സൗന്ദര്യം കൂടിപ്പോയതുകൊണ്ട് രണ്ടാമതൊരു വിവാഹം നോക്കുന്നുണ്ടെന്ന് കേട്ടല്ലോ എന്ന് കെപിഎസ്‌സി ലളിത, ഞെട്ടലോടെ ആനി പറഞ്ഞ മറുപടി കേട്ടോ

266

പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ ദൂരദര്‍ശന്‍ ചാനലിന് വേണ്ടി ബാലചന്ദ്ര മേനോനെ അഭിമുഖം ചെയ്യാനെത്തിയ ആനിയെ അദ്ദേഹം തന്റെ അമ്മയാണെ സത്യം എന്ന സിനിമയിലേക്ക് നായികയായി ക്ഷണിച്ചതോടെയാണ് ആനിയെന്ന നായികയെ സിനിമാ പ്രേമികള്‍ക്ക് ലഭിച്ചത്.

Advertisements

അങ്ങനെ 1993ല്‍ അമ്മയാണെ സത്യം എന്ന സിനിമയിലൂടെ ആനി തന്റെ കലാജീവിതം ആരംഭിച്ചു. വിവാഹത്തിന് ശേഷം അഭിനയ രംഗത്ത് നിന്ന് ആനി മാറി നില്‍ക്കുകയായിരുന്നു. അഭിനയത്തില്‍ സജീവമല്ലെങ്കിലും പാചകത്തിലൂടെ വീട്ടമ്മമാര്‍ക്കിടയില്‍ നിറസാന്നിധ്യമാണ് മുന്‍കാല നടി ആനി.

Also Read:സതീഷുമായി രഹസ്യവിവാഹം ചെയ്ത് കീര്‍ത്തി സുരേഷ്, മാപ്പിളയ്ക്ക് ആശംസകളുമായി മേനക, വാര്‍ത്തകളിലെ സത്യാവസ്ഥയറിഞ്ഞ് ഞെട്ടി ആരാധകര്‍

ആനീസ് കിച്ചണ്‍ എന്ന പരിപാടിയിലൂടെയാണ് താരം കുടുംബ പ്രേക്ഷകരിലേയ്ക്ക് എത്തുന്നത്. വ്യത്യസ്തമായ രുചിക്കൂട്ടികളും പ്രത്യേക പാചക ടിപ്സും താരം പങ്കുവെയ്ക്കാറുണ്ട്. ആനിയുടെ കൈപുണ്യം അറിയാന്‍ ഷോയിലേയ്ക്ക് താരങ്ങളും അതിഥിയായി എത്താറുണ്ട്.

മുമ്പൊരിക്കല്‍ പരിപാടിയില്‍ ഗസ്റ്റായി നടി കെപിഎസ് സി ലളിത എത്തിയിരുന്നു. അന്ന് ആനിയെ കുറിച്ച് പറഞ്ഞ കാര്യങ്ങളും ആനി ലളിതയക്ക് നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ വീണ്ടും ശ്രദ്ധനേടുന്നത്. തന്നെ ഒത്തിരി മനസ്സിലാക്കുന്ന ചേച്ചിയാണ്, അമ്മയാണ്, എല്ലാമാണ് ലളിതച്ചേച്ചിയെന്നായിരുന്നു ആനി പറഞ്ഞത്.

Also Read:ഇത്തവണത്തെ ഫോട്ടോഷൂട്ടിന് ഒരു പ്രത്യേകതയുണ്ട്, വൈറലായി ഭാവനയുടെ പുത്തന്‍ ചിത്രങ്ങള്‍

ആനിയെ ഏറ്റവും സുന്ദരിയായി മേക്കപ്പ് ഇടീപ്പിച്ചത് താനാണെന്നാണ് ലളിത പറയുന്നത്. ഇപ്പോഴും ആനിയെ കാണാന്‍ സുന്ദരിയാണെന്നും സൗന്ദര്യത്തിനൊന്നും ഇപ്പോഴും കുറവൊന്നും വന്നിട്ടില്ലെന്നും നിനക്ക് രണ്ടാമതും വിവാഹം ആലോചിക്കുന്നുണ്ടെന്ന് കേട്ടല്ലോ എന്നും ലളിത പറഞ്ഞു.

രണ്ടാമതൊരു വിവാഹം തനിക്കോ, ഇനി ഏട്ടനേയും പിള്ളേരേം വിട്ട് താന്‍ എങ്ങോട്ടേക്കും ഇല്ലെന്നായിരുന്നു ആനിയുടെ മറുപടി. നിനക്ക് സൗന്ദര്യം കൂടിയതുകൊണ്ട് നിന്നെ വേറെ കെട്ടിക്കാന്‍ പോകുകയാണെന്ന് ഏട്ടന്‍ തന്നെയാണ് പറഞ്ഞതെന്നും ലളിത രസകരമായി ആനിയോട് പറഞ്ഞു.

Advertisement