Home Entertainment Celebrities

വേദിയിൽ സംസാരിക്കാൻ പേടിയാണ്, ട്രോള് വന്നാലോ? ഇവിടെ പാര എന്റെ ഭർത്താവ് തന്നെയാണ്; കാവ്യ മാധവന്റെ പ്രസംഗം വൈറൽ!

858

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികൾ ആണ് നടൻ ദിലീപും ഭാര്യയും മുൻ നായിക നടിയായ കാവ്യാ മധവനും. നിരവധി സിനിമകളിൽ ജോഡികളായി അഭിനയിച്ചിട്ടുള്ള ഇവർ ഇവരുടെ രണ്ടു പേരുടേയും ജീവിതത്തിന്റെ ഒരു പ്രത്യേകഘട്ടത്തിൽ ഇനി ഒന്നിച്ച് ജീവിക്കാം എന്ന് തീരുമാനിക്കുക ആയിരുന്നു.

രണ്ടു പേരുടേയും രണ്ടാം വിവാഹം ആയിരുന്നു. അതേ സമയം ഏറ്റവും കൂടുതൽ വിവാദങ്ങളിൽ ഇടം പിടിച്ച താര ദമ്പതികളും ഇവർ തന്നെയാണ്. വിവാഹത്തിന് മുൻപ് തന്നെ ഇവർ പല തവണയായി വിവാഹിതരായി എന്ന് സൈബർ ലോകം പ്രഖ്യാപിച്ചു. വിവാഹം കഴിഞ്ഞ് ഒരു മാസത്തിനുള്ളിൽ തന്നെ വിവാഹ മോചിതർ ആകുമെന്ന് വരെ പറഞ്ഞവരും ഉണ്ടായിരുന്നു.

Advertisements

പക്ഷേ ഇരുവരും ഇപ്പോൾ രണ്ടു മക്കളുമായി സുഖമായി ജീവിക്കുകയാണ്. ദിലീപും ആയുള്ള വിവാഹ ശേഷം കാവ്യാ മാധവൻ അഭിനയരംഗത്ത് നിന്നും വിട്ടുനിൽക്കുകയാണ്. കാസർകോട് ജില്ലയിലെ നീലേശ്വരം സ്വദേശിയാണ് കാവ്യ മാധവൻ ഇപ്പോഴിതാ കാവ്യയും ദിലീപും ഒരുമിച്ച് ഒരു സ്‌കൂൾ വാർഷികാഘോഷത്തിന് എത്തിയതിന്റോ ഫോട്ടോകളും വീഡിയോകളുമാണ് വൈറലാകുന്നത്.

ALSO READ- വിവാഹസമയത്ത് അവൾക്ക് 17, എനിക്ക് 21ഉം ആയിരുന്നും പ്രായം; ഒരു നടിയുടെ കൈ പിടിച്ചാൽ പോലും ഭാര്യ നിവേദിത കരയും; പക്വത ഇല്ലാത്ത പ്രായത്തിലെ വിവാഹ ജീവിതം ഇന്ന് 35ാം വർഷത്തിലെന്ന് അർജുൻ

പ്രസംഗിക്കാനായി ക്ഷണിച്ചപ്പോൾ തനിക്ക് സംസാരിക്കാൻ പേ ടിയാണെന്നാണ് കാവ്യ മാധവൻ പ്രതികരിക്കുന്നത്. പൊതു വേദിയിൽ സംസാരിക്കാൻ തനിക്ക് പേടിയാണെന്നും എന്തെങ്കിലും പറഞ്ഞാൽ ട്രോളുകൾ വരുമെന്നുമാണ് കാവ്യ പറയുന്നത്.

ശബരി സെൻട്രൽ സ്‌കൂൾ വാർഷികാഘോഷത്തിലാണ് താര ദമ്പതികളായ ദിലീപും കാവ്യ മാധവനും അതിഥികളായി എത്തിയത്. ഈ വേദിയിലാണ് നടിക്ക് സംസാരിക്കാൻ അവസരം ലഭിച്ചത്. ആശംസ പ്രശംഗത്തിനിടെയാണ് ദിലീപ് കാവ്യ സംസാരിക്കാനും പാട്ടുപാടാനും തയാറായി ഇരിക്കുകയാണ്. അതുകൊണ്ട് താൻ അധികം നീട്ടുന്നില്ല എന്ന് ദിലീപ് പറഞ്ഞത്. ഈ സമയത്താണ് ട്രോൾ ആകുന്നതു കൊണ്ടാണ് താനിപ്പോൾ സംസാരിക്കാത്തത് എന്ന് കാവ്യ പറഞ്ഞത്.

ALSO READ- ഈ സിനിമയിൽ സെ ക് സ് വർക്കറാണ്, എന്നാൽ ഇനി ചെയ്യില്ല, അത് പേടിച്ചിട്ടല്ല, കുടുംബത്തോടുള്ള സ്‌നേഹം കൊണ്ട്; ഐൻ ഹണി പറയുന്നു

സ്‌കൂളിലെ കലാപരിപാടികൾ കാണാൻ വന്നതാണ് ഞാൻ. സംസാരിക്കേണ്ട ആവശ്യം വരില്ല എന്നാണു എന്നോട് പറഞ്ഞിരുന്നത്. പണ്ടൊക്കെ ഒരു ഓളത്തിലങ്ങ് പോകുമായിരുന്നു. എന്തെങ്കിലും സംസാരിക്കാം കുഴപ്പമിലായിരുന്നു. പക്ഷേ ഇപ്പോൾ അങ്ങനെയല്ലെന്നാണ് കാവ്യ അഭിപ്രായപ്പെട്ടത്.

പറയുന്നത് തെറ്റിപ്പോയാൽ പേ ടിയാണ്. എന്ത് പറഞ്ഞാലും ട്രോള് വരും. ഞാൻ പറയുന്നത് നാളെ എങ്ങനെയാണ് യൂട്യൂബിൽ വരുക എന്നുപോലും അറിയില്ലെന്നും അതുകൊണ്ട് മിണ്ടാണ്ടിരിക്കുക എന്നുള്ളതാണ് ഏറ്റവും നല്ലത്. എന്നെ വിളിക്കരുത് കേട്ടോ ദിലീപേട്ടാ എന്ന് പറഞ്ഞാണ് വന്നതെന്നും കാവ്യ വിശദീകരിക്കുന്നു.

ഇപ്പോൾ എന്നിട്ട് ഇവിടെ വന്നപ്പോ പാരയായത് ഭർത്താവ് തന്നെയാണ്. അവിടെ ഇരിക്കുന്ന സമയത്ത് പോലും എന്നോട് സംസാരിക്കണം എന്ന് പറഞ്ഞിട്ടില്ല. ഇങ്ങനെ പറഞ്ഞു അവസാനിക്കുമെന്ന് എനിക്ക് അറിയില്ലായിരുന്നുവെന്നും കാവ്യ ചിരിയോടെ പറയുകയാണ്.

Advertisement