എനിക്ക് ആത്മവിശ്വാസവും സന്തോഷവും തോന്നുന്നു ; കറുപ്പിൽ കൂടുതൽ സുന്ദരിയായി അഭയ ഹിരൺമയി

91

ഗോപി സുന്ദർ എന്ന സംഗീത സംവിധായകൻ മലയാളികൾക്ക് ഏറെ പ്രിയങ്കരനാണ്. അദ്ദേഹത്തിന്റെ പല പാട്ടുകളും ഹിറ്റുകളുടെ ഗണത്തിലേക്ക് എത്തപ്പെട്ടു. ഗോപിയുടെ പ്രണയിനിയും ജീവിത പങ്കാളിയുമാണ് ഗായികയായ അഭയ ഹിരൺമയി. നിരവധി ആരാധകരാണ് ഇരുവർക്കുമുള്ളത്.

നേരത്തെ ഗോപി സുന്ദറുമായുള്ള തന്റെ അടുപ്പത്തെ കുറിച്ച് അഭയ ഹിരൺമയി നടത്തിയ വെളിപ്പെടുത്തൽ ഏറെ വിവാദങ്ങൾക്കും വിമർശനങ്ങൾക്കും വഴി ഒരുക്കിയിരുന്നു. എന്നാൽ ഇതൊന്നും കണക്കിലെടുക്കാതെ അവർ തങ്ങളുടെ ജീവിതം ആഘോഷമാക്കി മുന്നോട്ട് പോവുകയാണ്.

Advertisements

ALSO READ

മകളെ സിനിമയിൽ അഭിനയിപ്പിക്കണമെന്ന് കരുതിയിരുന്നതല്ല, എല്ലാം ഒത്തുവന്നപ്പോൾ അഭിനയിച്ചു ; സിനിമാ സൗഹൃദങ്ങൾ കുറവാണ്, സംയുക്ത വർമയുമായി നല്ല സൗഹൃദം അന്നും ഇന്നുമുണ്ട് : വിശേഷങ്ങൾ പങ്കു വച്ച് കലാഭവൻ നവാസും നടി രഹ്നയും

ഇപ്പോൾ ഗായിക പങ്കുവച്ചിരിക്കുന്ന പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. കറുപ്പ് നിറത്തിലെ വേഷത്തിലാണ് അഭയ ഇത്തവണ എത്തിയിരിക്കുന്നത്. ബ്ലാക്ക് മോഡിലുള്ള ഒരു വീഡിയോയും അഭയ പങ്കുവച്ചിട്ടുണ്ട്. വിന്ദുജ മേനോൻ ആണ് സ്‌റ്റൈലിങ് ചെയ്തിരിക്കുന്നത്. ആഭരണങ്ങൾ ഒഴിവാക്കി കൊണ്ടാണ് അഭയ ഒരുങ്ങിയത്. പ്ലാൻ ബി ആക്ഷൻസ് ആണ് ചിത്രങ്ങൾക്ക് പിന്നിൽ. നിരവധി പേരാണ് ഗായികയുടെ ലുക്ക് കൊള്ളാമെന്ന് പറഞ്ഞ് കമന്റ് ചെയ്തിരിക്കുന്നത്.

വ്യക്തി ജീവിതത്തിൽ മാത്രമല്ല സംഗീത ജീവിതത്തിലും ഇരുവരും നിരവധി തവണ ഒന്നിച്ച് പ്രവർത്തിച്ചിട്ടുണ്ട്. നാക്കു പെന്റ നാക്കു ടാക, വിശ്വാസം അതല്ലെ എല്ലാം, മല്ലി മല്ലി ഇഡി റാണീ രാജു, 2 കണ്ട്രീസ്, ജെയിംസ് ആന്റ് ആലീസ്, സത്യ, ഗൂഢാലോചന എന്നീ ചിത്രങ്ങളിൽ ഗോപീ സുന്ദറിന്റെ സംഗീതത്തിൽ അഭയ ഗാനം ആലപിച്ചിട്ടുണ്ട്.

ALSO READ

ഞാൻ ഇത് പുറത്തു പറഞ്ഞാൽ ചാക്കോച്ചനെങ്ങാനും കേട്ടാൽ കലിപ്പാകുമോയെന്ന് അഥിതി; കല്യാണം കഴിഞ്ഞ് കുട്ടിയൊക്കെ ആയ അദ്ദേഹത്തിന് കുഴപ്പമൊന്നും കാണില്ലെന്ന് സുരാജ് : ശ്രദ്ധ നേടി അഭിമുഖം

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായിട്ടുള്ളയാളാണ് ഗായിക അഭയ ഹിരൺമയി. മോഡേൺ ലുക്കിലും ട്രെഡിഷണൽ ലുക്കിലുമുള്ള ചിത്രങ്ങൾ അഭയ പതിവായി സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. സാരിയും ആഭരണങ്ങളും ധരിച്ച് തനി സൗത്തിന്ത്യൻ ലുക്കിൽ ഇടയ്ക്കെല്ലാം പ്രത്യക്ഷപ്പെടാറുണ്ട്. അടുത്തിടെ മഞ്ഞ ഫ്രോക്കിൽ അഭയ പോസ്റ്റ് ചെയ്ത ചിത്രങ്ങളും ആരാധകർ ചർച്ചയാക്കിയിരുന്നു. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും ശ്രദ്ധ നേടാറുണ്ട്.

Advertisement