ഈ പ്രായത്തിൽ എന്നെ ഉൾകൊള്ളുന്ന പങ്കാളിയെ കിട്ടിയാൽ വിവാഹം കഴിക്കുമെന്ന് ലക്ഷ്മി ഗോപാലസ്വാമി

352

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ലോഹിതദാസ് ഒരുക്കിയ അരയന്നങ്ങളുടെ വീട് എന്ന സിനിമയിലൂടെ മലയാള സിനിമാ അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് ലക്ഷമി ഗോപാലസ്വാമി, പിന്നീട് നിരവധി സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങളിൽ ലക്ഷ്മി ഗോപാല സ്വാമി എത്തി. പ്രണയതാരമായി തിളങ്ങിയ ലക്ഷ്മിയാകട്ടെ ജീവിതത്തിൽ പ്രണയിച്ച് ഒരു ജീവിതം കെട്ടിപ്പടുക്കാൻ ശ്രമിച്ചതുമില്ല.

നല്ല കുടുംബിനിയായി സിനിമകളിൽ അഭിനയിച്ച ലക്ഷ്മി ഗോപാലസ്വാമി റിയൽ ലൈഫിൽ പ്രായം ഏറെയായിട്ടും വിവാഹം കഴിക്കാതെ കഴിയുന്ന നടിമാരിൽ ഒരാളാണ്. എന്നാൽ കോവിഡ് കാലത്ത് തനിക്കൊരു വിവാഹം കഴിക്കാൻ തോന്നിയതിനെ പറ്റി നടി വെളിപ്പെടുത്തിയിരുന്നു.ആ കാലത്ത് പുറത്തിറങ്ങാൻ പോലും കഴിയാത്തത് കൊണ്ട് ഏകാന്തത തോന്നി.

Advertisements

വിവാഹം കഴിച്ച് നല്ലൊരു പങ്കാളി കൂടെയുണ്ടായിരുന്നങ്കിൽ എന്ന് തോന്നിയിട്ടുണ്ടെന്ന് ആയിരുന്നു മുൻപൊരിക്കൽ ലക്ഷ്മി ഗോപാലസ്വാമി വെളിപ്പെടുത്തിയത്. കോവിഡ് കാലത്ത് ഒന്ന് പുറത്തിറങ്ങാൻ പോലും കഴിയാത്തത് കൊണ്ട് ജീവിതത്തിൽ ഏകാന്തത എന്താണെന്ന് അനുഭവിക്കേണ്ടി വന്നു.

ALSO READ- എന്നെ പോലെ ആരോഗ്യം നോക്കുന്ന ഒരാൾക്ക് ക്യാൻസറിന്റെ മൂന്നാം സ്‌റ്റേജ്; തളർന്നപ്പോൾ എല്ലാ സഹായവുമായി എത്തിയത് സുരേഷ് ഗോപി ചേട്ടൻ; നന്ദി പറയാൻ വാക്കുകളില്ലാതെ സുധീർ

നല്ലൊരു പങ്കാളി കൂടെയുണ്ടായിരുന്നങ്കിൽ എന്ന് ആ സമയത്ത് തോന്നിയിരുന്നു എന്ന് ലക്ഷ്മി തന്നെ ആരാധകരോടായി പറഞ്ഞിരുന്നു. എന്നാൽ പിന്നീട് കാര്യങ്ങളൊക്കെ മാറിയതോടെ ആ ചിന്തയും മാറിയെന്നാണ് നടിയിപ്പോൾ പറയുന്നത്. വിവാഹം കഴിച്ചില്ലെങ്കിലും താനിപ്പോഴും സന്തോഷവതിയായിട്ടാണ് ജീവിക്കുന്നത്.

ഇപ്പോൾ ജീവിതത്തിൽ എനിക്ക് ഇങ്ങനെ മതി. ഇനി എന്നെങ്കിലും നല്ലൊരു പങ്കാളിയെ കിട്ടുകയാണെങ്കിൽ അന്ന് വിവാഹത്തെ കുറിച്ച് ചിന്തിക്കാം എന്നും ലക്ഷ്മി പറഞ്ഞു. ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് ലക്ഷ്മി ഗോപാലസ്വാമി മനസ്സ് തുറന്നത്.

ALSO READ-ഉറങ്ങാൻ പോകുമ്പോഴും കുളിക്കാൻ പോകുമ്പോഴും പങ്കാളിയുടെ ഫോൺ പരിശോധിക്കുന്ന സംശയ രോഗികളല്ല ഞങ്ങൾ; ജീവയും അപർണയും പറഞ്ഞത് കേട്ടോ

വിവാഹം കഴിക്കുക എന്ന് പറയുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അതും തന്റെ ഈ പ്രായത്തിൽ. എന്നെ മനസ്സിലാക്കുന്ന എന്നെ ഉൾകൊള്ളാൻ കഴിയുന്ന പങ്കാളിയെ കിട്ടിയാൽ വിവാഹം കഴിക്കാം. എന്നാൽ അത് ഓർത്ത് ടെൻഷൻ അടിച്ചു നടക്കില്ലെന്നും ജീവിതം നല്ലപോലെ കൊണ്ട് പോവുക. ആ ജീവിതത്തിൽ നല്ലൊരു പങ്കാളിയെ കിട്ടിയാൽ കൂടെ കൂട്ടുക. ഇല്ലെങ്കിൽ വേണ്ട എന്നുമൊക്കെയാണ് ലക്ഷ്മിയുടെ കാഴ്ചപ്പാട്.

കോവിഡ് ലോക്ക്ഡൗൺ കാലത്ത് ജീവിതം വല്ലാതെ ഒറ്റപ്പെട്ടതായിരുന്നു. ആ സമയത്തു കുറേ കാര്യങ്ങൾ വീട്ടിൽ തന്നെ ആസ്വദിക്കാനും പറ്റിയിരുന്നു. വീട് മുഴുവൻ വൃത്തിയാക്കൽ, മനസ്സും ശരീരവും എല്ലാം ഒന്ന് ക്ലീൻ ആകാൻ കഴിഞ്ഞുവെന്നും താരം പറയുകയാണ്.

Advertisement