‘പ്രണവിനെ പറ്റി ചോദിക്കല്ലേ പ്ലീസ്, മടുത്തു’; ചോദിക്കും മുൻപെ കൈകൂപ്പി ഒഴിഞ്ഞുമാറി കല്യാണി പ്രിയദർശൻ; വൈറലായി അഭിമുഖം

66

വളരെ പെട്ടെന്ന് തന്നെ തെന്നിന്ത്യൻ സിനിമാ ആരാധകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് കല്യാണി പ്രിയദർശൻ. ഇന്ത്യയിലെ തന്നെ പ്രശസ്ത സംവിധായകനായ പ്രിയദർശന്റെ മകൾ കൂടിയാണ് കല്യാണി. കുറച്ച് വർഷങ്ങൾക്ക് മുൻപ് വരെ സാധാരണയൊരു താരപുത്രി എന്ന ലേബലാണ് കല്യാണിക്ക് ഉണ്ടായിരുന്നത്.

എന്നാലിപ്പോൾ തെന്നിന്ത്യയിലെ ഏറ്റവും ക്യൂട്ട് നായികയായി മാറിയിരിക്കുകയാണ് കല്യാണി. മലയാളത്തിലേക്ക് ചുവടുവെച്ചതിന് പിന്നാലെ നായികയായി നിരവധി സിനിമകളിലാണ് കല്യാണി അഭിനയിച്ചത്. കല്യാണിയുടെ ഏറ്റവും പുതിയ ചിത്രമാണ് ശേഷം മൈക്കിൽ ഫാത്തിമ. ചിത്രത്തിന്റെ ടീസറും അനിരുദ്ധ് രവിചന്ദർ ആലപിച്ച ഗാനവുമെല്ലാം തരംഗമായി മാറിയിരുന്നു.

Advertisements

ഇപ്പോഴിതാ ‘ശേഷം മൈക്കിൽ ഫാത്തിമ’ നവംബർ 17ന് തിയേറ്ററുകളിലേക്കെത്തുമെന്നാണ് അറിയിപ്പ്. ചിത്രത്തിന്റെ നേരത്തെ നിശ്ചയിച്ച റിലീസ് തീയതി സാങ്കേതികമായ ചില കാരണങ്ങളാലാണ് നവംബർ പതിനേഴിലേക്ക് മാറ്റുകയായിരുന്നു.

ALSO READ- എന്തൊരു അഴക് ; ദീപാവലി ദിനത്തില്‍ മഹാലക്ഷ്മിക്കൊപ്പം കാവ്യ മാധവന്‍

കല്യാണി ചിത്രത്തിന്റെ പ്രമോഷൻ തിരക്കുകളിലാണ്. കല്യാണിയുടെ ഒരു പ്രമോഷൻ വീഡിയോയാണ് ഇതിനിടെ വൈറലാകുന്നത്. പ്രണവ് മോഹൻലാലിനെ കുറിച്ചുള്ള ചോദ്യങ്ങൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെടുന്ന കല്യാണിയാണ് അഭിമുഖത്തിൽ. പ്രണവ് എന്ന് പേര് പറഞ്ഞപ്പോൾ തന്നെ ചോദിക്കല്ലെയെന്ന് കൈകൂപ്പി കല്യാണി പറയുകയാണ് വീഡിയോയിലുള്ളത്.

‘കല്യാണിയെ കാണുമ്പോൾ കൂടുതലായിട്ട് വരുന്ന ചോദ്യങ്ങൾ ആയിരിക്കും അച്ഛൻ, അമ്മ, പ്രണവ്..’ എന്ന് അവതാരക പറഞ്ഞപ്പോൾ തന്നെ കൈകൂപ്പികൊണ്ട് പ്രണവിനെ പറ്റി ചോദിക്കല്ലേ പ്ലീസ്, മടുത്തു എന്ന് കല്യാണി പറയുകയാണ്.

ALSO READ- അവരെ ഞാന്‍ ഒരുപാട് ബുദ്ധിമുട്ടിച്ചു, ആ സമയത്ത് മറ്റൊരു പ്രണയം ഉണ്ടായിരുന്നു ;ആദ്യ വിവാഹത്തെക്കുറിച്ച് ഷൈന്‍ ടോം ചാക്കോ

അതേസമയം, കല്യാണി ഫുട്ബാൾ കമന്റേറ്ററായാണ’ശേഷം മൈക്കിൽ ഫാത്തിമ’ ചിത്രത്തിലെത്തുന്നത്. മലപ്പുറം ഭാഷ സംസാരിച്ച് കസറുന്ന കല്യാണിയുടെ കരിയറിലെ ഏറെ പ്രത്യേകതകൾ നിറഞ്ഞ പുതുമയുള്ള ചിത്രമായിരിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

അതേ സമയം റെഡ് എഫ്എമ്മിൻറെ അഭിമുഖത്തിൽ ജീവിതത്തിൽ കേട്ട ഗോസിപ്പ് പ്രണവുമായി ചേർത്താണ് എന്ന് കല്യാണി പറഞ്ഞിരുന്നു.

കല്യാണി പ്രിയദർശനോടൊപ്പം സുധീഷ്, ഫെമിന, സാബുമോൻ, ഷഹീൻ സിദ്ധിഖ്, ഷാജു ശ്രീധർ, മാല പാർവതി, അനീഷ് ജി മേനോൻ, സരസ ബാലുശ്ശേരി, പ്രിയാ ശ്രീജിത്ത്, ബാലതാരങ്ങളായ തെന്നൽ, വാസുദേവ് തുടങ്ങിയവരാണ് ശേഷം മൈക്കിൽ ഫാത്തിമയിൽ’ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദി റൂട്ട് , പാഷൻ സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ ജഗദീഷ് പളനിസ്വാമിയും സുധൻ സുന്ദരവും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

Advertisement