നു.

ഇപ്പോൾ അഭിനയത്തിന്റെ കൂടെ ചെറിയ ഒരു ബിസിനസും നടത്തുന്നുണ്ട്. അച്ചാർ ബിസിനസാണ് നടത്തുന്നത്. കൊവിഡ് സമയത്താണ് താൻ ബിസിനസിലേയ്ക്ക് ഇറങ്ങിയത്.

വിദേശത്തേയ്ക്ക് വരെ തന്റെ അച്ചാർ പോകുന്നുണ്ടെന്നും ഇപ്പോൾ തിരുവനന്തപുരത്ത് മാത്രമാണ് കമ്പനി. പക്ഷെ ഡെലിവറി സൗകര്യം എല്ലായിടത്തും ഉണ്ടെന്നും താരം പറഞ്ഞു.

Advertisement