സിനിമയിൽ താരറാണിയായി വിലസുന്നതിനിടെ സംവിധായകനുമായി വിവാഹം; പിന്നാലെ വിവാഹമോചനം, തിരിച്ചുവരുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്ന ഭർത്താവ്; കാവേരിയുടെ ജീവിതമിങ്ങനെ

786

ഉദ്യാനപാലകൻ എന്ന മമ്മൂട്ടി ചിത്രത്തിലുടെ മലയാള സിനിമയിലേക്ക് നായികയായി എത്തി, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനം കവർന്ന അഭിനയം കാഴ്ചവയ്ക്കുകയും ചെയ്ത താരമാണ് കാവേരി.

അതേ സമയം ബാല താരമായിട്ടാണ് കാവേരി സിനിമയിൽ എത്തിയത്. കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ എന്ന ചിത്രമായിരുന്നു ആദ്യ ചിത്രം. ശേഷം വേമ്പനാട്, മറുപുറം, വിഷ്ണുലോകം, സദയം തുടങ്ങിയ ചിത്രങ്ങളിലെയെല്ലാം കാവേരി ബാലതാരമായി അഭിനയിച്ചിരുന്നു.

Advertisements

അതിനുശേഷം ചമ്പക്കുളംതച്ചൻ എന്ന ചിത്രത്തിൽ സഹ നടിയായി എത്തിയ താരം ഉദ്യാനപാലകനിൽ നായികയായി. അതിനു ശേഷം അങ്ങോട്ട് നിരവധി മലയാള ചിത്രങ്ങളിൽ നായികയായും, സഹ താരമായും കാവേരി എത്തിയിരുന്നു. മലയാള സിനിമയിൽ നിന്നും തഴയപ്പെട്ടതിനെ തുടർന്ന് കാവേരി കന്നഡ-തെലുങ്ക് സിനിമാ ലോകത്തേക്ക് ചുവടുമാറ്റുകയും വലിയ രീതിയിൽ വിജയങ്ങൾ സ്വന്തമാക്കുകയും ചെയ്തിരുന്നു. ഒട്ടേറെ തമിഴ്, തെലുങ്ക്, കന്നട ചിത്രങ്ങളിൽ കാവേരി അഭിനയിച്ചിട്ടുണ്ട്. സമുദിരം, കബഡി കബഡി, കാശി തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങളാണ് താരം ചെയ്തത്. കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ, ഒരു അഭിഭാഷകന്റെ കേസ് ഡയറി, ഉദ്യാന പാലകൻ, ഗുരു, ദാദാ സാഹിബ് എന്നിങ്ങനെ നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

ALSO READ- ഒരു സിനിമാ പാരമ്പര്യവും ഇല്ലാതെ ഇങ്ങനെ ഇഷ്ടം പിടിച്ചു പറ്റാൻ പറ്റിയിട്ടുണ്ടെങ്കിൽ അതിൽ കൂടുതൽ എന്ത് വേണം; ചോദ്യമെറിഞ്ഞ് ആസിഫ് അലി; പിന്തുണച്ച് നിവിൻ പോളി

കലാഭവൻ മണി അന്ധനായ നായകനായെത്തിയ ‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും’ എന്ന ചിത്രത്തിലെ കാവേരിയുടെ കഥാപാത്രത്തിന് ഇന്നും ഒട്ടേറെ ആരാധകരുണ്ട്. മലയാളിത്തം തുളുമ്പുന്ന നാടൻ പെൺകുട്ടിയുടെ ശൈലിയിൽ നീണ്ട ഇടതൂർന്ന മുടിയും വകണ്ണുകളിലൂടെ കഥപറയുന്ന മുഖവുമുള്ള കാവേരി എന്നും പ്രിയപ്പെട്ട നടി തന്നെയാണ് ആരാധകർ. സിനിമയിൽ തിളങ്ങുന്ന കരിയർ ഉണ്ടായെങ്കിലും താരത്തിന്റെ വ്യക്തി ജീവിതത്തിൽ നിരവധി തിരിച്ചടികളാണ് ഉണ്ടായത്.

സിനിമാലോകത്ത് തിളങ്ങുന്ന താരമായിരിക്കെ തെലുങ്ക് സിനിമ സംവിധായകനായ സൂര്യ കിരണിനെയാണ് കാവേരി വിവാഹം ചെയ്തത്. നടി സുചിത്രയുടെ സഹോദരനാണ് സൂര്യ കിരൺ. 2005 മെയ് ഒന്നിന് തിരുവനന്തപുരത്ത് വെച്ച് ആയിരുന്നു വിവാഹം. സൂര്യ കിരൺ സംവിധാനം ചെയ്ത സിനിമയിൽ കാവേരി അഭിനയിച്ചിരുന്നു. അതിനുശേഷമാണ് താരവിവാഹം നടന്നത്. അതുകൊണ്ടു തന്നെ ഇത് പ്രണയ വിവാഹമാണോ എന്ന് പലരും സംശയം ഉന്നയിച്ചിരുന്നു.

ALSO READ- സിക്സ്ത് സെൻസ് ഉണ്ട് ലക്ഷ്മി പ്രിയയ്ക്ക് എന്ന് ഭർത്താവ് ജയേഷ്; പുറത്ത് നടന്ന മരണത്തെ കുറിച്ച് താനറിഞ്ഞെന്ന് നടി

എന്നാൽ പ്രണയത്തിൽ ആയിരുന്നില്ല തങ്ങളെന്നും വീട്ടുകാർ തമ്മിൽ ആലോചിച്ച് ഉറപ്പിച്ചതാണ് വിവാഹമെന്നുമായിരുന്നു കാവേരി അന്ന് പറഞ്ഞത്. സൂര്യ കിരണിന്റെ വീട്ടുകാർ മലയാളികൾ അവർ നേരിട്ട് വീട്ടിൽ വന്ന് ആലോചിക്കുകയായിരുന്നു എന്നും കാവേരി വെളിപ്പെടുത്തിയിരുന്നു. എന്നാൽ അധികം വൈകാതെ ഇവരുടെ ദാനപ്ത്യ ജീവിതം തകരുകയും പിന്നീട് സൂര്യ കിരണും കാവേരിയും വിവാഹ മോചിതരാവുകയും ചെയ്തു.

ഇരുവരും പിരിഞ്ഞു എന്ന വാർത്ത പുറത്തു വന്നിരുന്നെങ്കിലും ഇക്കാര്യം താരങ്ങളോ ഇവരുടെ ബന്ധുക്കളോ സ്ഥിരീകരിച്ചിരുന്നില്ല. പിന്നീട് താരദമ്പതികളുടെ വിശേഷങ്ങളൊന്നും തന്നെ പുറംലോകത്ത് എത്തിയിരുന്നില്ല. എന്നാൽ അടുത്തിടെ സൂര്യ കിരൺ നൽകിയ ഒരു ഇന്റർവ്യൂവിൽ പറഞ്ഞ വാക്കുകളാണ് താരങ്ങളെ വീണ്ടും ശ്രദ്ധേയരാക്കുന്നത്.

താൻ ഇപ്പോഴും കാവേരിയെ സ്‌നേഹിക്കുന്നുണ്ട് എന്നാണ് സൂര്യ കിരൺ വെളിപ്പെടുത്തിയിരിക്കുന്നത്. സ്വന്തം ഇഷ്ട പ്രകാരമാണ് കാവേരി തന്നെ പിരിഞ്ഞു പോയതെന്നും ഇപ്പോഴും ഏറെ ഇഷ്ടമാണ് കാവേരിയെ എന്നുമാണ് സൂര്യ കിരൺ പറഞ്ഞത്.

കാവേരി തന്നെ ഉപേക്ഷിച്ചു പോയി എന്നത് സത്യമാണ് എന്നും എന്നാൽ അത് അവളുടെ മാത്രം തീരുമാനമായിരുന്നു എന്നും തന്നോടൊപ്പം ജീവിക്കാൻ കഴിയില്ല എന്ന കാരണമാണ് അവൾ പറഞ്ഞത് എന്നും സൂര്യ കിരൺ വിഷമത്തോടെ പറയുകയാണ്. ഏതായാലും സൂര്യ കിരണിന്റെ ഈ വെളിപ്പെടുത്തൽ സാമൂഹ്യ മാധ്യമങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്.

Advertisement