സോഷ്യൽമീഡിയയ്ക്ക് ഇന്ന് സുപരിചിതരാണ് കന്നഡക്കാരിയായ കവിയും ഭർത്താവ് കണ്ണൂരുകാരനായ ബിജുവും കുടുംബവും. രസകരമായ വീഡിയോകളുമായി ഹൃദയം കീഴടക്കിയ ഈ കുടുംബം മറ്റ് ഫാമിലി വ്‌ലോഗേഴ്‌സിന് ഒരു മാതൃക കൂടിയാണ.് അഹങ്കാരവും ജാഡയും ഒന്നുമില്ലാതെ തുടങ്ങിയ കാലത്തുള്ള അതേരീതി പിന്തുടരുന്ന ഈ കുടുംബത്തിന് ഇന്ന് 10 മില്യൺ സബ്‌സ്‌ക്രൈബ്ർസിനെ സ്വന്തമാക്കാനായിരിക്കുകയാണ്. കെഎൽബിജു ഋത്വിക് എന്ന പേജിലൂടെയുമ മറ്റും ഇവർ ജനങ്ങളുടെ ഹൃദയത്തെ തൊടുകയായിരുന്നു.
കണ്ണൂർ ഭാഷയിൽ ലളിതമായ ജീവിതം ചിത്രീകരിച്ചാണ് ഇവർ ശ്രദ്ധനേടിയത്. ഇന്ന് ഇവരുടെ വീഡിയോക്ക് ഒത്തിരി ആരാധകരാണുള്ളത്. സാധാരണക്കാരനായ ബസ് ഡ്രൈവറായ ബിജുവിന്റെ കുടുംബമാണ് ഇന്ന് ബിജു ഋത്വിക് ഫാമിലി എന്ന യുട്യൂബ് ചാനലിലൂടെ പ്രശസ്തരായിരിക്കുന്നത്. ഋത്വിക് , അമ്മ ,അച്ഛൻ, അച്ഛമ്മ എന്നിവർ അടങ്ങിയതാണ് ഈ കൊച്ചു കുടുംബം.
ദിവസവും തങ്ങളുടെ വീട്ടിൽ നടക്കുന്ന കൊച്ചു കൊച്ചു കാര്യങ്ങൾ രസകരമായ രീതിയിൽ അവതരിപ്പിക്കുന്നതാണ് ഇവരുടെ രീതി. ഷോർട്‌സ് ആയി ടോം ആൻഡ് ജെറി എന്ന സീരിസും പോസ്റ്റ് ചെയ്യുന്നുണ്ട്.
ഇപ്പോഴും ഒരു കുഞ്ഞു മൊബൈലാണ് വീഡിയോ ഷൂട്ട് ചെയ്യുന്നതെന്ന് പറയാന#് ഈ കുടുംബത്തിന് മടിയില്ല. ഇത്ര വേഗം പ്രേക്ഷക പ്രീതി ലഭിക്കും എന്ന് ഒന്നും കരുതിയിരുന്നില്ല എന്ന് അവർ പുതിയ അഭിമുഖത്തിൽ പറയുന്നുണ്ട്.
കേരളത്തിൽ മാത്രമല്ല, തമിഴ് നാട്, ആന്ധ്ര, കർണാടക എന്നിവിടങ്ങളിൽ നിന്നും ഇവർക്ക് സബ്‌സ്‌ക്രൈബേഴ്‌സുണ്ട്. ഇന്ത്യക്ക് പുറത്തു നിന്നുപോലും ഇവർക്ക് സപ്പോർട്ടേഴ്സ് ഉള്ളതാണ് ഇവരുടെ വിജയം.
മാന്യമായ ഫാമിലി വ്‌ലോഗ് എന്നാണ് ഇവരെ പ്രേക്ഷകർ വിശേഷിപ്പിക്കുന്നത്. സബ്‌സ്‌ക്രൈബ്ർസ് കൂടുമ്പോൾ അഹങ്കാരവും ഒപ്പം വരുന്ന മറ്റു ഫാമിലി വ്‌ലോഗേഴ്‌സിൽ നിന്നും ഏറെ വ്യത്യസ്തമാണ് ലളിതമായ ഇവരുടെ ജീവിതവും വീഡിയോയും.
അതേസമയം, കേരളത്തിലെ ആദ്യത്തെ 10 മില്യൺ സബ്‌സ്‌ക്രൈബേഴ്‌സ് നേടുന്ന ഫാമിലി വ്‌ലോഗർസും ഇവരാണ്.