ഉണ്ണിമുകുന്ദന്‍ ഇപ്പോള്‍ മലയാളികളുടെ അയ്യപ്പന്‍, എന്നാല്‍ അയ്യപ്പനെ പോലെ നിത്യ ബ്രഹ്‌മചാരിയാക്കരുത്, കല്യാണം കഴിപ്പിക്കണം, വൈറലായി വാക്കുകള്‍, മറുപടിയുമായി ആരാധകരും

1112

മലയാളത്തിന്റെ യുവനടന്‍ ഉണ്ണിമുകുന്ദന്‍ നായകനായി അടുത്തിടെ പുറത്തിറങ്ങിയ മാളികപ്പുറം എന്ന ചിത്രം തകര്‍പ്പന്‍ അഭിപ്രായവും വിജയവും നേടി മുന്നേറുകയാണ് ഇപ്പോള്‍. ഈ അവസരത്തില്‍ സിനിമ കണ്ട അനുഭവം പങ്കുവച്ച് നിരവധി പ്രമുഖരാണ് ദിവസം തോറും രംഗത്ത് എത്തുന്നത്.

സിനിമ ഭക്തജനങ്ങള്‍ ഏറ്റെടുത്തതാണ് വിജയ കാരണമെന്ന് നായകന്‍ ഉണ്ണിമുകുന്ദനും പ്രതികരിച്ചിരുന്നു. സിനിമ ഏറ്റെടുത്ത ഭക്തജനങ്ങള്‍ക്കും പ്രേക്ഷകര്‍ക്കും താരം പന്തളത്ത് എത്തി നന്ദി പ്രകാശിപ്പിച്ചിരുന്നു. ‘കുഞ്ഞിക്കൂനന്‍’ ഉള്‍പ്പടെയുള്ള മികച്ച ചിത്രങ്ങള്‍ സംവിധാനം ചെയ്ത് ശ്രദ്ധേയനായ ശശിശങ്കറിന്റെ മകന്‍ വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്ത ആദ്യ ചിത്രമാണ് ‘മാളികപ്പുറം’.

Advertisements

വേണു കുന്നപ്പള്ളിയുടെ ഉടമസ്ഥതയിലുള്ള കാവ്യാ ഫിലിംസിന്റെയും ആന്റോ ജോസഫിന്റെ ഉടമസ്ഥതയിലുള്ള ആന്‍ മെഗാ മീഡിയായുടേയും ബാനറില്‍ പ്രിയ വേണു, നീറ്റാ ആന്റോ എന്നിവരാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. കല്യാണി എന്ന എട്ടു വയസ്സുകാരിയുടെയും അവളുടെ സൂപ്പര്‍ ഹീറോ ആയ അയ്യപ്പന്റേയും കഥ പറയുന്ന ചിത്രമാണ് ‘മാളികപ്പുറം’.

Also Read: ക്രിസ്റ്റിയിലെ ആ കിസ്സിങ് സീന്‍ എടുക്കുമ്പോള്‍ മാത്യു ശരിക്കും പേടിച്ചിരുന്നു, മാളവിക മോഹന്‍ പറയുന്നു

ചിത്രം 50കോടി ക്ലബ്ബിലേക്ക് കാലെടുത്ത് വെച്ചിരിക്കുകയാണ്. വെറും മൂന്നരക്കോടിയില്‍ ഒരുക്കിയ ചിത്രം 50കോടി നേടിയതിന്റെ സന്തോഷത്തിലാണ് അണിയറപ്രവര്‍ത്തകരെല്ലാം. അയ്യപ്പസ്വാമിയായി മാളികപ്പുറം സിനിമയില്‍ അഭിനയിച്ചതിന് ഉണ്ണി മുകുന്ദനെ തേടി ഒരു പുരസ്‌കാരം എത്തിയിരുന്നു.

നടന്‍ കൃഷ്ണപ്രസാദിന്റെ പിതാവ് എന്‍പി ഉണ്ണിപിള്ളയുടെ പേരിലുള്ള യുവശ്രേഷ്ടാപുരസ്‌കാരമാണ് ഉണ്ണി മുകുന്ദന് ലഭിച്ചത്. അവാര്‍ഡ് ദാന വേദിയില്‍ വെച്ച് കൃഷ്ണപ്രസാദ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

Also Read: അജയ് ദേവ്ഗണിനെ കണ്ടില്ലായിരുന്നെങ്കിൽ ഷാരുഖിന വിവാഹം കഴിക്കുമായിരുന്നോ? കാജോളിന്റെ മറുപടി കേട്ടോ

ഉണ്ണിയെ ഇപ്പോള്‍ പലരും അയ്യപ്പനായിട്ടാണ് കാണുന്നതെന്നും എന്നാല്‍ നിത്യ ബ്രഹ്‌മചരിയായ അയ്യപ്പനെ പോലെ ആരും ഉണ്ണിയെ ബ്രഹ്‌മചാരിയാക്കാന്‍ ആരു ശ്രമിക്കരുതെന്നും ഉണ്ണിയെ വിവാഹം കഴിപ്പിക്കണമെന്നും അദ്ദേഹം പറയുന്നു.

ഇങ്ങനെ ഒരു അവസരവും ദിവസവും തന്നെ തേടിയെത്തുമെന്ന് ഉറപ്പായിരുന്നുവെന്നും ആരും കാണാത്ത സിനിമ ചെയ്തിട്ട് കാര്യമില്ലെന്നും ജനങ്ങളുടെ മനസ്സില്‍ ഇടം നേടുന്ന സിനിമകള്‍ വേണം ചെയ്യാനെന്നും ഉണ്ണി മുകുന്ദനും പറയുന്നു. അതേസമയം, ആരാധകരില്‍ ചിലര്‍ പറയുന്നത് ഉണ്ണി ആ പറഞ്ഞത് പൃഥ്വിരാജിനെ ഉദ്ദേശിച്ചുതന്നെയാണെന്നാണ്.

Advertisement