എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദി ആ സൂപ്പർ താരം ആയിരിക്കും; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ആഷിക് ബനായ സുന്ദരി തനുശ്രീ ദത്ത

100

ഒരു കാലത്ത് ഇന്ത്യമുഴുവൻ ആരാധകർ ഉണ്ടായിരുന്ന ബോളിവുഡ് താര സുന്ദരിയാണ് നടി തനുശ്രീ ദത്ത. ആഷിക് ബനായ എന്ന ഒറ്റ ഗാനരംഗത്തിലൂടെ ഇന്ത്യയിലെ യുവ പ്രേക്ഷകരുടെ എല്ലാം സ്വപ്‌ന സുന്ദരിയായി നടി മാറിയിരുന്നു. എന്നാൽ ഇടക്കാലത്ത് സിനിമയിൽ നിന്നും വിട്ടു നിന്ന നടി മീ ടു വെളിപ്പെടുത്തലുകളുമായി രംഗത്ത് എത്തിയിരുന്നു.

ഇത്തരം മീ ടു വെളിപ്പെടുത്തലിലൂടെ വിവാദത്തിലായ തനുശ്രീ ദത്ത ഇപ്പോൾ പുതിയ വെളിപ്പെടുത്തലുമായി രംഗത്ത്. എത്തിയിരിക്കുകയാണ്. തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ ഉത്തരവാദി നടൻ നാന പടേക്കർ ആയിരിക്കുമെന്നാണ് നടി ഇൻസ്റ്റഗ്രാമിൽ കുറിച്ചിരിക്കുന്നത്.

Advertisements

Also Read
കല്യാണം കഴിഞ്ഞിട്ട് 2 മാസം, അമ്മയാകാൻ ഒരുങ്ങി ഷംന കാസിം, താൻ ഗർഭിണി ആണെന്ന് അറിയിച്ച് ഷംന, മം ടു ബി കേക്ക് മുറിച്ച് ആഘോഷിച്ച് താരവും കുടുംബവും, സന്തോഷത്തിൽ ആരാധകർ

നാനാ പടേക്കറും ബോളിവുഡ് മാ ഫി യ യും തന്നെ ഉ പ ദ്ര വി ക്കുന്നതായാണ് നടിയുടെ വെളിപ്പെടുത്തൽ. മാധ്യമ പ്രവർത്തകരും വ്യവസായികളും തനിക്കെതിരെ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുക ആണെന്നും അവർ ആരോപിച്ചു. എനിക്ക് എപ്പോഴെങ്കിലും എന്തെങ്കിലും സംഭവിച്ചാൽ, മീ ടു പ്രതിയായ നാനാ പടേക്കറും അദ്ദേഹത്തിന്റെ ബോളിവുഡ് മാഫിയ സുഹൃത്തുക്കളും ഉത്തരവാദികൾ ആണെന്ന് അറിയിക്കട്ടെ.

ആരാണ് ബോളിവുഡ് മാഫിയ സുശാന്ത് സിങ് രാജ്പുതിന്റെ മ ര ണ ത്തിൽ പതിവായി ഉയർന്ന പേരുകളും ഇവരും ഒന്നുതന്നെ എന്ന് നടി കുറിച്ചു. നിയമവും നീതിയും തന്നെ പരാജയപ്പെടുത്തിയിരിക്കാം എന്നും എന്നാൽ ഈ മഹത്തായ രാഷ്ട്രത്തിലെ ജനങ്ങളിൽ തനിക്ക് വിശ്വാസമുണ്ടെന്നും പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്.

സിനിമാ ഷൂട്ടിങിനിടെ തന്നോട് നാന പടേക്കർ മോശമായി പെരുമാറിയെന്ന തനുശ്രീ ദത്തയുടെ തുറന്നുപറച്ചിൽ വൻ വിവാദം സൃഷ്ടിച്ചിരുന്നു. ആരൊക്കെയാണ് ബോളിവുഡ് മാഫിയ എന്ന ചോദ്യത്തിന്, സുശാന്ത് സിംഗിന്റെ മ ര ണ വുമായി ബന്ധപ്പെട്ട് ഉയർന്നുകേട്ട പേരുകളെന്നാണ് തനുശ്രീ ദത്ത മറുപടി നൽകിയത്.

അവർക്ക് എല്ലാവർക്കും വേണ്ടി ഹാജരാകുക എപ്പോഴും ഒരേ അഭിഭാഷകൻ ആയിരിക്കുമെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം എന്നും അവർ ചൂണ്ടിക്കാട്ടി. അതേ സമയം ഒരാഴ്ച്ച മുമ്പും ഇത്തരം ആരോപണങ്ങൾ നടി ഉന്നയിച്ചിരുന്നു. തന്റെ കരിയർ ഇല്ലാതാക്കാനും മീ റ്റു തുറന്നു പറച്ചിലിന്റെ പകപോക്കാനുമായി ഭീഷണിയും വ ധ ശ്ര മ ങ്ങ ളും വരുന്നതായി അവർ പറഞ്ഞിരുന്നു.

നിരവധി തവണ ഭീ ഷ ണി ക ളും കൊ ല പാ ത ക ശ്രമങ്ങളും നടന്ന ഭയത്തിലാണ് തുറന്ന് പറച്ചിലുമായി രംഗത്തെത്തിയതെന്ന് പോസ്റ്റിൽ പറയുന്നു. അടിയന്തരമായി അധികൃതർ സഹായിക്കണമെന്ന ആവശ്യമാണ് തനുശ്രീ ഉന്നയിക്കുന്നത്. നിരന്തരമായി എനിക്ക് ഭീഷണികൾ വരുന്നുണ്ട്. ആദ്യം സിനിമയിലെ കരിയർ ഇല്ലാതെയാക്കി. പിന്നെ ആരോഗ്യം നശിപ്പിക്കാൻ കുടിവെള്ളത്തിൽ ചില മരുന്നുകളും സ്റ്റിറോയിഡുകളും കലർത്തി.

Also Read
ലാലേട്ടൻ ആണ് വർഷങ്ങളായി തനിക്ക് താങ്ങായി നിന്നത് എന്ന് പറയുന്നത് ശരിയല്ല; തുറന്നടിച്ച് ഹണി റോസ്

നിവൃത്തിയില്ലാതായപ്പോൾ ഞാൻ ഉജ്ജെയിനിലേക്ക് പോവുകയായിരുന്നു. എന്നാൽ പോകുന്ന വഴി വണ്ടിയുടെ ബ്രേക്ക് രണ്ട് തവണ തകരുകയും അ പ ക ടപ്പെടുകയും ചെയ്തു. മ ര ണ ത്തിൽ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപെട്ടത്. 40 ദിവസങ്ങൾക്ക് ശേഷം ജോലി തുടരാൻ മുംബൈയിലേക്ക് വീണ്ടും തിരിച്ചുവന്നു. അപ്പോൾ ഫ്‌ളാറ്റിന് മുന്നിൽ മാലിന്യം നിറച്ചിരിക്കുകയായിരുന്നു എന്നും തനുശ്രീ ദത്ത പറയുന്നു.

എന്നാൽ ഇതൊന്നും കണ്ട് പേടിക്കില്ലെന്നും ഒരിക്കലും ആ ത്മ ഹ ത്യ ക്കോ നാട് വിടാനോ ശ്രമിക്കില്ലെന്നും കരിയറിൽ ശ്രദ്ധിക്കാനും തുടരാനും തന്നെ തീരുമാനിക്കുക ആണെന്നും തനുശ്രീ വ്യക്തമാക്കി. 2018ൽ താരം മീ റ്റൂ മൂവ് മോന്റിൽ സ്ത്രീകൾ നേരിടുന്ന ൈലം ഗി ക അതിക്രമം, മോശം പെരുമാറ്റം എന്നിവയെ കുറിച്ച് അവർ സംസാരിച്ചിരുന്നു.

അന്ന് ഒരു സർക്കാറിതര സ്ഥാപനത്തിനും കുറച്ച് ആളുകൾക്കുമെതിരെ തനു ആരോപണങ്ങൾ ഉന്നയിച്ചു. ഇവർ തന്നെയാണ് ഇപ്പോൾ തനിക്കെതിരെ നടക്കുന്ന അ തി ക്ര മ ത്തിന് പിന്നിലെന്നും താരം കൂട്ടിച്ചേർത്തു. കൂടാതെ ബോളിവുഡ് മാഫിയകളും, മഹാരാഷ്ട്രയിലെ ചില പഴയ രാഷ്ട്രീയക്കാരും ഉണ്ടെന്നും അവർ പറയുന്നു.

Advertisement