എന്തൊരു അഴക് ; ദീപാവലി ദിനത്തില്‍ മഹാലക്ഷ്മിക്കൊപ്പം കാവ്യ മാധവന്‍

936

അന്നും ഇന്നും മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് കാവ്യ മാധവൻ. ഇപ്പോൾ സിനിമയിൽ നിന്ന് ഒരു ബ്രേക്ക് എടുത്തെങ്കിലും കാവ്യയോടുള്ള ഇഷ്ടത്തിൽ ഒരു കുറവും സംഭവിച്ചിട്ടില്ല. അതേസമയം ഈ അടുത്താണ് നടി സോഷ്യൽ മീഡിയയിൽ സജീവമായി തുടങ്ങിയത്. തൻറെ സ്വന്തം ബിസിനസ് കൂടിയായ ലക്ഷ്യയുടെ ഉയർച്ച ഉന്നം വെച്ചുകൊണ്ട് തന്നെയാണ് കാവ്യ ഇൻസ്റ്റഗ്രാമിൽ സജീവമായത് എന്നത് നടി പങ്കുവെക്കുന്ന പോസ്റ്റിൽ നിന്ന് വ്യക്തമാണ്.

Advertisements

ഇപ്പോഴിതാ ദീപാവലി ദിനത്തിൽ മകൾ മഹാലക്ഷ്മിക്കൊപ്പമുള്ള ഫോട്ടോയാണ് കാവ്യ പോസ്റ്റ് ചെയ്തത്. പുതിയ ചിത്രത്തിലും കാവ്യയും മകളും അണിഞ്ഞത് ലക്ഷ്യയുടെ വസ്ത്രങ്ങൾ തന്നെ. മുന്നിൽ കത്തിച്ചുവെച്ച ദീപങ്ങൾ നോക്കി നിൽക്കുന്ന കാവ്യയും മഹാലക്ഷ്മിയുമാണ് പുതിയ ചിത്രത്തിൽ ഉള്ളത്. ഒപ്പം എല്ലാവർക്കും ദീപാവലി ആശംസകൾ എന്നും കാവ്യ കുറിച്ചു.

അതേസമയം പുതിയ ഫോട്ടോയിലും കാവ്യയുടെ അഴകിനെ കുറിച്ച് ആരാധകർ പറഞ്ഞു. എന്തൊരു ലുക്കാണ് കാവ്യയെ ഇപ്പോഴും കാണാൻ. മകൾ മഹാലക്ഷ്മിയും കാവ്യയെ പോലെയുണ്ടെന്നും ആരാധകർ പറയുന്നു.

also read
മമ്മൂട്ടിയുടെ ജ്യോതികയുടെ കാതല്‍; ചിത്രത്തിന്റെ വന്‍ അപ്‌ഡേറ്റ്
അതേസമയം സിനിമ അഭിനയ രംഗത്തേക്ക് ബാലതാരമായി എത്തി പിന്നീട് മലയാളികളുടെ പ്രിയപ്പെട്ട സൂപ്പർ നായികയായി മാറിയ നടിയാണ് കാവ്യ മാധവൻ. നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ നായികായി അഭിനയിച്ചിട്ടുള്ള കാവ്യയ്ക്ക് ആരാധകരും ഏറെയാണ്. ഇപ്പോൾ അഭിനയത്തിൽ ഇല്ല നടി.

കാവ്യ നടൻ ദിലീപിനെ വിവാഹം ചെയ്തതടക്കമുള്ള കാര്യങ്ങൾ വലിയ രീതിയിൽ വിവാദവും ചർച്ചയുമൊക്കെയായിരുന്നു. മഞ്ജു വാര്യരുമായുള്ള വിവാഹമോചനത്തിന് ശേഷമാണ് ദിലീപ് കാവ്യയെ വിവാഹം ചെയ്തത്. ഇത് സംബന്ധിച്ച നെഗറ്റീവ് കമന്റുകൾ ഇപ്പോഴും വരാറുണ്ട്.

 

 

Advertisement