‘മാതാപിതാക്കൾ നിരീശ്വരവാദികൾ, വീട്ടിൽ പൂജാമുറി പോലും ഉണ്ടായിരുന്നില്ല; എന്നിട്ടും ഞാനിങ്ങനെയായി’; വെളിപ്പെടുത്തി നിത്യ മേനോൻ

146

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ തെന്നിന്ത്യൻ താരമാണ് നിത്യ മേനോൻ. നിരവധി സൂപ്പർഹിറ്റ് സിനിമകളിലെ മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് നിത്യാ മേനോൻ. മലയാളത്തിൽ മാത്രമല്ല തമിഴ്, തെലുങ്ക് തുടങ്ങി വിവിധ ഭാഷകളിൽ തന്റെ സാന്നിധ്യം അറിയിച്ച താരം കൂടിയാണ് നിത്യ.

1998ൽ പുറത്തിറങ്ങിയ ഹനുമാൻ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന നടിയാണ് നിത്യ. ബാലതാരമായാണ് താരം ആദ്യം അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. തുടർന്ന് സേവനം എന്ന കന്നട ചിത്രത്തിൽ അഭിനയിച്ചു. 2008 ൽ പുറത്തിറങ്ങിയ ആകാശഗോപുരം എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിൽ എത്തുന്നത്.

Advertisements

നല്ലൊരു ഗായിക കൂടിയാണ് താരം. മൂന്ന് ഫിലിം ഫെയർ അവാർഡുകൾ നേടി എടുത്തിട്ടുള്ള നിത്യ സ്വകാര്യ ജീവിതത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്.

ALSO READ- ‘വംശനാശം സംഭവിക്കുന്ന ഈ ചെടിക്ക് കമ്യൂണിസ്റ്റ് പച്ച എന്ന പേരിട്ട മഹാനെ ഞാൻ നമിക്കുന്നു’; ട്രോളി കൃഷ്ണകുമാർ; പിന്തുണച്ച് സോഷ്യൽമീഡിയ

തന്റെ മാതാപിതാക്കളെ കുറിച്ചും ദൈവ വിശ്വാസത്തെ കുറിച്ചുമൊക്കെയാണ് നിത്യ പുതിയഅഭിമുഖത്തിൽ സംസാരിക്കുന്നത്. തന്റെ മാതാപിതാക്കളെ കുറിച്ച് നിത്യ പറഞ്ഞ കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഒരു തെലുങ്ക് മാധ്യമത്തോട് സംസാരിക്കവെയായിരുന്നു നിത്യയുടെ പ്രതികരണം.

തന്റെ മാതാപിതാക്കൾ നിരീശ്വരവാദികളാണെന്നാണ് നിത്യ പറയുന്നത്. ‘എന്റെ മാതാപിതാക്കൾ രണ്ടുപേരും നിരീശ്വരവാദികളാണ്. കുട്ടിക്കാലം മുതൽ ഞാൻ ദൈവ വിശ്വാസത്തിൽ നിന്നും അകന്നാണ് ജീവിച്ചിരുന്നത്.’- എന്ന് നിത്യ പറയുന്നു.

ALSO READ-‘പ്രണവിനെ പറ്റി ചോദിക്കല്ലേ പ്ലീസ്, മടുത്തു’; ചോദിക്കും മുൻപെ കൈകൂപ്പി ഒഴിഞ്ഞുമാറി കല്യാണി പ്രിയദർശൻ; വൈറലായി അഭിമുഖം

താൻ ഇതുവരെ താമസിച്ചിരുന്ന വീടുകളിൽ പൂജാമുറി പോലും ഉണ്ടായിരുന്നില്ല. മാതാപിതാക്കൾ എങ്ങനെ വളർത്തുന്നു, അതിനനുസരിച്ചാകും നമ്മുടെ ശീലങ്ങൾ രൂപപ്പെടുകയെന്ന് പൊതുവെ പറയപ്പെടാറുണ്ടെന്ന് താരം ചൂണ്ടിക്കാണിച്ചു.

എന്നാൽ താൻ ചെറുപ്പം മുതലേ നിരീശ്വരവാദത്തിൽ വളർന്നു വന്നിട്ടും ആരുടേയും ഇടപെടലില്ലാതെ തന്നെ തനിക്ക് ഈശ്വരഭക്തി വന്നിട്ടുണ്ട്. തന്റെ വിശ്വാസത്തെ വീട്ടുകാർ തടയാൻ ശ്രമിച്ചിട്ടിട്ടുമില്ലെന്നും നിത്യ വെളിപ്പെടുത്തി.

Advertisement