മോള് ബീഫും പൊറോട്ടയുമാണ് ഇഷ്ടമെന്ന് പറയുന്നു, അച്ഛന്‍ പശുക്കളെ കെട്ടിപ്പിടിച്ച് ഇഷ്ടം പ്രകടിപ്പിക്കുന്നു, ട്രോളുകളില്‍ നിറഞ്ഞ് കൃഷ്ണകുമാര്‍, കിടിലന്‍ മറുപടിയുമായി താരം

112

സിനിമ സീരിയല്‍ രംഗത്തെ പ്രമുഖ താരമാണ് കൃഷ്ണകുമാര്‍. കൃഷ്ണകുമാറിന്റെ മക്കള്‍ എല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. പ്രമുഖ രാഷ്ട്രീയ നേതാവ് കൂടിയാണ് ഇന്ന് കൃഷ്ണകുമാര്‍.

തന്റെ ചിന്തകളും രാഷ്ട്രീയവുമെല്ലാം തുറന്നുപറയാന്‍ കൃഷ്ണ കുമാര്‍ ഒരിക്കലും മടി കാണിക്കാറില്ല. കൃഷ്ണ കുമാര്‍ പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം സോഷ്യല്‍മീഡിയയില്‍ വൈറലാവാറുണ്ട്. കഴിഞ്ഞ ദിവസം താരം പശുക്കളോടുള്ള തന്റെ സ്നേഹം വിവരിച്ചിരുന്നു.

Advertisements

എല്ലാവരും സൗകര്യം കിട്ടുമ്പോള്‍ പശുക്കളുടെ അടുത്ത് ചെന്നുനില്‍ക്കണം. അവയുടെ കണ്ണുകളിലേക്ക് നോക്കണമെന്നും രാഷ്ട്രീയമായ അന്ധത ബാധിച്ചിട്ടില്ലെങ്കില്‍ മനസ്സ് നിറയുന്നത് അനുഭവിക്കാന്‍ കഴിയുമെന്നും കൃഷ്ണ കുമാര്‍ പറഞ്ഞിരുന്നു.

Also Read: ഒറ്റ രാത്രിക്കൊണ്ട് അവരെല്ലാം താരങ്ങളായി മാറി; അപ്പോ തുടങ്ങിയ പ്രശ്‌നമാണ് ലൊക്കേഷനിൽ; തുറന്ന് പറഞ്ഞ് സംവിധായകൻ ഒമർ ലുലു.

ഇൗ സംഭവം വലിയ ട്രോളുകളിലേക്കാണ് എത്തിയത്. പശുക്കളോടുള്ള തന്റെ സ്‌നേഹം വെളിപ്പെടുത്തുന്ന പോസ്റ്റിട്ടതിന് പിന്നാലെ നിറയെ ട്രോളുകള്‍ വന്നിരുന്നുവെന്നും എന്തിനേയും പോസിറ്റീവ് ആയി കാണുന്ന മനോഭാവം തന്നെയാണ് തനിക്ക് ഇതിനോടും എന്ന് കൃഷ്ണ കുമാര്‍ പറഞ്ഞു.

സിന്ധുകൃഷ്ണയാണ് കൃഷ്ണ കുമാറിനോട് ട്രോളുകളെ കുറിച്ച് ചോദിച്ചത്. സിന്ധു തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോ വൈറലായി മാറിയിരിക്കുകയാണ്. നമ്മളെ പ്രസിദ്ധരാക്കുന്നതില്‍ വലിയ പങ്ക് ട്രോളന്മാര്‍ക്കുണ്ടെന്നും കൃഷ്ണ കുമാര്‍ പറയുന്നു.

Also Read: പറത്താൻ അറിയുന്നവരാണോ ഫ്‌ളൈറ്റ് പറത്തുന്നതെന്ന് അറിയണ്ടേ, അതിനാണ് ഞാൻ കോക്പിറ്റിൽ കയറിയത്; നല്ല റോളല്ല വൃത്തികെട്ട റോളും സിനിമയിൽ ഉണ്ടാവും എന്ന് പറഞ്ഞാണ് മനസ്സിനെ സമാധാനിപ്പിച്ചത്; ഷൈൻ ടോം ചാക്കോയ്ക്ക് പറയാനുള്ളത് ഇങ്ങനെ

ചേട്ടന്‍ പശൂനെ കെട്ടിപ്പിടിക്കുന്നു, മോള്‍ പറയുന്നു പൊറോട്ടയും ബീഫുമാണ് ഇഷ്ടമെന്ന്, എന്ന ഒരാളുടെ കമന്റിന് ഈ രാജ്യം അഭിപ്രായ സ്വാതന്ത്രമുള്ളതാണെന്നും രാജ്യത്ത് ബീഫൊന്നും നിരോധിച്ചിട്ടില്ലെന്നും താനും ബീഫൊക്കെ കഴിച്ചിട്ടുണ്ടെന്നും കൃഷ്ണകുമാര്‍ പറയുന്നു.

Advertisement