സന്തോഷത്തില്‍ ചിരിച്ച് കളിച്ച് ദിലീപും കാവ്യയും പൊതുവേദിയില്‍; കൈയ്യിലിരിക്കുന്ന കുഞ്ഞ് ആരെന്ന് സംശയം; മഹാലക്ഷ്മി അല്ലെങ്കില്‍ ഈ കുഞ്ഞ് ആരെന്ന് തേടി ആരാധകര്‍

4497

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികള്‍ ആണ് നടന്‍ ദിലീപും ഭാര്യയും മുന്‍ നായിക നടിയായ കാവ്യാ മധവനും. നിരവധി സിനിമകളില്‍ ജോഡികളായി അഭിനയിച്ചിട്ടുള്ള ഇവര്‍ ഇവരുടെ രണ്ടു പേരുടേയും ജീവിതത്തിന്റെ ഒരു പ്രത്യേകഘട്ടത്തില്‍ ഇനി ഒന്നിച്ച് ജീവിക്കാം എന്ന് തീരുമാനിക്കുക ആയിരുന്നു.

രണ്ടു പേരുടേയും രണ്ടാം വിവാഹം ആയിരുന്നു. അതേ സമയം ഏറ്റവും കൂടുതല്‍ വിവാദങ്ങളില്‍ ഇടം പിടിച്ച താര ദമ്പതികളും ഇവര്‍ തന്നെയാണ്. വിവാഹത്തിന് മുന്‍പ് തന്നെ ഇവര്‍ പല തവണയായി വിവാഹിതരായി എന്ന് സൈബര്‍ ലോകം പ്രഖ്യാപിച്ചു. വിവാഹം കഴിഞ്ഞ് ഒരു മാസത്തിനുള്ളില്‍ തന്നെ വിവാഹ മോചിതര്‍ ആകുമെന്ന് വരെ പറഞ്ഞവരും ഉണ്ടായിരുന്നു.

Advertisements

പക്ഷേ ഇരുവരും ഇപ്പോള്‍ രണ്ടു മക്കളുമായി സുഖമായി ജീവിക്കുകയാണ്. ദിലീപും ആയുള്ള വിവാഹ ശേഷം കാവ്യാ മാധവന്‍ അഭിനയരംഗത്ത് നിന്നും വിട്ടുനില്‍ക്കുകയാണ്. ദിലീപ് അഭിനയത്തിന് പുറമെ നിര്‍മ്മാണ രംഗത്തും സജീവമാണ് ഇപ്പോള്‍. ദിലീപും കാവ്യ മാധവനും 2016 നവംബര്‍ 25നായിരുന്നു വിവാഹിതരായത്.

ALSO READ- എല്ലാം നമ്മള്‍ അനുഭവിച്ച വര്‍ഷം; ചിത്രം പങ്കുവെച്ച് വിജയ് ദേവരകൊണ്ട; രശ്മികയ്ക് ഒപ്പം മാലിയില്‍ ഡേറ്റിങിലെന്ന് കണ്ടെത്തി ആരാധകര്‍

2016 ല്‍ പുറത്തിറങ്ങിയ പിന്നേയും എന്ന ചിത്രമാണ് കാവ്യയുടേതായി അവസാനമായി പുറത്തിറങ്ങിയ ചിത്രം. അതേസമയം, അഭിനയിക്കുന്നതിനെ കുറിച്ച് കാവ്യ തന്നെയാണ് തീരുമാനമെടുക്കേണ്ടതെന്നും തനിക്ക് പ്രശ്നങ്ങളൊന്നുമില്ലെന്നുമായിരുന്നു കാവ്യയുടെ തിരിച്ച് വരവിനെ കുറിച്ച് ചോദിച്ചപ്പോള്‍ നേരത്തെ ദിലീപ് പ്രതികരിച്ചത്. ഇരുവരും തമ്മില്‍ ഒരുമിച്ചുള്ള ചിത്രങ്ങളെല്ലാം സോഷ്യല്‍മീഡിയയില്‍ വൈറലാവാറുണ്ട്.

ഇപ്പോള്‍ വീണ്ടും കാവ്യയുടെ ഒരു ചിത്രമാണ് വൈറലാകുന്നത്. കാവ്യയുടെ കൂടെ ഭര്‍ത്താവ് ദിലീപും ഉണ്ട്. താടിയും മുടിയുമൊക്കെ നീട്ടിയ ഗെറ്റപ്പില്‍ ആണ് ദിലീപ്. കാവ്യ പഴയതിലും സുന്ദരിയാണെന്നാണ് ചിത്രം കണ്ടവരൊക്കെ പറയുന്നത്.

ALSO READ- സിനിമയുടെ സ്‌ക്രിപ്റ്റ് ചോദിച്ച് ഞാന്‍ പുറകേ നടന്നിട്ടുണ്ട്; പക്ഷേ തരില്ല എന്നാണ് സംവിധായകന്‍ പറഞ്ഞത്; സിനിമയിലെ അനുഭവം പറഞ്ഞ് നിലീന്‍ സാന്ദ്ര

ഈചിത്രത്തില്‍ ദിലീപിനെയും കാവ്യയെയും കൂടാതെ വേറെ ചിലരും ഉണ്ട്. ഈ ചിത്രത്തില്‍ കാവ്യ കൈയ്യില്‍ എടുത്തിരിയ്ക്കുന്ന കുഞ്ഞ് ഏതാണെന്നാണ് ആരാധകരുടെ സംശയം.

ഈ കുഞ്ഞ് ദിലീപ്-കാവ്യ ദമ്പതികളുടെ മകള്‍ മഹാലക്ഷ്മി അല്ലല്ലോ, പിന്നെ ആരെയാണ് കാവ്യ എടുത്തിരിക്കുന്നത് എന്നാണ് സോഷ്യല്‍മീഡിയയില്‍ ഉയരുന്ന ചോദ്യം. കാവ്യയോടും ദിലീപിനോടും ഉള്ള സ്നേഹം അറിയിച്ചുകൊണ്ടുള്ള കമന്റുകളും ചിത്രത്തിന് താഴെയുണ്ട്.

Advertisement