‘വംശനാശം സംഭവിക്കുന്ന ഈ ചെടിക്ക് കമ്യൂണിസ്റ്റ് പച്ച എന്ന പേരിട്ട മഹാനെ ഞാൻ നമിക്കുന്നു’; ട്രോളി കൃഷ്ണകുമാർ; പിന്തുണച്ച് സോഷ്യൽമീഡിയ

64

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബം ആണ് ബിജെപി നേതാവും നടനുമായ കൃഷ്ണ കുമാറിന്റേത്. നിരവധി സിനിമകളിലും സീരിയലുകളിലും വേഷമിട്ടിട്ടുള്ള നടൻ ആണ് കൃഷ്ണ കുമാർ. അഭിനയത്തിന് ഒപ്പം തന്നെ സജീവ രാഷ്ട്രീയ പ്രവർത്തനവും മുമ്പോട്ട് കൊണ്ടുപോവുകയാണ് അദ്ദേഹം.

സോഷ്യൽ മീഡിയകളിലൂടെയാണ് ഈ താര കുടുംബം ഏറ്റവും കൂടൂതൽ വൈറലായിരിക്കുന്നത്. നടനും ഭാര്യയും നാല് പെൺമക്കളും ഇൻസ്റ്റ ഗ്രാമിലൂടെയും യൂട്യൂബ് ചാനലിലൂടെയും എല്ലാം തിളങ്ങി നിൽക്കുക ആണ്. ഇടക്കാലത്ത് കൃഷ്ണ കുമാറിന്റെ മക്കൾക്ക് എതിരെ അധിക്ഷേപങ്ങളും ഉയർന്നിരുന്നു. കൃഷ്ണ കുമാറിന്റെ രാഷ്ട്രീയത്തിന്റെ പേരിൽ പോലും മക്കൾ വിമർശനങ്ങൾ ഏൽക്കേണ്ടി വന്നിരുന്നു

Advertisements

നടൻ കൃഷ്ണകുമാർ സംസ്ഥാന സർക്കാർ കേരളപ്പിറവി ആഘോഷത്തിന്റെ ഭാഗമായി നടത്തിയ കേരളീയം പരിപാടിയെ കുറിച്ച് വിമർശിക്കുന്ന വാക്കുകൾ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. ഇതിന് പിന്നാലെ കമ്മ്യൂണിസ്റ്റ് പാർട്ടിയെ മുൻപ് പരിഹസിച്ച മറ്റൊരു പോസ്റ്റും ചർച്ചയാവുകയാണ്.

ALSO READ- ‘പ്രണവിനെ പറ്റി ചോദിക്കല്ലേ പ്ലീസ്, മടുത്തു’; ചോദിക്കും മുൻപെ കൈകൂപ്പി ഒഴിഞ്ഞുമാറി കല്യാണി പ്രിയദർശൻ; വൈറലായി അഭിമുഖം

കൃഷ്ണകുമാർ പങ്കുവെച്ച പോസ്റ്റ് ഇങ്ങനെ: ‘കുറച്ചു നാളുകൾക്കു മുൻപേ പറഞ്ഞു കേട്ടതാണെങ്കിലും, ഇന്ന് ഈ പ്രപഞ്ച സത്യത്തിനു പ്രസക്തി ഏറി വരുന്നു.. വളരെ കഷ്ടപ്പെട്ട്, ശ്വാസമടക്കി പിടിച്ചു ന്യായീകരണ ക്യാപ്‌സ്യൂളുകളുമായി എന്തുചെയ്യണമെന്നറിയാതെ നടക്കുന്ന ഭാരതീയ വിശ്വാസത്തിൽ ജനിച്ചു ഇടക്കെവിടെയോ വഴി തെറ്റിപ്പോയ സഹോദരങ്ങൾക്കു സമർപ്പിക്കുന്നു.’

‘ആദ്യം വരുന്ന ചുവപ്പ് ഇലകൾ പിന്നീട് പച്ചയിലേക്ക് വഴിമാറും, വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ ചെടിക്ക് കമ്യൂണിസ്റ്റ് പച്ച എന്ന പേരിട്ട മഹാനെ ഞാൻ നമിക്കുന്നു.’

ALSO READ- എന്തൊരു അഴക് ; ദീപാവലി ദിനത്തില്‍ മഹാലക്ഷ്മിക്കൊപ്പം കാവ്യ മാധവന്‍

പൊതുവെ നാട്ടിൻപുറങ്ങളിൽ കാണുന്ന കമ്മ്യൂണിസ്റ്റ് പച്ച എന്ന പേരിൽ അറിയപ്പെടുന്ന ഒരു ചെടിയുടെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു കൃഷ്ണകുമാറിന്റെ കുറിപ്പ്.നിരവധി ആളുകളാണ് ചിത്രത്തിനും കുറിപ്പിനും കമന്റുമായെത്തി പിന്തുണ അറിയിച്ചത്.

അതേസമയം കേരളീയത്തെ വിമർശിച്ച് കൃഷ്ണകുമാർ പറഞ്ഞതിങ്ങനെ;‘കോടികൾ പൊടിച്ച് കേരളീയം ! ക്ഷേമ പെൻഷൻ കാത്ത് കഴിയുന്നത് അരക്കോടിയോളം മനുഷ്യർ’ എന്നാണ്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് അദ്ദേഹം പങ്കുവെച്ച പോസ്റ്റ് ഇങ്ങനെ ആയിരുന്നു. ‘സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്നു കേരള സർക്കാർ ഹൈക്കോടതിയിൽ’-എന്ന പോസ്റ്ററിനൊപ്പം അദ്ദേഹം സ്വാഭാവികം എന്നാണ് കുറിച്ചിരുന്നത്.

Advertisement