ഈ മഹാൻറെ സംസ്‌ക്കാരം എല്ലാരും ഒന്ന് അറിയട്ടെ; ഫോട്ടോയ്ക്ക് അധിക്ഷേപ കമന്റിട്ടവന് എട്ടിന്റെ പണി കൊടുത്ത് സുബി സുരേഷ്!

60

വ്യത്യസ്തമായ അവതരണത്തിലൂടെയാണ് സുബി പ്രേക്ഷകർക്ക് മുന്നിലെത്തിയത്. കുരുന്നുകൾക്കൊപ്പമുള്ള കുട്ടിപ്പട്ടാളമെന്ന സുബിയുടെ പരിപാടി ഹിറ്റ് ആയിരുന്നു. ഇപ്പോഴും യൂട്യൂബിൽ ഇത് ഹിറ്റ് ലിസ്റ്റിലാണ്. കോമഡി പരിപാടികളുമായും സജീവമാണ് താരം.

ഫേസ്ബുക്കിൽ സജീവമായ സുബി പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധിയ്ക്കപ്പെടാറുണ്ട്. യൂട്യൂബിലും ഇപ്പോൾ സുബി നിറസാന്നിധ്യമാണ്. സുബി പങ്കുവെക്കുന്ന വീഡിയോകളും ചിത്രങ്ങളുമൊക്കെ വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ താരം പങ്കുവെച്ച ഒരു ചിത്രത്തിന് താഴെ അധിക്ഷേപക്കമന്റിട്ടയാളെ പരസ്യമായി തുറന്ന് കാട്ടിയിരിക്കുകയാണ് സുബി സുരേഷ്.

Advertisements

ALSO READ

‘ഇത് സാവിത്രിക്കുട്ടി’ ; ദീപ്തി സതി പങ്കു വെച്ച ചിത്രം ഏറ്റെടുത്ത് ആരാധകർ

താരസുന്ദരിമാർ ചേർന്നെടുത്ത ഒരു സെൽഫി ചിത്രത്തിന് താഴെ ഒരാൾ കുറിച്ച കമന്റ് അത്രമേൽ വെറുപ്പുളവാക്കുന്ന തരത്തിലുള്ളതാണ്. അതിന് അതേ നാണയത്തിൽ തന്നെ തിരിച്ചു മറുപടി നൽകിയിരിക്കുകയാണ് നടി സുബി. അജിത്ത് കുമാർ പികെ അജിത്ത്കുമാർ എന്ന അക്കൗണ്ടിൽ നിന്നാണ് അധിക്ഷേപിക്കുന്ന തരത്തിലുള്ള കമന്റ് കുറിച്ചിരിക്കുന്നത്. ഇതിന് മറുപടിയായി സുബി ഇങ്ങനെ കുറിച്ചു. ‘അല്ലെങ്കിലും സ്വന്തം കുടുംബപാരമ്പര്യം അനുസരിച്ചേ ചിലർ സംസാരിക്കു, കുടുംബം മറക്കുന്നത് ശരിയല്ലല്ലോ’.

ഈ മഹാൻറെ സംസ്‌ക്കാരം എല്ലാരും ഒന്ന് അറിയട്ടെ എന്നാണ് സുബി കമന്റിന്റെ സ്‌ക്രീൻ ഷോട്ട് പങ്കുവെച്ചുകൊണ്ട് കുറിച്ചിരിക്കുന്നത്. സുബി നൽകിയ മറുപടി അതേ രീതിയിലാണെന്ന് ചിലർ കമന്റുകളിലൂടെ വ്യക്തമാക്കുന്നുണ്ട്. അവനു മറുപടി അതെ രീതിയിൽ ചേച്ചി കൊടുത്തു ഇതിൽ അവനും ചേച്ചിയും തമ്മിൽ ഉള്ള വ്യത്യാസം എന്താ എന്ന് നൈജോ ജോർജ്ജ് കമന്റിലൂടെ ചോദിച്ചപ്പോൾ ഇതിനും സുബി മറുപടിയുമായെത്തി.

ALSO READ

എന്നും കുളികഴിഞ്ഞ് വയറിൽ പച്ചവെളിച്ചെണ്ണ പുരട്ടി തടവും, പ്രസവ ശേഷമുള്ള വയറിലെ സ്ട്രെച്ച് മാർക്ക് മാറാൻ ശിവദ ചെയ്തത് ഇങ്ങനെ

നൈജോ ജോർജ്ജ്, താൻ വെറുപ്പിച്ചെന്നു പറഞ്ഞ് തൻറെ വീട്ടുകാരെ ഇതുപോലെ വിളിച്ചാൽ വിട്ടുകളയുമോ? എന്നാണ് സുബി സുരേഷ് തിരിച്ചു ചോദിച്ചത്. നിരവധി പേരാണ് സുബി സുരേഷിന്റെ പ്രതികരണത്തെ കൈയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്നത്. വിമർശിച്ച് എത്തുന്നവരും ഉണ്ട്.

വിമർശന പൊങ്കാല പ്രതീക്ഷിച്ചാവും അജിത്ത്കുമാർ അക്കൗണ്ട് ഡീആക്ടിവേടാക്കിയെന്നാണ് ചിലർ കണ്ടെത്തിയിരിക്കുന്നത്. മുൻപും സമാനമായ രീതിയിൽ സുബി പ്രതികരിച്ചിരുന്നു.

 

 

Advertisement