കുട്ടനാടന്‍ ബ്ലോഗിന് തകര്‍പ്പന്‍ വരവേല്‍പ്പ്, മാസ് മാത്രമല്ല ക്ലാസും വഴങ്ങുമെന്ന് തെളിയിച്ച് മമ്മുക്ക ആദ്യപ്രതികരണം ഇങ്ങനെ

29

ഓണം റിലീസായി നിശ്ചയിച്ച്‌ പിന്നീട് മാറ്റിവെച്ച മമ്മൂട്ടി ചിത്രം ഒരു കുട്ടനാടന്‍ ബ്ലോഗ് തിയറ്ററുകളിലെത്തി. മമ്മൂട്ടി ആരാധകരെ സംബന്ധിച്ചിടത്തോളും ഏറെ പ്രധാനപ്പെട്ട ദിനമാണിന്ന്. തിരക്കഥാകൃത്തായ സേതു ആദ്യമായി സംവിധാനം ചെയ്ത ഒരു കുട്ടനാടന്‍ ബ്ലോഗ് തിയേറ്ററുകളിലേക്കെത്തിയിരിക്കുകയാണ്.

Advertisements

പ്രദര്‍ശനം തുടങ്ങിയ തീയ്യെറ്ററുകളില്‍ നിന്നുള്ള ആദ്യ പ്രതികരണം മമ്മുട്ടിയുടെ ക്ലാസ്സ് പെര്‍ഫോമന്‍സ് ആണെന്നാണ്. തുടരെ ഇറങ്ങിയ മാസ്സ് ചിത്രങ്ങള്‍ക്ക് ശേഷം കുടുംബപശ്ചാത്തലത്തിലുള്ള മികച്ച ക്ലാസ്മുവി എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കുട്ടനാട്ടിലെ ഒരു സാങ്കല്‍പ്പിക ഗ്രാമത്തിലുള്ള ഹരി എന്നയാളുടെ കഥയാണ് ചിത്രം പറയുന്നത്.

തിരക്കഥാകൃത്ത് സേതു ആദ്യമായി സംവിധാനം ചെയ്യുന്ന കുട്ടനാടന്‍ ബ്ലോഗില്‍ അനുസിതാര, റായ് ലക്ഷ്മി, ഷംന കാസിം തുടങ്ങിയവരാണ് നായികമാര്‍. കുടുംബ ചിത്രമെന്ന നിലയില്‍ എല്ലാ തരം പ്രേക്ഷകരും ചിത്രത്തെ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്ന ആത്മവിശ്വാസമാണ് അണിയറ പ്രവര്‍ത്തകര്‍ക്കുള്ളത്.

നെടുമുടി വേണു, സുരാജ് വെഞ്ഞാറമ്മൂട്, സിദ്ദിഖ്, ജൂഡ് ആന്റണി, സഞ്ജു ശിവറാം, ആദില്‍ ഇബ്രാഹിം തുടങ്ങിയവര്‍ ചിത്രത്തിലുണ്ട്.

അനന്ത് വിഷന്റെ ബാനറില്‍ മുരളീധരനും ശാന്താ മുരളീധരനും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന് ബിജിപാല്‍ സംഗീതം നല്‍കിയിരിക്കുന്നു.

ചിത്രത്തിന്റെ പ്രൊമോഷനായി തയാറാക്കിയ ബ്രോ സോംഗ് വിഡിയോ കാണാം

Advertisement