ഉറങ്ങാൻ പോകുമ്പോഴും കുളിക്കാൻ പോകുമ്പോഴും പങ്കാളിയുടെ ഫോൺ പരിശോധിക്കുന്ന സംശയ രോഗികളല്ല ഞങ്ങൾ; ജീവയും അപർണയും പറഞ്ഞത് കേട്ടോ

49

മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് അപർണ തോമസും ജീവ ജോസഫും. ചാനൽ അവതാരകരായി കരിയർ തുടങ്ങിയ ഇരുവരും വളരെ പെട്ടെന്ന് തന്നെ വിവാഹിതരായി. ഇപ്പോൾ ഏഴ് വർഷത്തോളം നീണ്ട ദാമ്പത്യ ജീവിതവുമായി മുന്നോട്ട് പോവുകയാണ്.

ഇവരെ പോലെ ഭാര്യയും ഭർത്താവുമായി ജീവിക്കണമെന്ന് ആഗ്രഹിക്കുന്നവരും ഉണ്ടാവും. അത്രത്തോളം രസകരമായിട്ടുള്ള ജീവിതമാണ് രണ്ടാളുടെയും. ഇത്രയും സന്തോഷത്തോടെ എങ്ങനെയാണ് ജീവിക്കുന്നതെന്ന് ചോദിച്ചാൽ രണ്ടാൾക്കും ഒത്തിരി പറയാനുണ്ടാവും.

Advertisements

ഇതുവരെയുള്ള ദാമ്പത്യ ജീവിതത്തെ കുറിച്ച് അശ്വതി ശ്രീകാന്തിന്റെ പരിപാടിയിൽ തുറന്ന് പറഞ്ഞ് രംഗത്ത് എത്തിയരിക്കുക ആണ് താരങ്ങൾ ഇപ്പോൾ. ഞങ്ങളെ പോലെ കപ്പിൾസ് ആവണമെന്ന് ആഗ്രഹം പറയുന്ന ഒരുപാട് പേരുണ്ട്. കല്യാണത്തിന് മുൻപ് ഇതുപോലെയാ ആമെന്ന് ഞങ്ങൾ കരുതിയിരുന്നില്ല എന്നാണ് ജീവയും അപർണയും പറയുന്നത്.

ഇനിയങ്ങോട്ട് ഒറ്റക്കല്ല ജീവിതത്തിൽ ഒരാൾ കൂടെയുണ്ടെന്ന ഉപദേശമാണ് എനിക്ക് വിവാഹത്തിന് മുൻപ് കിട്ടിയതെന്ന് ജീവ പറഞ്ഞു. സ്വന്തം വീട്ടിൽ പണി എടുക്കാത്ത എന്നോട് ഭർത്താവിന്റെ വീട്ടിൽ പോയി അടുക്കളയിൽ കയറണമെന്ന് അമ്മ ഉപദേശിച്ചതായി അപർണയും പറയുന്നു. പരസ്പരം മനസിലാക്കിയതിന് ശേഷം വിവാഹം കഴിക്കണം എന്നാണ് എല്ലാവരും പറയുന്നത്.

Also Read
മൂന്നാം കെട്ടുകാരനുമായി പ്രണയം, വിവാഹത്തെ എതിർത്ത് കുടുംബക്കാർ മുഴുവനും, സിനിമയിൽ തിളങ്ങി നിൽക്കുമ്പോൾ തന്നെ രണ്ടുംകൽപ്പിച്ചുള്ള തീരുമാനവും: നടി വിദ്യാ ബാലന്റെ ജീവിതത്തിൽ സംഭവിച്ചത്

ഞങ്ങളുടെ കേസ് വെച്ച് പറയുകയാണെങ്കിൽ വിവാഹം കഴിഞ്ഞിട്ട് മനസിലാക്കിയാലും മതി. അങ്ങോട്ടും ഇങ്ങോട്ടുമുള്ള തെറ്റുകളും കുറങ്ങളും സ്വീകരിച്ച് ബാലൻസാവണം. അങ്ങനെയാണെങ്കിൽ അടിപൊളിയാണ്. ഞങ്ങളങ്ങനെ അടുത്തു. സാമ്പത്തികമായി ഒന്നുമില്ലായ്മയിൽ നിന്നാണ് ജീവിതം തുടങ്ങിയതെന്ന് താരങ്ങൾ ഒരുപോലെ പറഞ്ഞു.കല്യാണം വീട്ടുകാരുടെ കൂടെ ചെറിയൊരു ചടങ്ങായി നടത്തി റിസ്പഷൻ ഗ്രാൻഡായി നടത്താനായിരുന്നു ഞങ്ങളുടെ ആഗ്രഹം.

പക്ഷേ അതൊന്നും നടന്നില്ല. കല്യാണത്തിന് ധരിച്ച ജീവയുടെ വേഷത്തിന് എല്ലാം കൂടെ പതിനാറ് ആയിരം രൂപ വരെ ആയിട്ടുണ്ടാവും. അപർണയുടെ വസ്ത്രത്തിന്റെ വില ഇരുപത്തിനാലായിരമാണ്’. അതൊക്കെ ഇപ്പോഴും ഓർമ്മയുണ്ടെന്ന് ജീവയും അപർണയും കൂട്ടിച്ചേർത്തു. അർധരാത്രിയിൽ ജീവയ്ക്ക് ഒരു പെൺകുട്ടിയുടെ മെസേജ് വന്നാൽ അപർണ എങ്ങനെ പ്രതികരിക്കുമെന്നും ജീവ എങ്ങനെ അതിൽ നിന്നും രക്ഷപ്പെടും എന്നതാണ് മറ്റൊരു ചോദ്യം.

ശരാശരി ഭാര്യ എങ്ങനെയാണെന്ന് എനിക്കറിയില്ല. എന്നാൽ എന്റെ ഭാര്യ എല്ലാത്തിനും എനിക്ക് ഇളവ് തരുന്ന ആളാണ്. പരസ്പരം രണ്ട് പേരും അങ്ങോട്ടും ഇങ്ങോട്ടും സ്വാതന്ത്ര്യം നൽകും. പരസ്പരം അവരവരുടെ സ്‌പേസ് നൽകുന്ന, ഒരുമിച്ച് വളർന്നു കൊണ്ടിരിക്കുന്ന കപ്പിൾസാണ് ഞങ്ങളെന്ന് ജീവയും അപർണയും പറഞ്ഞു.

രാത്രിയിൽ ഒരു പെൺകുട്ടിയുടെ മെസേജ് വന്നത് കൊണ്ട് പ്രത്യേകിച്ച് വലിയ കുഴപ്പമൊന്നും ഉണ്ടാവാൻ സാധ്യതയില്ല. ആരെങ്കിലും വിളിച്ചാൽ ആരാ വിളിച്ചത്, എന്താണ് കാര്യമെന്ന് മാത്രമേ ചോദിക്കൂ. നമുക്കൊന്നും രാത്രി മെസേജ് അയക്കാൻ ആരുമില്ലല്ലോ’ എന്ന രീതിയിൽ രണ്ട് മൂന്ന് വർഷം കഴിഞ്ഞാലും ആ സംഭവം സംസാരത്തിൽ വന്നേക്കും. പരസ്പരം ഫോൺ പരിശോധിക്കുന്ന ശീലം ഞങ്ങൾക്കില്ലെന്നും താരങ്ങൾ വ്യക്തമാക്കി. ഉറങ്ങാൻ പോകുമ്പോഴും കുളിക്കാൻ പോകുമ്പോഴും പങ്കാളിയുടെ ഫോൺ പരിശോധിക്കുന്ന ദമ്പതികളല്ല ഞങ്ങളെന്ന് അപർണയും ജീവയും ഒരുപോലെ പറയുന്നു.

Also Read
എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദി ആ സൂപ്പർ താരം ആയിരിക്കും; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ആഷിക് ബനായ സുന്ദരി തനുശ്രീ ദത്ത

Advertisement