ലാലേട്ടൻ ആണ് വർഷങ്ങളായി തനിക്ക് താങ്ങായി നിന്നത് എന്ന് പറയുന്നത് ശരിയല്ല; തുറന്നടിച്ച് ഹണി റോസ്

785

17 വർഷങ്ങളിൽ അധിമകമായി മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന സൂപ്പർ നടിയാണ് ഹണി റോസ്. നിരവധി സിനിമകളിൽ ശ്രദ്ധയമായ വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയ താരങ്ങളിൽ ഒരാളായി ഹണി റോസ് മാറുകയായിരുന്നു. ഇപ്പോഴും തമിഴിലും തെലുങ്കിലും എല്ലാം തിരക്കുള്ള നായികയാണ് ഹണി റോസ്.

വിനയന്റെ സംവിധാനത്തിൽ 2005 ൽ പുറത്തിറങ്ങിയ മണിക്കുട്ടൻ നായകനായ ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമാ അഭിനയ രംഗത്തേക്ക് എത്തിയത്. തുടർന്ന് നിരവധി സിനിമകളിൽ അഭിനയിച്ച താരത്തിന്റെ അവസമായി തീയറ്ററിൽ എത്തിയ മലയാള ചിത്രം മോഹൻലാൽ നായകനായ മോൺസ്റ്റർ ആണ്.

Advertisements

honey-rose-2

അതേ സമയം അടുത്ത കാലത്തായി നിരവധി ഉദ്ഘടനങ്ങളിൽ ആണ് നടി പങ്കെടുത്തിരിക്കുന്നത്. ഇതിന്റെ പേരിൽ നിരവധി ട്രോളുകളും നടിക്ക് ഏറ്റുവാങ്ങേണ്ടിയും വന്നിട്ടുണ്ട്. തനിക്ക് എതിരായ ട്രോളുകൾ എല്ലാം നടി തന്നെ ഷെയർ ചെയ്ത് രംഗത്ത് എത്തിയിരുന്നു.

Also Read
ഉദ്ഘാടനത്തിന് ക്ഷണിക്കുന്നവര്‍ക്കും കാണികള്‍ക്കും പ്രശ്‌നമില്ല, പിന്നെ ആര്‍ക്കാണ് കുഴപ്പം, പര്‍ദ്ദയിട്ട് വന്നാലും വിമര്‍ശിക്കാനാളുണ്ടാവും, വസ്ത്രധാരണത്തെക്കുറിച്ച് ഹണി റോസ് പറയുന്നു

സോഷ്യൽ മീഡിയകളിലും ഏറെ സജീവമായ താരം ആരാധകർക്കായി തന്റെ വിശേഷങ്ങൾ എല്ലാം പങ്കുവെയ്ക്കാറുണ്ട്. തന്റെ കിടിലൻ ഫോട്ടോ ഷൂട്ടുകളും നടി പങ്കുവെയ്ക്കാറുണ്ട്. അവയെല്ലാം വളരെ വേഗം തന്നെ വൈറലാകാറുമുണ്ട്. അടുത്തിടെ ഒരു ചാനലിൽ നൽകിയ അഭിമുഖത്തിൽ സിനിമയെ കുറിച്ചും തനിക്കുണ്ടായ അനുഭവങ്ങളെ കുറിച്ചും നടി തുറന്ന് പറഞ്ഞിരുന്നു.

honey-rose-12

ആദ്യത്തെ സിനിമ അഭിനയിക്കുമ്പോൾ സിനിമയെ കുറിച്ച് ഒന്നും അറിയില്ലായിരുന്നെന്ന് ഹണി റോസ് പറയുന്നു. താൻ പറയാത്തൊരു കാര്യം താൻ പറഞ്ഞതെന്ന് പറഞ്ഞ് എവിടെ വന്നാലും അതിന്റെ ഉദ്ദേശം നല്ലതല്ല. ഉപയോഗിക്കുന്ന ഫോട്ടോ കണ്ടാൽ തന്നെ ഉദ്ദേശം അറിയാമെന്നും താരം പറയുന്നു.

ലാലേട്ടൻ ആണ് തനിക്ക് താങ്ങായി വർഷങ്ങളായി ഉണ്ടായിരുന്നത് എന്നാണ് അതിൽ പറയുന്നത്. അതൊന്നും ശരിയായ കാര്യമല്ല. അങ്ങനെ ഒന്ന് താൻ പറഞ്ഞിട്ടുമില്ല. നിരവധി ഇടങ്ങളിൽ താൻ അങ്ങനെ പറഞ്ഞെന്ന് കാണാൻ തുടങ്ങിയപ്പോൾ കംപ്ലയിന്റ് ചെയ്യാൻ വരെ തീരുമാനിച്ചു.

നിരവധി ആളുകൾ തനിക്ക് ഇക്കാര്യം പറഞ്ഞ് മെസേജ് അയച്ചു. ഇതൊക്കെ ലാലേട്ടൻ കണ്ടാൽ എന്തിനാ കുട്ടി ഇങ്ങനെ പറഞ്ഞെ എന്ന് കരുതില്ലേ അതുകൊണ്ട് ഞാൻ അതിന്റെ സ്‌ക്രീൻഷോട്ട് എടുത്ത് ലാലേട്ടന് അയച്ച് കൊടുത്തെന്നും താരം പറയുന്നു. പക്ഷെ ലാലേട്ടൻ അത് വിട്ട് കളയാനാണ് പറഞ്ഞത് ഹണി റോസ് വ്യക്തമാക്കുന്നു.

Also Read
കല്യാണം കഴിഞ്ഞിട്ട് 2 മാസം, അമ്മയാകാൻ ഒരുങ്ങി ഷംന കാസിം, താൻ ഗർഭിണി ആണെന്ന് അറിയിച്ച് ഷംന, മം ടു ബി കേക്ക് മുറിച്ച് ആഘോഷിച്ച് താരവും കുടുംബവും, സന്തോഷത്തിൽ ആരാധകർ

Advertisement