കുപ്രസിദ്ധ പയ്യന്റെ കിടുക്കാച്ചി ട്രെയിലര്‍ തരംഗമാകുന്നു

31

ടോവിനോ തോമസും നിമിഷ സജയനും അനു സിതാരയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഒരു കുപ്രസിദ്ധ പയ്യന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി.

Advertisements

കേരളത്തെ നടുക്കിയ ഒരു യഥാര്‍ത്ഥ കൊലപാതക കേസിനെ ആസ്പദമാക്കി മധുപാല്‍ സംവിധാനം ചെയ്യുന്ന ചിത്രം നവംബര്‍ 9നാണ് തിയറ്ററുകളിലെത്തുന്നത്. തിരക്കഥ ഒരുക്കിയത് ജീവന്‍ ജോബ് തോമസാണ്.

ശരണ്യ പൊന്‍വണന്‍, ബാലു വര്‍ഗീസ്, ലിജോമോള്‍ ജോസ്, നെടുമുടി വേണു, ദിലീഷ് പോത്തന്‍, സിദ്ധിഖ്, പശുപതി, അലന്‍സിയര്‍, സുധീര്‍ കരമന, ഉണ്ണിമായ, സുജിത്ത് ശങ്കര്‍, സിബി തോമസ്, മഞ്ജു വാണി തുടങ്ങിയവര്‍ അഭിനയിക്കുന്നു.

Advertisement