എന്നും കുളികഴിഞ്ഞ് വയറിൽ പച്ചവെളിച്ചെണ്ണ പുരട്ടി തടവും, പ്രസവ ശേഷമുള്ള വയറിലെ സ്ട്രെച്ച് മാർക്ക് മാറാൻ ശിവദ ചെയ്തത് ഇങ്ങനെ

506

വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് ശിവദ. ഒരുപിടി മികച്ച വേഷങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുക്കാനായ ശിവദയ്ക്ക് നിരവധി ആരാധകരേയും നേടാനായി.

ഹ്രസ്വ ചിത്രങ്ങളടങ്ങിയ കേരള കഫേയിലെ പുറം കാഴ്ചകൾ എന്ന ലാൽ ജോസ് ചിത്രത്തിലൂടെയാണ് ശിവദ മലയാള സിനിമ രംഗത്ത് തുടക്കം കുറിക്കുന്നത്. ഫാസിൽ സംവിധാനം ചെയ്ത ലിവിങ് ടുഗദർ എന്ന ചിത്രത്തിൽ ആണ് ശിവദ ആദ്യം നായികയായിയെത്തുന്നത്.

Advertisement

പിന്നീട് ജയസൂര്യ നായകനായിട്ടെത്തിയ സുസു സുധി വാത്മീകം എന്ന സിനിമയിലൂം നായികയായ ശിവദയുടെ ഈ ചിത്രത്തിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതിന് ശേഷം തമിഴിലും മലയാളത്തിലുമായി പത്തോളം ചിത്രങ്ങളിൽ താരം ചുരുങ്ങിയ കാലത്തിനുള്ളിൽ ചെയ്തിട്ടുണ്ട്.

ഇപ്പോൾ വിവാഹ ശേഷം കുടുംബ ജീവിതവും അഭിനയ ജീവിതവും ഒന്നിച്ച് മുന്നോട്ട് കൊണ്ടു പോവുകയാണ് നടി. മുരളി കൃഷ്ണനാണ് ശിവദയുടെ കഴുത്തിൽ മിന്നു കെട്ടിയത് ഇരുവർക്കും ഒരു മകളുമുണ്ട്. ആരോഗ്യ കാര്യത്തിൽ ഏറെ ശ്രദ്ധകൊടുക്കുന്ന നടിയാണ് ശിവദ. സിനിമയ്ക്കു വേണ്ടി വണ്ണം കൂട്ടുകയും കുറയ്ക്കുകയും ചെയ്യുന്നതടക്കമുള്ള പരീക്ഷണങ്ങൾക്കു ശിവദ മടിക്കാറില്ല.

Also Read
ഒരു പാർട്ണർ വേണമെന്ന് അതിയായ ആഗ്രഹമുണ്ട്, മറ്റൊരു വിവാഹത്തിന് തയ്യാറാണ്, ലൈഫ് ഷെയർ ചെയ്യണം: മനസ്സ് തുറന്ന് ആര്യ

ഭർത്താവിനും മകൾക്കുമൊപ്പം കുടുംബ ജീവിതം നയിക്കുമ്പോഴും കരിയറിൽ നടി തിളങ്ങി നിൽക്കുകയാണ്.
ഇപ്പോൾ വൈറലാകുന്നത് ഒരു അഭിമുഖത്തിൽ ശിവദ പറഞ്ഞ വാക്കുകളാണ്. പ്രസവത്തിന് ശേഷമുള്ള വയറിലെ സ്ട്രേച്ച് മാർക്കുകൾ കളഞ്ഞതിനെ കുറിച്ചും സൗന്ദര്യ സംരക്ഷണത്തെ കുറിച്ചുമാണ് ശിവദ മനസ് തുറന്നത്.

ശിവദയുടെ വാക്കുകൾ ഇങ്ങനെ:

ഓർമdc വച്ച കാലം മുതൽ എന്റെ അമ്മയുടെ സ്‌കിൻ നല്ല ക്ലീൻ, ക്ലിയർ സ്‌കിൻ ആണ്. ഒരു കുഴിയോ, പാടോ ഒന്നും ഞാൻ കണ്ടിട്ടേയില്ല. അമ്മ രാത്രി കിടക്കും മുൻപ് നന്നായി മുഖം കഴുകും.മുഖം നന്നായി വരണ്ടതായി തോന്നിയാൽ അൽപം വെളിച്ചെണ്ണ പുരട്ടും.

അമ്മ കറ്റാർവാഴ പോലും മുഖത്തു തേയ്ക്കുന്നതായി ഞാൻ കണ്ടിട്ടില്ല.ഗർഭിണിയായിരുന്ന സമയത്ത് സ്ട്രെച്ച് മാർക്കുകൾ വരാതിരിക്കുന്നതിന് അമ്മൂമ്മ എനിക്ക് പറഞ്ഞു കൊടുത്ത ഒരു മാർഗമുണ്ട്. ആറു പ്രസവിച്ചിട്ടുണ്ട് എന്റെ അമ്മൂമ്മ. എന്നിട്ടും ഒരു സ്ട്രെച്ച് മാർക് പോലും വന്നിട്ടില്ല. എന്താ അമ്മൂമ്മേ ഇതിന്റെ രഹസ്യം ? എന്നു ഞാൻ ചോദിച്ചിരുന്നു.

വെള്ളം കൊണ്ട് വയർ നന്നായി തടവിയിരുന്നു, പിന്നെ ചൊറിച്ചിൽ പോലെ തോന്നുമ്പോൾ എല്ലാ ദിവസവും വെളിച്ചെണ്ണ പുരട്ടി കുളിക്കും, കുളികഴിഞ്ഞ് വയറിൽ വെളിച്ചെണ്ണ പുരട്ടി തടവും എന്നായിരുന്നു അമ്മൂമ്മയുടെ മറുപടി.

പച്ച വെളിച്ചെണ്ണ മാത്രം പുരട്ടിയാൽ മതി, അതാകുമ്പോൾ കുഞ്ഞിനു ദോഷമൊന്നും വരില്ല എന്ന് അമ്മൂമ്മ എന്റെ ഗർഭകാലത്തും ഓർമിപ്പിച്ചിരുന്നു. ഇപ്പോൾ അമ്മൂമ്മ ഞങ്ങളെ വിട്ടു പോയി. ഞാനും വെളിച്ചെണ്ണ പുരട്ടിയിരുന്നു. ഒപ്പം മറ്റു ചില മാർഗങ്ങളും ചെയ്തു. എന്തായാലും എനിക്കു സ്ട്രെച്ച് മാർക്കുകൾ വളരെ കുറവായിരുന്നു.

Also Read
അമ്മയുടെ സിനിമാകളെക്കാൾ എനിക്കിഷ്ടം വേറൊരു കാര്യമാണ്, അതുകണ്ട് ഞാൻ നന്നായി കളിയാക്കാറുണ്ട്: വെളിപ്പെടുത്തലുമായി മാളവിക ജയറാം

അവസാനമാസത്തിലാണ് കുറച്ചു സ്ട്രെച്ച് മാർക്കുകൾ വന്നത്. എന്തായാലും വെളിച്ചെണ്ണ തന്നെയാണ് നല്ല മാർഗം എന്ന് ഇപ്പോൾ തോന്നുന്നു. അച്ഛൻ പയറും കടലയുമൊക്കെ മുളപ്പിച്ചു കഴിച്ചിരുന്നു. അതായിരുന്നു അച്ഛന്റെ ബ്രേക്ഫാസ്റ്റ്. അതിൽ നിന്ന് ഒരു പിടി എനിക്കും തരും. നോൺവെജ് അധികം കഴിക്കാത്തവർക്ക് അതു നല്ലതല്ലേ, പിന്നെ തൈര്, നെയ്യ് ഒക്കെ കഴിക്കും.

ബ്രോക്കോളി, കുക്കുംബർ, ക്യാപ്സിക്കം, നിലക്കടല എല്ലാം കൂടി ചേർത്ത് സാലഡ് പോലെയും ശിവദ പരീക്ഷിക്കാറുണ്ട്. ഇന്റർനെറ്റിൽ നിന്നു തിരഞ്ഞെടുക്കുന്ന റെസിപ്പികളാണു മിക്കതും. ചില ദിവസങ്ങളിൽ മഷ്റൂം സാലഡ് കഴിക്കും. ആരോഗ്യകരമായ പാചകപരീക്ഷണങ്ങളേ ചെയ്യാറുള്ളൂ.

ഇഷ്ടം തോന്നുന്നതൊക്കെ ഞാൻ കഴിക്കാറുണ്ട്. എന്നാൽ അത്ര ഫൂഡി അല്ല. ജങ്ക് ഫൂഡ് കഴിക്കുന്നതും പൊതുവെ കുറവാണ്. കോവിഡ് കാലമായതിനാൽ പുറത്തു പോയി ഭക്ഷണം കഴിക്കുന്ന രീതി ഇല്ല. പാചകമൊക്കെ വീട്ടിൽ തന്നെയാണ്. ഇഷ്ടമുള്ള ഒരു ജങ്ക് ഫൂഡ് ഏതെന്നു ചോദിച്ചാൽ ഞാൻ ചാട്ട് എന്നു പറയും. ചാട്ട് കഴിക്കാനിഷ്ടമാണ്.

ചാട്ട് പുറത്തു നിന്നു കഴിക്കാൻ മടിയാണെങ്കിൽ വീട്ടിൽ തന്നെ തയാറാക്കും. ബേൽ പൂരി ചാട്ട് പോലെ. മുൻപ് സ്ലീപ് റുട്ടീൻ ഉണ്ടായിരുന്നു. ഇപ്പോൾ കുഞ്ഞിനൊപ്പം ഉറങ്ങാൻ ശ്രദ്ധിക്കാറുണ്ട്. പ്രസവശേഷം പത്തു കിലോയോളം ഭാരം കൂടിയിരുന്നു.

ഇപ്പോൾ യോഗയും ഡാൻസുമൊക്കെയായി ശരീരഭാരം കുറച്ചു കൊണ്ടിരിക്കുകയാണ്. നോർമൽ വെയ്റ്റിലേക്ക് എത്തിയിട്ടുണ്ട്. കുഞ്ഞിനെ ഫീഡ് ചെയ്യുന്നതിനാൽ കടുത്ത ഡയറ്റിങ് ഒന്നും പറ്റില്ലല്ലോ. എല്ലാം കഴിച്ചു കൊണ്ടു തന്നെ വർക് ഔട്ട് ചെയ്യാൻ പറ്റുമോ അതു ചെയ്യുകയാണെന്നും ശിവദ പറയുന്നു.

അതേ സമയം മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന്റെ സുപ്പർഹിറ്റ് ചിത്രം ലൂസിഫറിലാണ് താരം അവസാനം അഭിനയിച്ചത്. മുരളി കൃഷ്ണനെ ശിവദ വിവാഹം കഴിക്കുന്നത് 2015 ഡിസംബറലായിരുന്നു. സീരിയലുകളുടെയും സിനിമയിലൂടെയും കലാ രംഗത്ത് സജീവമായിരുന്ന താരമായിരുന്നു മുരളി. 2019 ലാണ് മകൾ ജനിക്കുന്നത്. മകൾ ജനിച്ച ശേഷവും സിനിമയിലും സീരിയലിലും സജീവമാണ് താരം.

Also Read
സ്‌കൂളിൽ പോകുമ്പോൾ ചേട്ടനും കൂടെയുണ്ടെങ്കിൽ തോന്നുന്നൊരു ധൈര്യമുണ്ടല്ലോ, അതാണെനിക്ക് ഇച്ചാക്ക: മമ്മൂക്കയെ കുറിച്ച് കണ്ണുനിറഞ്ഞ് ലാലേട്ടൻ

Advertisement