രണ്ട് നില വീടൊന്നും എനിക്ക് വേണ്ട, ഒരുപാട് പറമ്പുകള്‍ക്ക് നടുവിലുള്ള ഒരു ഒറ്റത്തട്ട് വീട്; കാവ്യ തന്റെ ആഗ്രഹത്തെ കുറിച്ച്

108

സിനിമ അഭിനയ രംഗത്തേക്ക് ബാലതാരമായി എത്തി പിന്നീട് മലയാളികളുടെ പ്രിയപ്പെട്ട സൂപ്പര്‍ നായികയായി മാറിയ നടിയാണ് കാവ്യ മാധവന്‍. നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളില്‍ നായികായി അഭിനയിച്ചിട്ടുള്ള കാവ്യയ്ക്ക് ആരാധകരും ഏറെയാണ്. കാവ്യ നടന്‍ ദിലീപിനെ വിവാഹം ചെയ്തതോടെ അഭിനയത്തില്‍ നിന്നും മാറി നിന്നു. 

ഇപ്പോഴിതാ നടിയുടെ ഒരു പഴയ അഭിമുഖം ആണ് വൈറല്‍ ആവുന്നത്. ഇതില്‍ തന്റെ വീട് എന്ന സ്വപ്നത്തെ കുറിച്ചാണ് കാവ്യ പറഞ്ഞത്.

Advertisements

‘രണ്ട് നില വീടൊന്നും എനിക്ക് വേണ്ട. ഈ തിരക്കുകളില്‍ നിന്നെല്ലാം മാറി, ദൂരെ എവിടെയെങ്കിലും ഒരുപാട് പറമ്പുകള്‍ക്ക് നടുവിലുള്ള ഒരു ഒറ്റത്തട്ട് വീട്. ചുറ്റും വരാന്തകള്‍ ഉണ്ടായിരിക്കണം. മഴപെയ്യുമ്പോള്‍ ആ വരാന്തയില്‍ ഇരുന്ന് കിഴങ്ങും, കട്ടനും ഒക്കെ കഴിക്കണം.

വീട്ടിലേക്ക് ആവശ്യമുള്ള പച്ചക്കറികളെല്ലാം ആ പറമ്പില്‍ കൃഷി ചെയ്യണം. വീട്ടിലൊരു പശു ഉണ്ടായിരിക്കണം. ജോലിക്കാരൊന്നും ഇല്ലാത്ത അവസ്ഥയിലും, എനിക്ക് ഒറ്റയ്ക്ക് എല്ലാം നോക്കാവുന്ന തരത്തില്‍, അത്രയും കുഞ്ഞ് വീടായാല്‍ മതി’ എന്നാണ് കാവ്യ അന്ന് പറഞ്ഞത്.

Advertisement