‘ഇത് സാവിത്രിക്കുട്ടി’ ; ദീപ്തി സതി പങ്കു വെച്ച ചിത്രം ഏറ്റെടുത്ത് ആരാധകർ

20

വിനയൻ സംവിധായകനാകുന്ന ചിത്രമാണ് ‘പത്തൊമ്പതാം നൂറ്റാണ്ട്’. വലിയ ബഡ്ജറ്റിൽ ഒരുക്കുന്ന ഈ ചരിത്ര സിനിമയിൽ വൻ താരനിര തന്നെ അണിനിരക്കുന്നുണ്ട്.

ചിത്രത്തിന്റെ പുതുതായി പുറത്തിറക്കിയ പോസ്റ്ററിൽ കിടിലൻ മേക്കോവർ ലുക്കിലാണ് ദീപ്തി സതി എത്തിയിരിക്കുന്നത്. ‘വലിയ കോവിലകത്തെ സാവിത്രി തമ്പുരാട്ടി’ എന്ന കഥാപാത്രമാണ് ചിത്രത്തിൽ ദീപ്തി സതി അവതരിപ്പിക്കുന്നത്.

Advertisements

ALSO READ

എന്നും കുളികഴിഞ്ഞ് വയറിൽ പച്ചവെളിച്ചെണ്ണ പുരട്ടി തടവും, പ്രസവ ശേഷമുള്ള വയറിലെ സ്ട്രെച്ച് മാർക്ക് മാറാൻ ശിവദ ചെയ്തത് ഇങ്ങനെ

യുവനടൻ സിജു വിൽസൺ ആണ് ചിത്രത്തിൽ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരുവർഷത്തോളമെടുത്താണ് സിജു ചിത്രത്തിനു വേണ്ട മേക്കോവറും കളരി പരിശീലനവും പൂർത്തിയാക്കിയത്.

പോസ്റ്റർ ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്ത ദീപ്തി ഇങ്ങനെ കുറിച്ചു ‘ഇത് സാവിത്രിക്കുട്ടി. നമ്മുടെ സമ്പന്നമായ ചരിത്രത്തിൽ ഉടലെടുത്ത ഇത്തരമൊരു കഥാപാത്രം നിങ്ങൾക്ക് പരിചയപ്പെടുത്തുന്നതിൽ എനിക്ക് അത്യധികം സന്തോഷമുണ്ട്. അതുകൊണ്ട് തന്നെ ഇന്ന് എനിക്ക് വളരെ സ്‌പെഷ്യൽ ആയൊരു ദിവസമാണ്. വെല്ലുവിളി നിറഞ്ഞതും എന്നാൽ അതിലേറെ സംതൃപ്തി നൽകിയതുമായൊരു കഥാപാത്രമായിരുന്നു സാവിത്രി.

ഉടനീളം അത്യധികം ഗവേഷണവും കഠിനാധ്വാനവും സമർപ്പണവും വേണ്ടിവന്നിരുന്നു. എടുത്ത് പറയേണ്ട മറ്റൊരു സന്തോഷം സാവിത്രി ഒരു ക്ലാസിക്കൽ നർത്തകി കൂടിയാണെന്നതതാണ്. എന്നിലെ ക്ലാസിക്കൽ ഡാൻസറിനു കിട്ടിയൊരു ഭാഗ്യം കൂടിയാണിത്. എനിക്കീ അസുലഭ അവസരം തന്ന വിനയൻ സാറിനും ഗോകുലം മൂവീസിനും നന്ദി! ഐ ആം സൂപ്പർ എക്‌സൈറ്റഡ്!’

 

View this post on Instagram

 

A post shared by moonchild (@deeptisati)

മലയാളത്തിലെയും അന്യഭാഷയിലെയും ഒട്ടേറെ താരങ്ങളാണ് ദീപ്തിയുടെ പോസ്റ്റർ ഷെയർ ചെയ്തത്. ദീപ്തിയെ കൂടാതെ ചിത്രത്തിൽ അനൂപ് മേനോൻ, ചെമ്പൻ വിനോദ്, സുരേഷ് കൃഷ്ണ, സുദേവ് നായർ, സെന്തിൽ, തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

അനൂപ് മേനോൻ അവതരിപ്പിക്കുന്ന ആയില്യം തിരുന്നാൾ മഹാരാജാവിന്റേതായിരുന്നു ആദ്യം റിലീസ് ചെയ്ത ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ. സുദേവ് നായർ അവതരിപ്പിക്കുന്ന ‘പടവീടൻ നമ്പി’, സുരേഷ് കൃഷ്ണ അവതരിപ്പിക്കുന്ന ‘പണിക്കച്ചേരി പരമേശ്വരക്കൈമൾ’, തുടങ്ങിയവരുടെ ക്യാരക്ടർ പോസ്റ്ററുകളും പിന്നീട് പുറത്തിറങ്ങിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ ദീപ്തി സതിയുടെ പോസ്റ്റർ പുറത്തിറങ്ങിയിരിക്കുന്നത്.

ALSO READ

ഒരു പാർട്ണർ വേണമെന്ന് അതിയായ ആഗ്രഹമുണ്ട്, മറ്റൊരു വിവാഹത്തിന് തയ്യാറാണ്, ലൈഫ് ഷെയർ ചെയ്യണം: മനസ്സ് തുറന്ന് ആര്യ

 

View this post on Instagram

 

A post shared by Vinayan (@director_vinayan)

നമ്മുടെ സാഹിത്യത്തിലും സിനിമയിലും വേണ്ടവിധത്തിൽ ചർച്ച ചെയ്യപ്പെട്ടിട്ടില്ല എന്ന് സംവിധായകൻ വിശ്വസിക്കുന്ന പത്തൊമ്പതാം നൂറ്റാണ്ടിന്റെ ചരിത്രമാണ് ചിത്രത്തിനാധാരം. ‘പത്തൊമ്പതാം നുറ്റാണ്ടി’ലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് കയാദു ലോഹർ എന്ന കന്നഡ നടിയാണ്.

 

View this post on Instagram

 

A post shared by Vinayan (@director_vinayan)

Advertisement