ലേബർ റൂമിനകത്ത് എന്നോടും കൂടെ കയറാൻ പറഞ്ഞെന്ന് യുവ; നിറചിരിയോടെ വേദനയെ കുറിച്ച് പറഞ്ഞ് മൃദുല; താരദമ്പതികളുടെ ഡെലിവറി സ്റ്റോറി വൈറൽ

121

മലയാളികളുടെ പ്രിയപ്പെട്ട മിനിസ്‌ക്രീൻ താരങ്ങളാണ് യുവ കൃഷ്ണയും മൃദുല വിജയും. ഇരുവരും കുടുംബ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. അടുത്തിടെയായിരുന്നു താരദമ്പതികൾക്ക് പെൺകുഞ്ഞ് ജനിച്ചത്. ഗർഭിണിയായത് മുതലുള്ള വിശേഷങ്ങളെല്ലാം ഇരുവരും വീഡിയോകളിലൂടെയായി പങ്കുവെച്ചിരുന്നു. തുമ്പപ്പൂവിൽ അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു കുഞ്ഞതിഥിയുടെ വരവിനെക്കുറിച്ച് മൃദുല അറിഞ്ഞത്. ഇപ്പോഴിതാ ഡെലിവറി സ്റ്റോറിയുമായെത്തിയിരിക്കുകയാണ് മൃദുല വിജയും യുവ കൃഷ്ണയും. ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും അമൂല്യമായ നിമിഷങ്ങൾ എന്ന ക്യാപ്ഷനോടെയായാണ് താരങ്ങൾ വീഡിയോ പങ്കിട്ടിരിക്കുന്നത്.

ഡെലിവെറി ദിനത്തിലെ വിശേഷങ്ങളാണ് താരങ്ങൾ പങ്കുവെച്ചിരിക്കുന്നത്. രണ്ടും കൽപ്പിച്ച് ഞാൻ കൂടെ നിൽക്കുകയാണ്. ആരാണ് ആദ്യം ബോധം കെടുന്നത് എന്നറിയില്ല. രണ്ട് ദിവസം ഞാനിവിടെയുണ്ടാവും. അതിനുള്ളിൽ കുളുകുളു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്തായാലും നമുക്ക് നോക്കാമെന്ന് പറഞ്ഞായിരുന്നു യുവ സംസാരിച്ചത്. അതേസമയം, കുഞ്ഞിന് നല്ല അനക്കമുണ്ടെന്നായിരുന്നു മൃദുല പറഞ്ഞത്. നമ്മൾ തുടങ്ങാൻ പോവുകയാണെന്ന് പറഞ്ഞപ്പോൾ അതെ എന്നായിരുന്നു മൃദുല പറഞ്ഞത്. വേദന വരാനായി നടക്കുകയാണ് ഞങ്ങൾ. ഒരു ട്യൂബിട്ട് അതിലൂടെയാണ് പെയ്ൻ വരുത്താൻ ശ്രമിക്കുക എന്നായിരുന്നു നേരത്തെ പറഞ്ഞത്. പിവി ചെയ്ത് നോക്കിയപ്പോൾ അത് വേണ്ടെന്നും ടാബ്ലെറ്റ് കൊടുത്താൽ മതിയെന്നുമായിരുന്നു മൃദുലയുടെ വാക്കുകൾ.

Advertisements

മൃദുലയെ ചേർത്തുപിടിച്ച് നടത്തുകയായിരുന്നു യുവ കൃഷ്ണ. ഇടയ്ക്കിടയ്ക്ക് നടുവേദന വന്നിരുന്നു. ചിരിച്ച മുഖത്തോടെ ആസ്വദിച്ച് നടക്കുമ്പോൾത്തന്നെ വേദനയെടുത്ത് കരയുന്ന മൃദുലയെയും വീഡിയോയിൽ കാണാം. രാവിലെയൊക്കെ എഴുന്നേറ്റ് നടന്നിരുന്നു. ഏട്ടനും അമ്മയും ഷിഫ്റ്റായാണ് ഡ്യൂട്ടി എടുക്കുന്നത്. ശ്രീകൃഷ്ണ ജയന്തി ദിനത്തിലായിരുന്നു പ്രസവം. ഇന്ന് പ്രസവം നടക്കുമെന്നാണ് കരുതുന്നതെന്നും ഇരുവരും പറഞ്ഞിരുന്നു.

ALSO READ- പബ്ലിക് ആയി ഉമ്മ വെക്കാൻ തോന്നിയാൽ ചെയ്യണം, ആളുകളുടെ ആറ്റിറ്റിയൂഡ് മാറിയാൽ തീരാവുന്ന പ്രശ്‌നമേയുള്ളു: സ്വാസിക

ഡെലിവറിക്ക് മുൻപ് ഞങ്ങളൊന്നിച്ചുള്ള ലാസ്റ്റ് വീഡിയോയിരിക്കും ഇതെന്നായിരുന്നു യുവയുടെ വാക്കുകൾ. എന്നാൽ, അതല്ല, നമ്മളൊന്നിച്ച് വീഡിയോ ചെയ്യുമെന്നായിരുന്നു മൃദുലയുടെ മറുപടി. ഞാനും കൂടി ഡെലിവറിക്ക് കയറുന്നുണ്ട്. ലേബർ റൂമിനകത്ത് എന്നോടും കൂടെ കയറാൻ പറഞ്ഞിട്ടുണ്ട്. ആ ആഗ്രഹം ഞാൻ നടത്തിക്കൊടുക്കുകയാണ്. കണ്ടാൽ ഞാനാണ് പ്രസവം എടുക്കുന്നതെന്ന് തോന്നും അല്ലേയെന്നായിരുന്നു യുവയുടെ ആരാധകരോടുള്ള ചോദ്യം.

സന്തോഷത്തോടെ ചിരിച്ച മുഖത്തോടെയായാണ് മൃദുല പ്രസവത്തിനായി മുറിയിൽ കയറിയത്. പ്രാർത്ഥനയോടെ ഇരിക്കുകയായിരുന്നു മൃദുലയുടെ അമ്മ. മോളാണെന്ന് കേട്ടതും അമ്മയ്ക്ക് കരച്ചിലായിരുന്നു. യുവയായിരുന്നു കുഞ്ഞിനെ എല്ലാവരേയും കാണിച്ചത്. കുഞ്ഞിനേയും ചേർത്തുപിടിച്ച് കിടക്കുകയായിരുന്നു മൃദുല. 6 ദിവസത്തിന് ശേഷമായാണ് മൃദുലയും കുഞ്ഞും വീട്ടിലേക്ക് പോയത്.

ALSO READ- പൊളപ്പൻ ഡാൻസുമായി സ്‌റ്റൈലിഷ് ലുക്കിൽ നടി മാളവിക മേനോൻ, വൈറലായ കിടിലൻ വീഡിയോ കാണാം

കുഞ്ഞിനേയും കൊണ്ട് വീട്ടിലേക്ക് പോവുകയാണ്. ഷൂട്ടിന് പോയതിനാൽ ഏട്ടൻ കൂടെയില്ല. ഇതും ഏറെ പ്രധാനപ്പെട്ട നിമിഷമായതിനാൽ വീഡിയോയിലേക്ക് പകർത്താനായി തീരുമാനിക്കുകയായിരുന്നു. കുഞ്ഞിനെ വീട്ടിലേക്ക് കൊണ്ടുപോവുന്നതിന്റെ ത്രില്ലുണ്ട്. വീട്ടിൽ പോയിക്കഴിഞ്ഞാൽ നമ്മൾ തന്നെയാണ് എല്ലാ കെയറിംഗും ചെയ്യുന്നത്. യാമിയെ കെയർ ചെയ്ത് ചെറിയൊരു പരിചയമുണ്ട്. വീട്ടിലെത്തിയതും മൃദുല വീഡിയോയിൽ കാണിച്ചിരുന്നു. ഇത് ചെറിയൊരു വ്ളോഗാണെന്നും ഇനിയുള്ള വിശേഷങ്ങളുമായി ഞങ്ങളെത്തുമെന്നും പറഞ്ഞായിരുന്നു മൃദുലയുടെ വീഡിയോ അവസാനിച്ചിരിക്കുന്നത്.

Advertisement