ഒടുവിൽ കാത്തിരിപ്പിന് വിരാമമായി! ; ആരാധകരോട് ആ സന്തോഷവാർത്ത് പങ്കു വച്ച് മണിക്കുട്ടൻ

1430

മിനിസ്‌ക്രീൻ പ്രേക്ഷകർക്കും ബിഗ് സ്‌ക്രീൻ പ്രേക്ഷകർക്കും സുപരിചിതനാണ് മണിക്കുട്ടൻ. ബിഗ് ബോസ് സീസൺ 3യുടെ ടൈറ്റിൽ വിന്നറായിരുന്നു താരം. ഷോയുടെ മൂന്നാം സീസണിൽ മത്സരിച്ച എല്ലാവരോടും
നല്ല സുഹൃദ് ബന്ധം കാത്തു സൂക്ഷിക്കുവാൻ മണിക്കുട്ടൻ ശ്രദ്ധിച്ചിരുന്നു.

ലോക് ഡൗൺ സമയത്തായിരുന്നു ഈ ഷോയിലേക്ക് താരത്തിന് അവസരം ലഭിച്ചത്. ഷോയുടെ തുടക്കം മുതലേ മികച്ച സ്വീകാര്യതയും പിന്തുണയുമായിരുന്നു മണിക്കുട്ടന് ലഭിച്ചത്. കഴിഞ്ഞ മാസം ഒന്നിനായിരുന്നു ഷോയുടെ ഗ്രാന്റ് ഫിനാലേ ടെലികാസ്റ്റ് ചെയ്തിരുന്നത്.

Advertisements

ALSO READ

‘സംസ്ഥാന അവാർഡ് ജൂറിയുടെ പരാമർശം ഞങ്ങളെ വേദനിപ്പിച്ചു, അമ്മയെ തല്ലിയാലും രണ്ട് പക്ഷമെന്ന് പറയുന്ന പോലെ ഇപ്പോ കേരളം അഭിമുഖീകരിക്കുന്ന എറ്റവും വലിയ പ്രശ്നം സീരിയൽ ആണല്ലോ’: സംസ്ഥാന ടെലിവിഷൻ പുരസ്‌കാരത്തിൽ പ്രതികരണവുമായി ബീന ആന്റണി

മണിക്കുട്ടൻ ഒന്നാം സ്ഥാനത്തെത്തിയപ്പോൾ സായി വിഷ്ണുവായിരുന്നു രണ്ടാം സ്ഥാനത്തെത്തിയത്. മൂന്നാം സ്ഥാനം ഡിംബൽ ബാലിനായിരുന്നു. കഴിഞ്ഞ ദിവസം ഷോയിലെ മത്സരാർത്ഥികളിലൊരാളും ഫൈനൽ ടോപ്പ് ഫൈവിലെ ഒരാളുമായിരുന്ന അനൂപ് കൃഷ്ണൻ മണിക്കുട്ടന്റെ വീട്ടിലെത്തിയിരുന്നു. അപ്പോൾ ഇരുവരും നടത്തിയ സംഭാഷണം സോഷ്യൽമീഡിയയിൽ ശ്രദ്ധ നേടിയിരുന്നു.

ബിഗ് ബോസ് വിജയി ആയ തനിക്ക് ഇതുവരെ ഫ്‌ലാറ്റ് തരുന്നതുമായി ബന്ധപ്പെട്ട് ആരുമിതുവരെ വിളിച്ചില്ലായെന്ന് മണിക്കുട്ടൻ പറഞ്ഞ വാക്കുകളും ഏറെ ചർച്ചയായിരുന്നു. ഇൻസ്റ്റാഗ്രാം ലൈവിൽ എത്തിയപ്പോഴായിരുന്നു മണിക്കുട്ടൻ വെളിപ്പെടുത്തൽ നടത്തിയത്. മണിക്കുട്ടൻ വീഡിയോ തുടങ്ങുമ്പോൾ പറയുന്നത് താൻ ലൈവിൽ ഒന്നും വരുന്നില്ല എന്നുള്ള പരാതി പലരും പറയുന്നുണ്ടെന്നാണ്.

ഇതിനിടെ മണിക്കുട്ടന് ലഭിക്കേണ്ടിയിരുന്ന ഫ്‌ലാറ്റിനെ കുറിച്ച് അനൂപ് നടത്തിയ നർമ്മ സല്ലാപത്തിന് മറുപടിയായി മണിക്കുട്ടൻ പറഞ്ഞ കാര്യങ്ങളാണ് മണിക്കുട്ടൻ ആർമി ഏറ്റെടുത്തത്. അളിയാ ഞാനൊരു സംശയം പറയട്ടേ ഞാനാണ് ജയിച്ചതെന്ന് അവർ അറിഞ്ഞിട്ടില്ലെന്നാണ് തോന്നുന്നത് എന്നായിരുന്നു മണിക്കുട്ടൻ പ്രതികരിച്ചത്.

കാരണം ഇതുവരെ അവർ ആരും എന്നെ കോണ്ടാക്ട് ചെയ്തിട്ടില്ല. നീ എറണാകുളം വഴി പോവുമ്പോൾ മണിക്കുട്ടനാണ് ജയിച്ചതെന്ന് ഓർമ്മിപ്പിക്കണം എന്നും മണിക്കുട്ടൻ അനൂപിനോട് തമാശരൂപേണ പറഞ്ഞിരുന്നു. എന്നാൽ ഇതിനു പിന്നാലെ തനിക്ക് കിട്ടിയ പ്രതികരണത്തെ പറ്റി പറഞ്ഞ് മണിക്കുട്ടൻ രംഗത്തെത്തിയതും മാധ്യമശ്രദ്ധ ആകർഷിച്ചിരിയ്ക്കുകയാണ് ഇപ്പോൾ.

ഒന്നാം സമ്മാനമായ ഫ്‌ലാറ്റ് സ്‌പോൺസർ ചെയ്തിരിക്കുന്ന കോൺഫിഡന്റ് ഗ്രൂപ്പിന്റെ പക്കൽ നിന്നും തന്റെ സമ്മാനമായ ഫ്‌ലാറ്റ് സംബന്ധിച്ച അറിയിപ്പ് ലഭിച്ചതായി മണിക്കുട്ടൻ തന്നെയാണ് അറിയിച്ചത്. താരം തന്റെ ഇൻസ്റ്റാഗ്രാമിലൂടെയാണ് ഇക്കാര്യം പറഞ്ഞത്. കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെയാണ്.

 

View this post on Instagram

 

A post shared by Manikuttan TJ (@manikuttantj)

‘എന്റെ ഏറ്റവും വലിയ സ്വപ്നമായിരുന്നു സ്വന്തമായിട്ടൊരു വീട്. ഏഷ്യാനെറ്റിന്റെ ബിഗ് ബോസ്സ് മത്സരത്തിൽ എന്റെ പെർഫോമൻസ് ഇഷ്ടപ്പെട്ട് വിജയത്തിലേക്കുള്ള വോട്ടുകൾ നൽകിയ എന്റെ പ്രിയ പ്രേക്ഷകരോട്, Confident Group എന്നെ വിളിച്ച സന്തോഷം അറിയിക്കുന്നു.’

ALSO READ

ഈ മഹാൻറെ സംസ്‌ക്കാരം എല്ലാരും ഒന്ന് അറിയട്ടെ; ഫോട്ടോയ്ക്ക് അധിക്ഷേപ കമന്റിട്ടവന് എട്ടിന്റെ പണി കൊടുത്ത് സുബി സുരേഷ്!

‘ഉടനെ തന്നെ എനിക്കു വീട് കൈ മാറുമെന്ന വിവരം അറിയിച്ചു. നിങ്ങൾ തന്ന ‘സ്‌നേഹസമ്മാനമാണ്’ ഈ വീട്, അതിനാൽ അതിന്റെ പേരും അങ്ങനെ തന്നെ ആയിരിക്കും.

വിജയിച്ച എന്നെ വിളിച്ചു ആശംസകൾ അറിയിച്ച കോൺഫിഡന്റ് ഗ്രൂപ്പ്, ലാനാ ടെക്‌നോളജീസ്, ഏഷ്യാനെറ്റ്, ബിഗ്‌ബോസ് ഷോ എന്നെ എന്നും സ്‌നേഹിക്കുന്ന, പ്രോത്സാഹിപ്പിക്കുന്ന എന്റെ സ്വപ്നമായ വീടിനും, സിനിമയ്ക്കും ഒപ്പം നിൽക്കുന്ന പ്രിയപ്പെട്ട പ്രേക്ഷകർ, എല്ലാർക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.’ എന്നും മണിക്കുട്ടൻ കുറിച്ചു

Advertisement