കൂളിംഗ് ഗ്ലാസ് ധരിച്ച് സ്‌റ്റൈലിഷ് ലുക്കില്‍ മമ്മൂക്ക , സഹപ്രവര്‍ത്തകര്‍ക്ക് ഭക്ഷണം വിളമ്പി കൊടുത്ത് താരം, വീഡിയോ

19

സമീപകാലത്ത് റിലീസ് ചെയ്ത മമ്മൂട്ടി ചിത്രമെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. നിരവധി വ്യത്യസ്തമാർന്ന നിരവധി കഥാപാത്രമാണ് താരം പ്രേക്ഷകർക്ക് സമ്മാനിച്ചത്. ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത മമ്മൂട്ടി ചിത്രം ഭ്രമയുഗം എന്ന സിനിമയിലെ താരത്തിന്റെ പ്രകടനത്തിനും മികച്ച പ്രതികരണം ആണ് ലഭിച്ചത്. 

ചിത്രം തീയ്യേറ്ററിൽ പ്രദർശനം തുടരവെ ടർബോ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള ഒരു വീഡിയോ വൈറൽ ആവുകയാണ്. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ടർബോ.

Advertisements

ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നും അണിയറ പ്രവർത്തകർ ഡിന്നർ കഴിക്കുന്ന വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. അഹാരം കഴിക്കാനിരിക്കുന്ന മമ്മൂട്ടിയെ വീഡിയോയിൽ കാണാം. തനിക്കൊപ്പം ഇരിക്കുന്ന സഹപ്രവർത്തകർക്ക് അദ്ദേഹം ഭക്ഷണം വിളമ്പി കൊടുക്കുന്നുമുണ്ട്.

കൂളിംഗ് ഗ്ലാസ് ധരിച്ച് വളരെ സ്‌റ്റൈലിഷ് ലുക്കിലാണ് മമ്മൂട്ടി വീഡിയോയിൽ ഉള്ളത്. പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രംഗത്ത് എത്തിയത്. ഭ്രമയുഗത്തിൽ പ്രേക്ഷകരെ അമ്പരപ്പിച്ചിട്ട് ഒന്നും അറിയാത്ത പോലെ ഇരിക്കുവാണല്ലേ എന്നാണ് ചിലർ പറയുന്നത്.

 

 

Advertisement