Home Entertainment Celebrities

പിറന്നാള്‍ ആശംസ ഡിയര്‍; മീനാക്ഷിയ്ക്ക് പിറന്നാള്‍ ആശംസ അറിയിച്ച് കാവ്യ മാധവന്‍

158

ആരാധകര്‍ ഏറെയാണ് നടന്‍ ദിലീപിന്റെ കുടുംബത്തിന്. ഈ താരത്തിന്റെ കുടുംബ വിശേഷം നിമിഷ നേരം കൊണ്ട് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവാറുണ്ട്. ഇപ്പോഴിതാ കാവ്യ മാധവന്‍ പങ്കുവെച്ച പോസ്റ്റുകളാണ് ശ്രദ്ധ നേടുന്നത്.

Advertisements

ഇന്നാണ് മീനാക്ഷി ദിലീപിന്റെ ജന്മദിനം. ഈ ദിനത്തില്‍ മീനാക്ഷിയുടെ മനോഹരമായ ഫോട്ടോസ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചു കൊണ്ടാണ് കാവ്യ മാധവന്‍ പിറന്നാള്‍ ആശംസകള്‍ അറിയിച്ചത്. മഹാലക്ഷ്മിക്കൊപ്പം ഉള്ള മീനാക്ഷിയുടെ ഫോട്ടോസ് ആണ് കാവ്യ പോസ്റ്റ് ചെയ്തത്.

ആരാധകര്‍ ഏറെയാണ് താരപുത്രിയ്ക്ക്. ഇതുവരെ സിനിമയില്‍ എത്തിയില്ലെങ്കില്‍ പോലും മീനാക്ഷിയോട് ഒരു പ്രത്യേക ഇഷ്ടം പ്രേക്ഷകര്‍ക്ക് ഉണ്ട്. ഇപ്പോള്‍ പഠനത്തില്‍ ശ്രദ്ധ കൊടുത്ത് മുന്നോട്ടു പോകുകയാണ് മീനാക്ഷി. ചെന്നൈയിലാണ് താരം പഠിക്കുന്നത് .

അതേസമയം മീനാക്ഷിയുടെ സിനിമയിലേക്കുള്ള വരവ് ആരാധകര്‍ ഒരുപാട് ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ ഇതിന്റെ സൂചന ഇതുവരെ പുറത്ത് വന്നിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് മീനാക്ഷി. തന്റെ വിശേഷങ്ങളൊക്കെ പങ്കുവെച്ചുകൊണ്ട് മീനാക്ഷി എത്താറുണ്ട്.

 

 

Advertisement