കല്യാണം കഴിഞ്ഞിട്ട് 2 മാസം, അമ്മയാകാൻ ഒരുങ്ങി ഷംന കാസിം, താൻ ഗർഭിണി ആണെന്ന് അറിയിച്ച് ഷംന, മം ടു ബി കേക്ക് മുറിച്ച് ആഘോഷിച്ച് താരവും കുടുംബവും, സന്തോഷത്തിൽ ആരാധകർ

1516

ഒരു നൃത്ത റിയാലിറ്റി ഷോയിലൂടെ എത്തി പിന്നീട് തെന്നിന്ത്യൻ സിനിമയിലെ ശ്രദ്ധേയ ആയ നടിയായി മാറിയ താരമണ് ഷംന കാസ്സിം. തമിഴിൽ പൂർണ എന്ന പേരിലാണ് നടി അറിയപ്പെടുന്നത്. കമൽ സംവിധാനം ചെയ്ത മഞ്ഞു പോലെ ഒരുപെണ്ണ് എന്ന സിനിമയിലൂടെ നടി അഭിനയ രംഗത്തേക്ക് എത്തിയത്.

അഭിനേത്രിയെന്ന നിലയിലും നർത്തകി എന്ന നിലയിലും മലയാളികൾക്ക് ഏറെ പ്രിയങ്കരിയാണ് ഷംന കാസിം. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും സജീവം ആയിരുന്നു താരം. എന്നാൽ മലയാളത്തേക്കാൾ കൂടുതൽ അഭിനയ പ്രാധാന്യമുള്ള സിനിമകൾ മറ്റു ഭാഷകളിലാണ് ഷംനയെ തേടിയെത്താറ്.

Advertisements

വലിയങ്ങാടി, ചട്ടക്കാരി തുടങ്ങിയ മലയാള ചിത്രങ്ങളിൽ നായികയായി അഭിനയിച്ചെങ്കിലും മലയാളത്തിൽ നായികയായി വിജയം നേടാനോ കൂടുതൽ അവസരങ്ങൾ നേടാനോ ഷംനയ്ക്കായില്ല. മലയാളത്തിന്റെ താരരാജാക്കൻമാരായ മോഹൻലാലിന്റെയും മമ്മൂട്ടിയുടേയും അടക്കം ഒട്ടുമിക്ക മലയാള ചിത്രങ്ങളിലും സഹനടി വേഷങ്ങളിൽ ആണ് താരം എത്തിയിരുന്നത്.

Also Read
അമ്മയ്ക്ക് മറ്റൊരു ബന്ധം ഉണ്ടെന്ന് അറിഞ്ഞാല്‍ ഏതൊരു മകനും സഹിക്കാനാവില്ല, മൂന്നുവിവാഹം ചെയ്തതിന് കാരണം മറ്റൊന്നായിരുന്നു, തുറന്നുപറഞ്ഞ് വനിത

അതേ സമയം അടുത്തിടെയാണ് താരം വിവാഹിതയായത്. ദുബായിൽവെച്ച് ആഘോഷപൂർവ്വമായാണ് വിവാഹം നടന്നത്.
കഴിഞ്ഞ ഒക്ടോബർ മാസമായിരുന്നു ഷംനയുടെ വിവാഹം. ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് ഷംനയുടെ ഭർത്താവ്.

ഇപ്പോഴിതാ താൻ അമ്മയാകാൻ ഒരുങ്ങുന്നെന്ന സന്തോഷവാർത്ത പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഷംന കാസിം. തന്റെ യൂട്യൂബ് ചാനലിൽ കൂടിയാണ് താരം ഈ സന്തോഷ വാർത്ത അറിയിച്ചിരിക്കുന്നത്. വലിയ സന്തോഷത്തോടെയും ആഘോഷത്തോടെ അണ് ഈ വാർത്ത കുടുംബാംഗങ്ങളും ആരാധകരും ഏറ്റെടുത്തിരിക്കുന്നത്.

ഇത് ഏറെ സ്പെഷലായ വീഡിയോ ആണെന്ന് പറഞ്ഞായിരുന്നു ഷംന സംസാരിച്ച് തുടങ്ങിയത്. കല്യാണത്തിന് ആശംസ അറിയിച്ചവരോടെല്ലാം നന്ദി പറയുന്നു. നിങ്ങളുടെ പ്രാർത്ഥനകൾക്ക് നന്ദി. ഞാനൊരു അമ്മയാവാൻ പോവുകയാണ്. എന്റെ മമ്മി വീണ്ടും ഗ്രാൻഡ്മ ആവാൻ പോവുന്നു. എന്റെ ഡാഡി വീണ്ടും ഗ്രാൻഡ്പ ആവാൻ പോവുന്നു.

ഡാഡിക്കും മമ്മിക്കും ഒപ്പമിരുന്നാണ് ഷംന കാസിം സംസാരിച്ചത്. യൂട്യൂബ് ചാനലിലൂടെയായി ഈ സന്തോഷം പങ്കിടണമെന്ന് വലിയൊരു ആഗ്രഹമായിരുന്നു. അതേ സമയം ആൺകുട്ടി ആണോ പെൺകുട്ടി ആണോ എന്നും ഷംന കുടുംബാംഗങ്ങളോട് ചോദിക്കുന്നുണ്ടായിരുന്നു.

മം ടു ബി എന്നെഴുതിയ കേക്കും ഷംന മുറിച്ചിരുന്നു. കുടുംബാംഗങ്ങളെല്ലാം ഷംനയ്ക്ക് കേക്ക് കൊടുത്തിരുന്നു. നിരവധി ആരാധകരാണ് വീഡിയോയ്ക്ക് താഴെയായി ഷംനയ്ക്ക് ആശംസകൾ അറിയിച്ച് എത്തിയിരിക്കുന്നത്. കണ്ണൂർ സ്വദേശിയായ ഷംന റിയാലിറ്റി ഷോയിലൂടെയാണ് ശ്രദ്ധേയയാകുന്നത്. മഞ്ഞു പോലൊരു പെൺകുട്ടി എന്ന ചിത്രത്തിലൂടെ 2004ൽ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചു.

ശ്രീ മഹാലക്ഷ്മി എന്ന തെലുങ്ക് ചിത്രത്തിലൂടെ അന്യഭാഷയിലും സാന്നിധ്യം ഉറപ്പിച്ചു. മുനിയാണ്ടി വിളങ്ങിയാൽ മൂൺട്രാമാണ്ട് എന്ന ചിത്രത്തിൽ നായികയായി തമിഴകത്തും തിളങ്ങി. ഇപ്പോൾ തെലുങ്ക്, തമിഴ്, കന്നഡ സിനിമകളിൽ സജീവമാണ് താരം. ജോസഫ് സിനിമയുടെ തമിഴ് റീമേക്കായ വിസിത്തിരൻ ആണ് നടിയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. തമിഴിൽ ചിന്ന അസിൻ എന്ന പേരിലാണ് താൻ അറിയപ്പെടുന്നത് ഷംന പലപ്പോഴും പറഞ്ഞിരുന്നു.

Also Read
പലര്‍ക്കും എന്നോട് ചോദിക്കണമെന്നുണ്ടായിരുന്നു, പക്ഷേ മമ്മൂക്ക മാത്രമാണ് അതേപ്പറ്റി പരസ്യമായി എന്നോട് ചോദിച്ചത്, വെളിപ്പെടുത്തലുമായി ബിബിന്‍ ജോര്‍ജ്

Advertisement