നാല് വര്‍ഷമായി ജോലിയില്ല, പക്ഷേ അമേരിക്കന്‍ കമ്പനിയില്‍ നിന്നും സാലറി കിട്ടുന്നുണ്ട്, സത്യം തുറന്നുപറഞ്ഞ് ലക്ഷ്മിയും സഞ്ജുവും, ഞെട്ടി ആരാധകര്‍

131

ടിക് ടോകിലൂടെ തുടങ്ങി ഇപ്പോള്‍ യൂട്യൂബ് വ്‌ലോഗുകളിലൂടെ പ്രേക്ഷകരുടെ ഹൃദയം കവരുന്ന താരദമ്പതികളാണ് സഞ്ജുവും ലക്ഷ്മിയും. നിരവധി മികച്ച വെബ് സീരീസുകളുമായാണ് ഇവര് ഹൃദയം കീഴടക്കുന്നത്. നിരവധി സൂപ്പര്‍ഹിറ്റ് ടിക് ടോക് വീഡിയോകളിലൂടെ സഞ്ജുവും ലക്ഷ്മിയും മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികളായി മാറി. ടിക്ടോക്കിലൂടെ ആരംഭിച്ച് ഫേസ്ബുക്കിലും യുട്യൂബിലും ഇപ്പോള്‍ തിളങ്ങുകയാണ് സഞ്ജുവും ലക്ഷ്മിയും.

Advertisements

ടിക് ടോക് വീഡിയോകള്‍ക്ക് പിന്നാലെ നിരവധി മിനിസ്‌ക്രീന്‍ പരിപാടികളിലും ഇവര്‍ പങ്കെടുത്തിരുന്നു. ഇവരുടെ വീഡിയോയ്ക്ക് നിരവധി കാഴ്ചക്കാരാണ് ഉള്ളത്. സഞ്ജുവിന്റെ സഹോദരി ഡോ. എം മഞ്ജുവും അമ്മ പത്മിനിയുമെല്ലാം വിഡിയോകളിലൂടെ താരങ്ങള്‍ ആയവര്‍ ആണ്.

Also Read:പുതിയ ലുക്കില്‍ ആരാധകരെ ഞെട്ടിച്ച് നോട്ട്ബുക്കിലെ ശ്രീലക്ഷ്മി, എവിടെയായിരുന്നു ഇ്ത്രയും കാലം എന്ന് ചോദ്യങ്ങള്‍, മരിയയെ കണ്ടെത്തിയ സന്തോഷത്തില്‍ സോഷ്യല്‍മീഡിയ

യുട്യൂബില്‍ 5 ലക്ഷത്തിലധികം സബ്‌സ്‌ക്രൈബേഴ്‌സും ഫേസ്ബുക്കില്‍ 8 ലക്ഷത്തിലധികം ഫോളോവേഴ്‌സുമാണ് ചുരുങ്ങിയ കാലം കൊണ്ട് ഇരുവരും സ്വന്തമാക്കിയത്. ബിടെക് പൂര്‍ത്തിയാക്കിയയാളാണ് സഞ്ജു. ഭാര്യ ലക്ഷ്മി എംഎ ഇംഗ്ലീഷ് പൂര്‍ത്തിയാക്കി.

ഇപ്പോഴിതാ ഇവര്‍ വീണ മുകുന്ദന്റെ യൂട്യൂബ് ചാനലായ ഒര്‍ജിനല്‍സിന് നല്‍കിയ അഭിമുഖമാണ് ശ്രദ്ധനേടുന്നത്. എവിടെയെങ്കിലും പോകുമ്പോഴോ എന്തെങ്കിലും ചെയ്യുമ്പോഴോ തങ്ങള്‍ അത് മൊബൈലില്‍ രേഖപ്പെടുത്തി വെക്കുമെന്നും എന്നിട്ട് എല്ലാവരും ഒന്നിച്ചിരുന്ന് ഒരു ഐഡിയ ഡെവലപ്പ് ചെയ്ത് എടുക്കുമെന്നും ലക്ഷ്മിയും സഞ്ജുവും പറയുന്നു.

Also Read:അമ്മയുടെ അനിയത്തിയാണ് ശോഭന, വിനീതും സുകുമാരിയമ്മയുമെല്ലാം ബന്ധുക്കള്‍, സിനിമയില്‍ നേരത്തെ വരേണ്ടിയിരുന്നില്ലെന്ന് തോന്നിയിട്ടുണ്ട്, തുറന്നുപറഞ്ഞ് കൃഷ്ണ

എല്‍കെജിയില്‍ പഠിക്കുന്ന മകളെ സ്‌കൂളില്‍ വിട്ടതിന് ശേഷമാണ് തങ്ങള്‍ വീഡിയോകള്‍ ചെയ്യുന്നത്. യൂട്യൂബിന്റെ വരുമാനം അമേരിക്കയില്‍ നിന്നാണ്. തങ്ങള്‍ അമേരിക്കന്‍ കമ്പനിയില്‍ നിന്നാണ് സാലറി വാങ്ങുന്നത് നാട്ടുകാര്‍ക്ക് അറിയില്ലെന്നും ഇരുവരും പറയുന്നു.

അമ്മയും ചേച്ചിയും ഇപ്പോള്‍ വീഡിയോകളില്‍ വരാത്തത് ചേച്ചി ചെന്നൈയിലാണ്. അമ്മയക്ക് ആരോഗ്യപ്രശ്‌നങ്ങളുമുണ്ടെന്നും സര്‍ജറി കഴിഞ്ഞിരിക്കുകയാണെന്നും ഇവരെ വീഡിയോയില്‍ കാണാത്തതുകൊണ്ട് പലരും ചോദിച്ചിരുന്നു ഇവര്‍ വഴക്കാണോ എന്നും ലക്ഷ്മിയും സഞ്ജുവും പറയുന്നു.

Advertisement