കാവ്യ മാധവന് കുഞ്ഞ് പിറന്നു, മീനാക്ഷിക്ക് കൂട്ടായി പിറന്നത് പെണ്‍കുഞ്ഞ് എന്ന് സൂചന

159

മീനാക്ഷിക്കു കൂട്ടായി പുതിയ കൂട്ടുകാരി, ദിലീപിനും കാവ്യയ്ക്കും പിറന്നത് പെണ്‍കുഞ്ഞ്, ഔദ്യോഗികമായി വാര്‍ത്ത പുറത്തുവിടാതെ ദിലീപ്, ഫേസ്ബുക്ക് ലൈവിലെത്തുമെന്ന് സൂചന

നടന്‍ ദിലീപിനും ഭാര്യ കാവ്യ മാധവനും പെണ്‍കുഞ്ഞ് പിറന്നു. വാര്‍ത്ത ദിലീപ് പുറത്തുവിട്ടില്ലെങ്കിലും പെണ്‍കുഞ്ഞാണെന്ന് അടുത്ത വൃത്തങ്ങള്‍ സൂചന നല്കി.

Advertisements

ദിലീപുമായുള്ള വിവാഹത്തിന് ശേഷം പലവട്ടവും കവ്യ ഗര്‍ഭിണിയാണെന്ന് വാര്‍ത്ത വന്നിരുന്നു. എന്നാല്‍ അടുത്തിടെ കാവ്യയുടെ അച്ഛന്‍ തന്നെയാണ് മകള്‍ എട്ട് മാസം ഗര്‍ഭിണിയാണെന്ന വിവരം പുറത്തുവിട്ടത്.

ഔദ്യോഗികമായ റിപ്പോര്‍ട്ടുകളൊന്നും വന്നിട്ടില്ലെങ്കിലും ദിലീപ് കുടുംബത്തിലേക്ക് കുഞ്ഞുതഥി എത്തിയതിനെ കുറിച്ച് ദിലീപ് ഫാന്‍സ് ക്ലബ്ബിലാണ് പറഞ്ഞിരിക്കുന്നത്. കുടുംബം ഉടന്‍ ഇക്കാര്യം അറിയിക്കുമെന്നാണ് കരുതന്നത്.

മഞ്ഞ നിറത്തിലുള്ള ഡ്രസ്സില്‍ കാവ്യയുടെ ബേബിഷവര്‍ ഫോട്ടോയായിരുന്നു കുറച്ച് മാസങ്ങള്‍ക്ക് മുമ്പില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നത്.

ഇപ്പോള്‍ കുടുംബത്തിലേക്ക് എത്തിയിരിക്കുന്നത് പെണ്‍കുഞ്ഞാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

Advertisement