മോഹന്‍ലാല്‍ മമ്മൂട്ടിയെ ഉമ്മ വെക്കുന്ന സീന്‍ എങ്ങനെ എടുത്തു, അല്‍ഫോണ്‍സ് പുത്രന്റെ ചോദ്യത്തിന് ജോഷി നല്‍കിയ മറുപടി ഇങ്ങനെ

64

മലയാള സിനിമയില്‍ ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകരാണ് ജോഷിയും അല്‍ഫോണ്‍സ് പുത്രനും. ഇപ്പോഴിതാ ജോഷിക്കൊപ്പമുള്ള സ്‌നേഹ സംഭാഷണത്തിന്റെ വിശേഷങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ പ്രേക്ഷകരുമായി പങ്കുവെച്ചിരിക്കുകയാണ് അല്‍ഫോണ്‍സ് പുത്രന്‍.

Advertisements

മലയാളത്തിലെ ഹിറ്റ് ചിത്രമായ പ്രേമം 2015ല്‍ റിലീസ് ചെയ്തതിന് പിന്നാലെയാണ് ജോഷിയുമായി കണ്ടുമുട്ടിയതെന്നും ഇതിന് പിന്നാലെ ചിത്രത്തെ കുറിച്ച്ും മേക്കിങ്ങിനെ കുറിച്ചും ജോഷി സാര്‍ ചോദ്യങ്ങള്‍ ചോദിച്ചിരുന്നുവെന്നും അല്‍ഫോണ്‍സ് പുത്രന്‍ പറയുന്നു.

Also Read:നാല് വര്‍ഷമായി ജോലിയില്ല, പക്ഷേ അമേരിക്കന്‍ കമ്പനിയില്‍ നിന്നും സാലറി കിട്ടുന്നുണ്ട്, സത്യം തുറന്നുപറഞ്ഞ് ലക്ഷ്മിയും സഞ്ജുവും, ഞെട്ടി ആരാധകര്‍

അതിന് പിന്നാലെ താനും ചില സംശയങ്ങള്‍ ചോദിച്ചുവെന്നും അല്‍ഫോണ്‍സ് പുത്രന്‍ സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചു. പ്രേമത്തില്‍ മൂന്ന് കാലഘട്ടങ്ങള്‍ കാണിക്കുന്നുണ്ട്, ഇതെങ്ങനെയായിരുന്നു ചിത്രീകരിച്ചത് എന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യ ചോദ്യമെന്നും അല്‍ഫോണ്‍സ് പുത്രന്‍ പറയുന്നു.

ഇതിന് മറുപടിയായി താന്‍ പറഞ്ഞത് മൂന്നും ഓരോ കാലഘട്ടത്തിന്റെ സ്‌റ്റൈലിലായിരുന്നു ഷൂട്ട് ചെയ്തത് എന്നായിരുന്നു. അപ്പോള്‍ അദ്ദേഹം പറഞ്ഞു അത് തന്നെയായിരുന്നു ആ ചിത്രത്തിന്റെ അഴക് എന്നാണെന്നും അല്‍ഫോണ്‍സ് പുത്രന്‍ ഓര്‍ക്കുന്നു.

Also Read:പുതിയ ലുക്കില്‍ ആരാധകരെ ഞെട്ടിച്ച് നോട്ട്ബുക്കിലെ ശ്രീലക്ഷ്മി, എവിടെയായിരുന്നു ഇ്ത്രയും കാലം എന്ന് ചോദ്യങ്ങള്‍, മരിയയെ കണ്ടെത്തിയ സന്തോഷത്തില്‍ സോഷ്യല്‍മീഡിയ

താന്‍ അദ്ദേഹത്തോട് ചോദിച്ചത് നമ്പര്‍ 20 മദ്രാസ് മെയില്‍ എന്ന സിനിമയില്‍ മമ്മൂട്ടിയെ മോഹന്‍ ലാല്‍ ഉമ്മവെക്കുന്ന സീന്‍ എങ്ങനെയാണ് എടുത്തതെന്നായിരുന്നു. അത് മോഹന്‍ലാല്‍ ചെയ്ത ഇംപ്രൊവൈസേഷനാണെന്നും തനിക്ക് ഇഷ്ടപ്പെട്ടതുകൊണ്ടായിരുന്നു സിനിമയില്‍ ഉള്‍പ്പെടുത്തിയതെന്നും ജോഷി പറഞ്ഞതായും അല്‍ഫോണ്‍സ് പുത്രന്‍ സോഷ്യല്‍മീഡിയ പോസ്റ്റില്‍ കുറിച്ചു.

Advertisement