അന്ന് ആ സൂപ്പർ നടൻ തന്നോട് ചെയ്തത് ഇങ്ങനെ, വെളിപ്പെടുത്തലമായി നടി രാകുൽ പ്രീത്

149

വളരെ പെട്ടെന്ന് തന്നെ ആരാധകരുടെ മനസ്സിൽ ഇടം പിടിച്ച ബോളിവുഡ് താര സുന്ദരിയാണ് നടി രാകുൽ പ്രീത്. തമിഴ് അടക്കമുള്ള തെന്നിന്ത്യൻ സിനിമയിലെ സജീവ സാന്നിധ്യം കൂടി ആണ് രാകുൽ പ്രീത്. ഇപ്പോഴിതാ ഒരു സഹതാരം തന്നോട് പ്രണയാഭ്യർഥന നടത്തിയിരുന്നതായി തുറന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് രാകുൽ പ്രീത്.

ഒരു അഭിമുഖത്തിനിടെയാണ് താരത്തിന്റെ വെളിപ്പെടുത്തൽ. സഹതാരങ്ങൾക്ക് രാകുലിനോട് ക്രഷ് തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിനാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്. ആ നടൻ തന്നോട് വളരെ മാന്യമായ രീതിയിലായിരുന്നു പ്രണയാഭ്യർഥന നടത്തിയതെന്നും എന്നാൽ തനിക്ക് അതിൽ താൽപര്യം തോന്നിയില്ലെന്നും രാകുൽ പറഞ്ഞു.

Advertisements

ഇക്കാര്യം താൻ സുഹൃത്തിനോട് പറഞ്ഞിരുന്നെന്നും പിന്നീട് അയാൾ വരുമ്പോൾ താൻ തിരക്കിലാണെന്ന് പറഞ്ഞ് ഒഴിവാകാറാണ് പതിവെന്നും രാകുൽ വ്യക്തമാക്കി. കമൽഹാസൻ ചിത്രം ‘ഇന്ത്യൻ 2’വിലാണ് രാകുൽ ഇപ്പോൾ അഭിനയിക്കുന്നത്.

Also Read
വീര സിംഹ റെഡ്ഡിയുടെ വിജയാഘോഷ പാർട്ടിയിൽ ബാലയ്യക്കൊപ്പം കൈകൾ കോർത്ത് ഷാംപെയ്ൻ കുടിച്ച് അർമാദിച്ച് ഹണി റോസ്, ചിത്രങ്ങൾ വൈറൽ

ശിവകാർത്തികേയൻ നായകനാകുന്ന ചിത്രമാണ് താരത്തിന്റെ അടുത്ത സിനിമ. മർജാവാൻ എന്ന ബോളിവുഡ് ചിത്രമാണ് താരത്തിന്റെതായി ഒടുവിൽ പുറത്തെത്തിയ ചിത്രം. അതേ സമയം നേരത്തെ കോവിഡ് ലോക്ഡൗണിനെ തുടർന്ന് ദുരിതത്തിലായ 200 കുടുംബങ്ങൾക്ക് ദിവസവും ഭക്ഷണമെത്തിച്ച് രാകുൽ കൈയ്യടി നേടിയിരുന്നു.

സ്വദേശമായ ഗുരുഗ്രാമിലെ അപ്പാർട്ട്മെന്റിൽ ഭക്ഷണമുണ്ടാക്കിയാണ് നടി എത്തിച്ചിരുന്നത്. ചേരിപ്രദേശത്തെ ജനങ്ങളുടെ ജീവിതം ലോക്ഡൗണോടെ വളരെയധികം ദുരിതത്തിലായി എന്ന് അച്ഛനാണ് പറഞ്ഞത്. അതോടെ സഹായം ചെയ്യാൻ തീരുമാനിച്ചു. ദിവസവും രണ്ടു നേരത്തെ ഭക്ഷണമാണ് എത്തിച്ചത്. ആളുകളുടെ അവസ്ഥ മെച്ചപ്പെടുന്നതു വരെ ഭക്ഷണം നൽകാനാണ് തീരുമാനമെന്നും രാകുൽ പറഞ്ഞിരുന്നു.

Also Read
അജയ് ദേവ്ഗണിനെ കണ്ടില്ലായിരുന്നെങ്കിൽ ഷാരുഖിന വിവാഹം കഴിക്കുമായിരുന്നോ? കാജോളിന്റെ മറുപടി കേട്ടോ

Advertisement