അമ്മയുടെ അനിയത്തിയാണ് ശോഭന, വിനീതും സുകുമാരിയമ്മയുമെല്ലാം ബന്ധുക്കള്‍, സിനിമയില്‍ നേരത്തെ വരേണ്ടിയിരുന്നില്ലെന്ന് തോന്നിയിട്ടുണ്ട്, തുറന്നുപറഞ്ഞ് കൃഷ്ണ

119

മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് കൃഷ്ണ. ഒരുകാലത്ത് മലയാള സിനിമയിലെ ചോക്ലേറ്റ് ഹീറോ ആയിരുന്നു നടന്‍ കൃഷ്ണ എന്നറിയപ്പെടുന്ന ദിവാകര്‍ കൃഷ്ണ. തുടക്കത്തില്‍ മികച്ച കഥാപാത്രങ്ങള്‍ ലഭിച്ചുവെങ്കിലും പിന്നീട് മലയാള സിനിമയില്‍ ഈ നടന്‍ ശോഭിച്ചില്ല.

Advertisements

അതേസമയം ആ കാലത്ത് തമിഴിലും നല്ല സിനിമകള്‍ കൃഷ്ണ ചെയ്തിരുന്നു. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ നടി ശോഭനയെ കുറിച്ചും തന്റെ സിനിമാജീവിതത്തെ കുറിച്ചും കൃഷ്ണ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. താന്‍ സിനിമയിലെത്തിയിട്ട് 25വര്‍ഷങ്ങളായി എന്ന് പറയുകയാണ് കൃഷ്ണ.

Also Read:ഈ പയ്യന്റെ മുകളിലേക്ക് കയറുന്ന ഒരു സീനുണ്ട്, അത് മാത്രം കട്ട് ചെയ്ത് പ്രചരിപ്പിച്ചു, ചുംബരംഗങ്ങള്‍ പോലുമില്ല അതില്‍, എന്നിട്ടും വൈറല്‍, ദിവ്യ പിള്ള പറയുന്നു

പല നടന്മാരും സിനിമയിലെ 25 വര്‍ഷങ്ങള്‍ ആഘോഷിക്കുമ്പോള്‍ താനും തന്റെ മനസ്സില്‍ ആഘോഷിക്കും. താന്‍ തിരുവിതാംകൂര്‍ സിസ്‌റ്റേഴ്‌സ് എന്നറിയപ്പെടുന്ന ലളിത പത്മിനി രാഗിണിമാരുടെ കൊച്ചുമകനാണ് താനെന്നും തന്റെ അമ്മയുടെ അനിയത്തിയാണ് ശോഭനയെന്നും കൃഷ്ണ പറയുന്നു.

തന്റെ കുടുംബത്തിലെ അംഗങ്ങളാണ് വിനീത്, സുകുമാരിയമ്മ, അംബികച്ചേച്ചി തുടങ്ങിയവരൊക്കെ. താന്‍ ചെറുപ്പത്തില്‍ ഫാസില്‍ സാറിന്റെ ചിത്രത്തി്ല്‍ ചെറിയൊരു വേഷം ചെയ്തിരുന്നുവെന്നും പിന്നീട് വലിയ റോളുകളായിരുന്നു തന്റെ മനസ്സിലെന്നും ശോഭനച്ചേച്ചിക്കൊപ്പം താന്‍ ഷൂട്ടിങ്ങിനൊക്കെ പോയിരുന്നുവെന്നും മണിച്ചിത്രത്താഴിന്റെ സമയത്താണ് തനിക്ക് അഭിനയത്തോട് ക്രേസ് വന്നതെന്നും കൃഷ്ണ പറയുന്നു.

Also Read:എന്റെ കാര്യത്തില്‍ ലാലേട്ടന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് നടത്തിയ പ്രവചനം ശരിയായിരുന്നു, സിബി സാര്‍ പറഞ്ഞപ്പോഴാണ് ഞാന്‍ അക്കാര്യം അറിഞ്ഞത്. തുറന്നുപറഞ്ഞ് ലാല്‍ജോസ്

അങ്ങനെ നിരന്തരം ഓഡിഷനുകള്‍ അറ്റന്റ് ചെയ്തു. ഒടുവില്‍ സിനിമയില്‍ കയറിപ്പറ്റിയെന്നും ഇപ്പോള്‍ തോന്നുന്നത് കുറച്ചുകൂടി ലേറ്റായിട്ട് അഭിനയത്തില്‍ വന്നാല്‍ മതിയെന്നായിരുന്നുവെന്നും കമല്‍സാറായിരുന്നു തമിഴിലേക്ക് തന്നെ പരിചയപ്പെടുത്തിയതെന്നും അനൂപ് മേനോന്‍ പറയുന്നു.

കുറച്ചുകാലം താന്‍ സിനിമയില്‍ നിന്നൊക്കെ മാറി കുക്കായി ജോലി ചെയ്തിരുന്നു. അവിടുന്നാണ് തൊലിക്കട്ടി സമ്പാദിച്ചതെന്നും തിരിച്ചുവന്നപ്പോള്‍ നല്ല മനുഷ്യനായി എന്നും അച്ഛന്റെ റെസ്‌റ്റോറന്റില്‍ നിന്നായിരുന്നു താന്‍ പാചകം പഠിച്ചതെന്നും താന്‍ ശോഭനച്ചേച്ചിയുമായി ക്ലോസ് ആണെന്നും അതൊരു ലെജന്റ് ആണെന്നും കൃഷ്ണ പറയുന്നു.

Advertisement