റിയല്‍ സെക്സ് രംഗങ്ങള്‍ വേണം, മദ്യം നല്‍കി വദന രതി രംഗങ്ങള്‍ ചിത്രീകരിച്ചു; കെചിച്ചെ വിവാദത്തില്‍

193

കാന്‍ ഫിലിം ഫെസ്റ്റിവല്‍ ഏറെ നിരൂപക പ്രശംസ നേടിയ സംവിധായകനാണ് അബ്ദെല്ലത്തിഫ് കെചിച്ചെ.

മെക്കൌവ്ബ്, മൈ ലവ്: ഇന്റര്‍മീസ്സോ’ എന്ന അദ്ദേഹത്തിന്റെ പുതിയ ചിത്രം കാന്‍ ഫിലിം ഫെസ്റ്റിവലില്‍ നിരൂപക പ്രശംസ നേടുകയും ചര്‍ച്ചയാവുകയും ചെയ്തിരുന്നു.

Advertisements

നിരൂപകരുടെ പ്രശംസ പിടിച്ചുപറ്റിയ അദ്ദേഹത്തെ ഫെസ്റ്റിവലിലുള്ളവരെല്ലാം വാനോളം പുകഴ്ത്തുകയും ചെയ്തിരുന്നു.

എന്നാല്‍, ഇപ്പോള്‍ അദ്ദേഹത്തിനെതിരെ കടുത്ത ആരോപണമാണ് ഉയര്‍ന്നു വരുന്നത്. സിനിമയിലെ വദന രതി
രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനായി അഭിനേതാക്കളില്‍ വലിയ സമ്മര്‍ദ്ദം ചെലുത്തിയിരുന്നതായി
ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അഭിനേതാക്കള്‍ക്ക് താല്പര്യമില്ലാത്ത സെക്സ് രംഗങ്ങളില്‍ പോലും അവരെ നിര്‍ബന്ധിപ്പിച്ചാണ് കെചിച്ചെ അഭിനയിപ്പിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

യാഥാര്‍ത്ഥത്തില്‍ ഉള്ള സെക്സ് രംഗങ്ങളായിരുന്നു സംവിധായകന് ആവശ്യം. എന്നാല്‍ താരങ്ങളുടെ വിസ്സമ്മതം വലിയ വിലങ്ങു തടിയായപ്പോള്‍ തുടര്‍ച്ചയായുള്ള നിര്‍ബന്ധവും അധിക സമയ ജോലിയും കൂടാതെ താരങ്ങള്‍ക്ക് മദ്യം നല്‍കിയും അദ്ദേഹം തനിക്ക് ആവശ്യമുള്ള രംഗങ്ങള്‍ ചിത്രീകരിക്കുകയായിരുന്നു എന്നു ഫ്രെഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Advertisement