അദ്ദേഹത്തിന് ചെറുപ്പം മുതലേ എന്നെ അറിയാം, ആ ദാസേട്ടന്‍ അങ്ങനെ പറഞ്ഞപ്പോള്‍ എനിക്ക് വിഷമം തോന്നി, സഹിക്കാന്‍ പറ്റാതായപ്പോള്‍ പ്രതികരിച്ചു, അനുഭവം തുറന്നുപറഞ്ഞ് മാര്‍ക്കോസ്

78

മലയാള സിനിമയിലെ പ്രമുഖ ഗായകരില്‍ ഒരാളാണ് കെജി മാര്‍ക്കോസ്. വര്‍ഷങ്ങളോളമായി സംഗീത ലോകത്ത് ഏറെ സജീവമാണ് അദ്ദേഹം. ഏറ്റവും അവസാനമായി യുവതാരങ്ങള്‍ അണി നിരന്ന പ്രേമലു എന്ന ചിത്രത്തിലാണ് അദ്ദേഹം ഗാനം ആലപിച്ചത്.

Advertisements

ഇത് ഒത്തിരി ശ്രദ്ധനേടിക്കഴിഞ്ഞു. തന്റെ കരിയറില്‍ പലപ്പോഴും കെജി മാര്‍ക്കോസ് യേശുദാസുമായുള്ള താരതമ്യത്തിന്റെ പേരില്‍ ചര്‍ച്ചയായിട്ടുണ്ട്. യേശുദാസിനെ പോലെ വെള്ളവസ്ത്രം ധരിക്കുന്നുവെന്നും അദ്ദേഹത്തെ പോലെ ആവാന്‍ നോക്കുകയാണെന്നുമൊക്കെയുള്ള പരിഹാസങ്ങള്‍ മാര്‍ക്കോസ് നേരിട്ടിരുന്നു.

Also Read:മോഹന്‍ലാല്‍ മമ്മൂട്ടിയെ ഉമ്മ വെക്കുന്ന സീന്‍ എങ്ങനെ എടുത്തു, അല്‍ഫോണ്‍സ് പുത്രന്റെ ചോദ്യത്തിന് ജോഷി നല്‍കിയ മറുപടി ഇങ്ങനെ

അതേസമയം യേശുദാസും മാര്‍ക്കോസിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. തന്നെ അനുകരിച്ച് ചിലര്‍ വെള്ള വസ്ത്രങ്ങളൊക്കെ ഇട്ട് നടക്കുന്നുണ്ടെന്നായിരുന്നു യേശുദാസ് പറഞ്ഞത്. ഇതിനെതിരെ പ്രതികരിച്ച് കെജി മാര്‍ക്കോസ് അന്ന് രംഗത്തെത്തിയിരുന്നു.

ഇപ്പോഴിതാ തന്റെ കരിയറിനെ കുറിച്ചും ആ സംഭവത്തെ കുറിച്ചും മാര്‍ക്കോസ് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. അന്നും ഇന്നും യേശുദാസിനെ പോലെ എന്ന് പറഞ്ഞ് താന്‍ നടന്നിട്ടില്ലെന്നും അദ്ദേഹവുമായി നല്ല ബന്ധമാണ് തനിക്കുള്ളതെന്നും തന്റെ അച്ഛനായിരുന്നു തന്നോട് വെള്ള വസ്ത്രം ധരിക്കാന്‍ പറഞ്ഞതെന്നും മാര്‍ക്കോസ് പറയുന്നു.

Also Read:പുതിയ ലുക്കില്‍ ആരാധകരെ ഞെട്ടിച്ച് നോട്ട്ബുക്കിലെ ശ്രീലക്ഷ്മി, എവിടെയായിരുന്നു ഇ്ത്രയും കാലം എന്ന് ചോദ്യങ്ങള്‍, മരിയയെ കണ്ടെത്തിയ സന്തോഷത്തില്‍ സോഷ്യല്‍മീഡിയ

എന്നാല്‍ ദാസേട്ടന്‍ ഇതിന്റെ പേരില്‍ തന്നെ കളിയാക്കിയപ്പോള്‍ വിഷമം തോന്നിയിട്ടുണ്ട്. കാരണം അദ്ദേഹത്തിന് തന്നെ 15 വയസ്സുമുതലേ അറിയാമെന്നും അദ്ദേഹത്തിന്റെ വാക്കുകള്‍ തന്നെ വിഷമിപ്പിച്ചുവെന്നും കുറേ ക്ഷമിച്ച് പിന്നീട് താനും ഇതില്‍ ചെറുതായി പ്രതികരിച്ചിരുന്നുവെന്നും മാര്‍ക്കോസ് പറയുന്നു.

എന്നാല്‍ തനിക്ക് അദ്ദേഹത്തോട് ദേഷ്യമൊന്നുമില്ല. പക്ഷേ മനസ്സില്‍ എവിടേയോ ചെറിയ പോറല്‍ വീണിട്ടില്ലേ എന്ന് ചോദിച്ചാല്‍ ഉണ്ടെന്നും താന്‍ ഒരിക്കലും അദ്ദേഹത്തെ കുറ്റം പറയില്ലെന്നും മറ്റ് പലരുമാണ് വിഷയത്തില്‍ തെറ്റ്ദ്ധാരണകള്‍ ഉണ്ടാക്കിയതെന്നും മാര്‍ക്കോസ് പറയുന്നു.

Advertisement