എന്റെ കാര്യത്തില്‍ ലാലേട്ടന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് നടത്തിയ പ്രവചനം ശരിയായിരുന്നു, സിബി സാര്‍ പറഞ്ഞപ്പോഴാണ് ഞാന്‍ അക്കാര്യം അറിഞ്ഞത്. തുറന്നുപറഞ്ഞ് ലാല്‍ജോസ്

60

നിരവധി സൂപ്പര്‍ഹിറ്റുകള്‍ ഒരുക്കി മലയാള സിനിമയലെ സൂപ്പര്‍ സംവിധായകനായി മാറിയ വ്യക്തിയാണ് ലാല്‍ജോസ്. സ്വതന്ത്ര സംവിധായകന്‍ ആകുന്നതിന് മുന്‍പ് തന്നെ ലാല്‍ജോസ് സിനിമയില്‍ പ്രശസ്തനായിരുന്നു. ഒത്തിരി ഹിറ്റ് ചിത്രങ്ങളാണ് ലാല്‍ജോസ് ഒരുക്കിയത്.

Advertisements

തന്റെ ആദ്യ ചിത്രമായ ഒരു മറവത്തൂര്‍ കനവ് എന്ന സിനിമ ചെയ്യും മുന്‍പേ ലാല്‍ജോസ് എന്ന സംവിധായകന്‍ വലിയ രീതിയില്‍ മലയാള സിനിമയില്‍ അറിയപ്പെട്ടിരുന്നു. പ്രേക്ഷകര്‍ക്കിടയില്‍ ലാല്‍ജോസ് ഒരു വലിയ താരമായില്ലെങ്കിലും സിനിമാക്കാര്‍ക്കിടയില്‍ ലാല്‍ജോസ് എന്ന സംവിധായകന്‍ ശരിക്കുമൊരു ഹീറോ ആയിരുന്നു.

Also Read:അങ്ങനെ അവര്‍ ഒന്നിക്കുന്നു, എല്ലാവരുടെയും അനുഗ്രഹം വേണം എന്ന് റോബിന്‍ ; വിവാഹ തീയ്യതി പുറത്തുവിട്ട് താരം

ഇപ്പോഴിതാ മോഹന്‍ലാല്‍ തന്നെ കുറിച്ച് പറഞ്ഞ കാര്യം തുറന്നുപറയുകയാണ് ലാല്‍ജോസ്. താന്‍ ഒരു സംവിധായകനാവുമെന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പേ മോഹന്‍ലാല്‍ പ്രവചിച്ചിരുന്നുവെന്നും സിബി മലയിലാണ് മോഹന്‍ലാല്‍ പറഞ്ഞ കാര്യം തന്നോട് പറഞ്ഞതെന്നും അദ്ദേഹം പറയുന്നു.

തന്റെ ആദ്യ ചിത്രമായ മറവത്തൂര്‍ കനവിന്റെ വിജയാഘോഷം സമ്മര്‍ ഇന്‍ ബത്‌ലഹേമിന്റെ സെറ്റില്‍ വെച്ച് നടക്കുമ്പോഴായിരുന്നു മോഹന്‍ലാല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് പറഞ്ഞ കാര്യം സിബി മലയില്‍ തന്നോട് പറയുന്നതെന്നും വിഷ്ണുലോകം എന്ന സിനിമയില്‍ താന്‍ കമല്‍സാറിന്റെ സഹസംവിധായകനായി പ്രവര്‍ത്തിച്ചതൊന്നും ലാലേട്ടന്‍ ശ്രദ്ധിച്ചുകാണില്ലെന്നാണ് താന്‍ കരുതിയിരുന്നതെന്നും ലാല്‍ജോസ്
പറയുന്നു.

Also Read:പുത്തന്‍ കാര്‍ സ്വന്തമാക്കി ഐശ്വര്യ ലക്ഷ്മി , വില കേട്ടാല്‍ നിങ്ങള്‍ ഞെട്ടും

മറവത്തൂര്‍കനവിന്റെ നിര്‍മ്മാതാവായ സിയാദ് കോക്കര്‍ തന്നെയായിരുന്നു സമ്മര്‍ ഇന്‍ ബത്്‌ലഹേമും നിര്‍മ്മിച്ചതെന്നും അങ്ങനെയായിരുന്നു അവിടെ വെച്ച് തന്റെ ചിത്രത്തിന്റെ വിജയാഘോഷം അവിടെ വെച്ച് നടത്തിയതെന്നും ലാല്‍ജോസ് പറയുന്നു.

Advertisement