ക്രിസ്റ്റിയിലെ ആ കിസ്സിങ് സീന്‍ എടുക്കുമ്പോള്‍ മാത്യു ശരിക്കും പേടിച്ചിരുന്നു, മാളവിക മോഹന്‍ പറയുന്നു

142

മലയാള സിനിമയില്‍ തിയ്യേറ്ററിലെത്താനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ക്രിസ്റ്റി. മികച്ച കഥാപാത്രങ്ങളിലൂടെ മലയാളി സിനിമാപ്രേമികളുടെ പ്രിയങ്കരനായി തീര്‍ന്ന മാത്യവും തെന്നിന്ത്യന്‍ സിനിമയില്‍ സജീവമായ നടി മാളവിക മോഹനുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Advertisements

ചിത്രം തിയ്യേറ്ററിലെത്താനുള്ള അവസാനഘട്ട ഒരുക്കങ്ങളിലാണ്. യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മാലിദ്വീപും തിരുവനന്തപുരവുമൊക്കെയാണ് ചിത്രത്തിന്റെ ലൊക്കേഷന്‍.

Also Read: അന്ന് ആ സൂപ്പർ നടൻ തന്നോട് ചെയ്തത് ഇങ്ങനെ, വെളിപ്പെടുത്തലമായി നടി രാകുൽ പ്രീത്

ബെന്യാമിനും ജി ആര്‍ ഇന്ദുഗോപനും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ക്രിസ്റ്റി ഒരു റൊമാന്റിക് ഫീല്‍ഗുഡ് ചിത്രമായിരിക്കുമെന്നാണ് സൂചനകള്‍. അടുത്തിടെ ചിത്രത്തിന്റെ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.

malavika-mohan-5

ചിത്രത്തിലെ ഒരു കിസ്സിങ് സീന്‍ സോഷ്യല്‍മീഡിയയില്‍ വലയി ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ഇപ്പോഴിതാ ഇതിനെ കുറിച്ച് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി മാളവിക മോഹന്‍. ചിത്രത്തില്‍ മാത്യു ചെയ്യുന്ന കഥാപാത്രമായ റോയ് ക്രിസ്റ്റിയെ കിസ് ചെയ്യാന്‍ വരുന്ന ഒരു സീന്‍ ഉണ്ടെന്നും അതിന്റെ ഷൂട്ടിങ് ഭയങ്കര തമാശയായിരുന്നുവെന്ന് മാളവിക പറയുന്നു.

Also Read:ഇനി പാടുന്നില്ലെന്ന് യേശുദാസ്, മനസ്സ് മാറ്റി മോഹൻലാൽ: സംഭവം ഇങ്ങനെ

ആ സീനെടുക്കുമ്പോള്‍ മാത്യു ഭയങ്കര ഓക്ക്വേര്‍ഡ് ആയിരുന്നുവെന്നും പേടിച്ചിരിക്കുകയായിരുന്നുവെന്നും താനും ആദ്യമായിട്ടായിരുന്നു അഇങ്ങനെ ഒരു സീന്‍ ചെയ്യുന്നതെന്നും മാളവിക പറയുന്നു. ഒത്തിരി ടേക്ക് പോയിരുന്നുവെന്നും മാത്യു ശരിക്കും പാവമാണെന്നും മാളവിക കൂട്ടിച്ചേര്‍ത്തു.

Advertisement